ഭാരത സീമ മുഖം മിനുക്കുന്നു ..
ലക്ഷദ്വീപ് കപ്പൽ വ്യൂഹത്തിലെ മുതു മുത്തശി യായ എം വീ ഭാരത് സീമ മുഖം മിനുക്കുന്നു .രണ്ടു മാസത്തോളമായി കപ്പൽ കൊച്ചിൻ ഷിപ് യാർഡിൽ അറ്റകുറ്റ പണികൾ നടത്തി വരികയാണ് .
മണ്‍സൂണ്‍ കാലത്ത് ചരക്കുകളും വഹിച്ചു യാത്ര ചെയ്യാൻ നമ്മുടെ ഭാരത സീമ കഴിഞ്ഞേ ഉള്ളു മറ്റു കപ്പലുകൾ . അന്ത്രോത് ദ്വീപുകാർക്ക് മണ്‍സൂണ്‍ കാലം ഭാരത് സീമയെ ഒഴിവാക്കി ചിന്തിക്കാനേ പറ്റില്ല .കാരണം കടൽ മോശമായി കിടക്കുമ്പോൾ അവിടെ യാത്രക്കാരെ ഇറക്കാനും ചരക്കുകൾ കൈകാര്യം ചെയ്യാനും അനുയോജ്യമായ കപ്പൽ ഭാരത സീമ മാത്രമാണ്.
ലൈറ്റ് ഷിപ്പ് സർവ്വേ യുടെ ഭാഗമായി ഫെബ്രുവരി 14 നാണു ഭാരത് സീമ ടോക്കിൽ കേറിയത് ലൈറ്റ് ഷിപ് സർവ്വേ പാസായി . എന്നാൽ ടോക്കിൽ വെച്ചുള്ള കണിശമായ പരിശോധനയിൽ കപ്പലിന്റെ പല ഭാഗത്തെ പ്ലേറ്റ് ന്റെയും കനം നിശ്ചിത അളവിൽ കുറവുള്ളതായി കണ്ടെത്തുകയായിരുന്നു .അതിനാൽ സംശയമുള്ള എല്ലാ പ്ലേറ്റും അളന്നു തിട്ടപ്പെടുത്താൻ സർവേയർ നിര്ദേശം നല്കി.
അങ്ങനെ കപ്പലിന്റെ അടിഭാഗത്തെ പ്ലേറ്റുകൾ , മുകൾ ടെക്കിലെ പ്ലേറ്റുകൾ ,അടുക്കള യുടെ ഫ്ലോർ പ്ലേറ്റുകൾ , കപ്പലിന്റെ മുന് ഭാഗത്തെ ടാങ്ക് തുടങ്ങി ബലക്ഷയം ഉള്ള എല്ലാ പ്ലേറ്റുകളും മുറിച്ചു മാറ്റി പുതിയവ ഫിറ്റ് ചെയ്യുന്ന പണി തുടങ്ങി .
കപ്പലിന്റെ അടിഭാഗത്തെ പ്ലേറ്റുകൾ ഫിറ്റ് /weld ചെയ്തതിനു ശേഷം സർവ്വേ നടത്തുകയും ഏപ്രിൽ 7 ഓടെ കപ്പൽ ടോക്കിൽ നിന്നും പുറത്തിറക്കി . തുടർന്ന് മറ്റു റിപ്പയർ ജോലികൾ നടത്തി വരികയാണ് ഇപ്പോൾ .ഈ ഡോക്ക് മേജർ ഡോക്ക് ആണെന്നും ഇത് മൂലം കപ്പലിന് അഞ്ചു വർഷം കൂടി സർവ്വീസ് നടത്താനുള്ള അനുമതി ലഭിക്കും എന്നുമാണ് കപ്പലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചത് .
നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ മാസം അവസാനമോ മെയ് മാസം പകുതിയോടെയോ കപ്പൽ യാത്ര സജ്ജമാകും എന്നാണ് അറിയാൻ കഴിഞ്ഞത് . കാലവർഷത്തിൽ ദ്വീപുകാർക്ക് കൂട്ടായി എത്രയും പെട്ടെന്ന് ഭാരത് സീമ കടന്നു വരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം .
ഭരതസീമയുടെ ചരിത്രം
1973 ഇൽ നോർവേ യിൽ ആണ് ഭാരത സീമ നിർമ്മിച്ചത് . അന്ന് പക്ഷെ കപ്പലിൻറെ പേര് ഭാരത സീമ എന്നായിരുന്നില്ല . ബാസ്ടോ V എന്ന് പേരുള്ള ഒരു കാർ കാരിയർ ആയിട്ടാണ് ഇന്ന് കാണുന്ന നമ്മുടെ ഭാരത സീമ യുടെ പഴയ കോലം .പിന്നീട് 1981 ഇൽ ടെന്മാർകിൽ വെച്ച് ഒരു യാത്ര ക്കപ്പൽ ആക്കി മാറ്റം വരുത്തി .
1982 ഇൽ ലക്ഷദ്വീപ് കപ്പൽ വ്യൂഹത്തിൽ ചേരുകയും 27.07.1982 മുതൽ ലക്ഷദ്വീപുകാരെ സേവിക്കാൻ തുടങ്ങുകയും ചെയ്തു .
ചുരുക്കി പറഞ്ഞാൽ ഒരു 41 വർഷം പഴക്കം കാണും നമ്മുടെ ഭാരത സീമക്ക് . ഭാരത സീമ എന്ന യാത്ര ക്കപ്പൽ ആയിട്ട് 31 വർഷവും . ഇടക്ക് തൊണ്ണൂറുകളുടെ ഇടയിൽ നന്നായിട്ട് ഒന്ന് കണ്ടീഷൻ ചെയ്തെടുക്കുകയും ചെയ്തതായി കാണാം എല്ലാ കാലാവസ്ഥയിലും ഓടാൻ പറ്റുന്ന ഭാരത സീമക്ക് 386 യാത്രക്കാരെയും 54 ജീവനക്കാരെയും വഹിക്കാൻ പറ്റും .86.5 മീറ്റെർ നീളം ഉള്ള ഈ കപ്പലിന് 100 മെട്രിക് ടണ്ണ്‍ ചരക്ക് വഹിക്കുവാൻ ഉള്ള ശേഷിയും ഉണ്ട് .
മണ്‍സൂണ്‍ സമയത്ത് ഭാരത സീമ അന്ത്രോത് ദ്വീപുകാർക്ക് വളരെയധികം ഉപകാരമാണ് ചെയ്യുന്നത് . വെള്ളത്തിൽ നിന്നും 1.3 മീറ്റെർ മുകളിലയാണ് ഈ കപ്പലിന്റെ എംബാർക്കെഷൻ ഡോർ . അത് കാരണം മറ്റു കപ്പലുകളെ അപേക്ഷിച്ച് യാത്രക്കാർക്ക് എളുപ്പത്തിൽ കയറി ഇറങ്ങുവാൻ സാധിക്കുന്നു .പിറകിലേക്ക് തുറക്കുന്ന റാമ്പ് ഡോർ സംവിധാനം ഉള്ളത് ചരക്കു നീക്കവും എളുപ്പത്തിലാക്കുന്നു .
2004 വരെ ലക്ഷദ്വീപ് ഭരണ കൂടത്തിനു വേണ്ടി SCI ആണ് ഭാരത സീമ ഓടിച്ചത് . തുടർന്ന് ഭാരത സീമയുടെ ഭരണം LDCL ഏറ്റെടുത്തു .
നിലവിൽ കപ്പലിന്റെ വാർഷിക സർട്ടിഫിക്കറ്റ് ജനുവരി മാസത്തോടെ കാലാവധി തീർന്നു കിടക്കുകയാണ് . ഇപ്പോൾ നടത്തുന്ന അറ്റകുറ്റപണികൾ കഴിഞ്ഞാൽ സർവ്വേ നടത്തി പുതിയ വാർഷിക സർട്ടിഫിക്കറ്റ് നൽകപ്പെടും . ശേഷം കൂടുതൽ കരുത്തോടെ ഭാരതസീമ ദ്വീപുകാരെ സേവിക്കാൻ എത്തട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തുന്നു .
!!ഏതെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ വായനക്കാർ ചൂണ്ടിക്കാണിക്കുക .!!
Good work.
മറുപടിഇല്ലാതാക്കൂ