യാത്രക്കാര്ക്ക് മാർഗ നിർദ്ദേശം നൽകി പോർട്ട്
(picture courtsey : Sabah )
ലക്ഷദ്വീപുകാരുടെ ജീവിതം കടലും കപ്പലും യാത്രയും ഒഴിവാക്കി മുന്നോട്ട് കൊണ്ട് പോവുക അസാധ്യം തന്നെ . എന്നാൽ നമ്മുടെ യാത്രയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും നമുക്ക് വിവരം കുറവാണു. കപ്പലിൽ ഒരാള്ക്ക് എത്ര ലഗേജ് കൊണ്ട് പോവാം ? , എന്തൊക്കെ കൊണ്ട് പോവാം ? തുടങ്ങി പല സംശയങ്ങളും നമുക്ക് ഉണ്ടാകും . അല്ലെങ്കിൽ പലരും ഇന്നത്തെ കാലത്ത് ഇതൊന്നും കാര്യമാക്കാറില്ല .
അങ്ങനെ ഇരിക്കെ യാത്രക്കാര്ക്ക് ചില മാർഗനിർദേശങ്ങൾ നല്കി കൊണ്ട് നമ്മുടെ പോർട്ട് ഡിപ്പാർട്ട്മെന്റ് മുന്നോട്ട് വന്നിരിക്കുകയാണ് . 07 . 02. 2014 ഇൽ ഇറങ്ങിയ സർക്കുലറിലെ ചില കാര്യങ്ങൾ ഇവിടെ പരാമർശിക്കാം.
1) ദേശീയ സുരക്ഷ കണക്കിലെടുത്ത് കൊണ്ട് കൊച്ചിയിലെ സ്കാന്നിംഗ് സെന്റെറിൽ CISF ജവാന്മാരെ നിയമിക്കും .
2) നമ്മുടെ കപ്പലുകളിൽ ഒരാള്ക്ക് വഹിക്കാവുന്ന ലഗ്ഗേജ് താഴെ പറയും വിധമാണ് :
അമിൻ ദിവി / മിനികോയ് ദിവി - 20 കിലോ
അറേബ്യൻ സീ / ലക്ഷദ്വീപ് സീ - 35 കിലോ
കവരത്തി / ഭാരത സീമ - 45 കിലോ
ഈ പറഞ്ഞതിൽ കൂടുതൽ കനമുള്ള ചരക്ക് ഒരാൾ കൊണ്ടുപോവാൻ ഉദ്ദേശിച്ചാൽ അതിനു കാർഗോ ടിക്കറ്റ് നിർബന്ധമാണ്.
ഫർണിച്ചർ , വലിയ ടയർ , സൈക്കിൾ , ഒരുപാടു സ്ഥലം ആവശ്യമുള്ള വലിയ സാധനങ്ങൾ മുതലായവ സാധാരണ ബാഗ്ഗേജ് ആയി പരിഗണിക്കില്ല . ഇവകൾക്കും കാർഗോ ടിക്കറ്റ് എടുക്കേണ്ടി വരും .
3) വെടികോപ്പുകൾ ,നിരോധിച്ച മരുന്നുകൾ, പടക്കങ്ങൾ , തീ പിടിക്കുന്ന ദ്രാവകങ്ങൾ ( പെട്രോൾ , ഡീസൽ , മണ്ണെണ്ണ etc .) ഇവയൊന്നും കപ്പലിൽ കൊണ്ട് പോവാൻ പാടില്ല .
4) യാത്രക്കാർ മദ്യപിച്ചു കപ്പലിൽ കപ്പലിൽ കയറിയാൽ ടിക്കറ്റ് കാശ് പോലും കൊടുക്കാതെ കപ്പലിൽ നിന്നും ഇറക്കി വിടാം .
5 ) നിരോധിക്കപ്പെട്ട സാധനങ്ങൾ കപ്പലിൽ കയറ്റിയാൽ 5000 തൊട്ട് 10000 രൂപ വരെ യാത്രക്കാരൻ പിഴ അടക്കേണ്ടി വരും .
അപ്പോൾ ഇനി യാത്ര ചെയ്യുമ്പോൾ ഇതെല്ലം ശ്രദ്ധിക്കണം .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ