പോസ്റ്റുകള്‍

ജനുവരി, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കപ്പൽ ജീവനക്കാരെ എൽ ഡി സി എൽ നേരിട്ട് നിയമിക്കാൻ ഒരുങ്ങുന്നു. മാനിംഗ് കമ്പനികളെ ഒഴിവാക്കാൻ ആയുള്ള ദീർഘ കാലമായുള്ള ആവശ്യങ്ങൾക്ക് ഒടുവിൽ ഭാഗിക വിജയം..

കവരത്തി : ലക്ഷദ്വീപ് കപ്പലുകളിൽ മുഴുവൻ ജീവനക്കാരെയും എൽ ഡി സി എൽ നേരിട്ട് നിയമിക്കാൻ നടപടികൾ ആരംഭിച്ചു എന്ന് ലക്ഷദ്വീപ് ഭരണ കൂടം.. ആദ്യം അമിനി ദിവി മിനിക്കോയ് ദിവി,  ബംഗാരം,  വിറിങ്ങിലി എന്നീ കപ്പലുകളിൽ ആയിരിക്കും എൽ ഡി സി എൽ നേരിട്ട് മുഴുവൻ ജീവനക്കാരെയും നിയമിക്കുക   . പദ്ധതിയുടെ വിജയം വിലയിരുത്തി മറ്റു കപ്പലുകളിലും പിന്നീട് നിയമനങ്ങൾ എൽ ഡി സി എൽ നേരിട്ട് നടത്തും. നിലവിൽ ഓഫീസർ റാങ്കിൽ ഉള്ളവരെ റിക്രൂട് ചെയ്യുന്നത് തേർഡ് പാർട്ടി മാനിങ് കമ്പനികൾ ആണ്.  കൂടാതെ ക്രൂ മാരുടെ ശമ്പളം എൽ ഡി സി എൽ നേരിട്ട് നൽകുമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ ഫാറൂഖ് ഖാനുമായും എൽ ഡി സി എൽ അധികൃതരുമായും ലക്ഷദ്വീപ് സീമാന് വെൽഫെയർ അസോസിയേഷൻ നടത്തിയ ചർച്ചയിൽ ധാരണ ആയി. 

യാത്രക്കാർക്ക് വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം കപ്പലിലെ മെഡിക്കൽ ഓഫീസർ ഉറപ്പ് വരുത്തണം. - LDCL

കവരത്തി : വർധിച്ചു വരുന്ന പരാതികളുടെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് കപ്പലുകളിൽ യാത്രക്കാർക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉറപ്പു വരുത്താൻ നടപടികളും ആയി ലക്ഷദ്വീപ് വികസന കോര്പറേഷൻ .  കപ്പലുകളിൽ വിളമ്പുന്ന ഭക്ഷണം ഗുണ നിലവാരം ഉള്ളതെന്ന് ഉറപ്പിക്കുന്ന കോംപ്ലിയൻസ് അതോറിറ്റി ആയി അതാതു കപ്പലുകളിൽ ഉള്ള മെഡിക്കൽ ഓഫീസരെ ചുമതലപ്പെടുത്തി സർക്യൂലർ ഇറക്കി.  ചെറിയ കപ്പലുകളിൽ ഡോക്ടർ അസിസ്റ്റന്റ് ആണ് കോംപ്ലിയൻസ് ഓഫീസർ  . കൂടാതെ കപ്പലിൽ വരുന്ന പ്രൊവിഷൻസ് ഗുണമേന്മ യുള്ളവയ്യെന്നു ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം കാറ്ററിംഗ് ഓഫീസറിനു ആണെന്നും LDCL ജനറൽ മാനേജർ ഇറക്കിയ സർക്കുലർ പറയുന്നു. 

അഡ്മിനിസ്ട്രേറ്റർ പതാക ഉയർത്തി .ലക്ഷദ്വീപിലും റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു

ഇമേജ്
കവരത്തി : രാജ്യം എഴുപതാം റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു .ലക്ഷദ്വീപ് തലസ്ഥാനത്ത്‌ അഡ്മിനിസ്ട്രേറ്റർ ശ്രീ . ഫാറൂഖ് ഖാൻ രാവിലെ എട്ടു മണിക്ക് പതാക ഉയർത്തി . വിവിധ ട്രൂപ് കളുടെ പരേഡ് വീക്ഷിച്ചു . തുടർന്ന് അദ്ദേഹം  ഗ്യാലറിയിലും സ്റ്റേഡിയത്തിലും തിങ്ങി നിറഞ്ഞ ജനങ്ങളെ അഭിസംബോധന ചെയ്തു .റിപ്പബ്ലിക്ക് ദിന സന്ദേശം നൽകിയ അദ്ദേഹം നേട്ടങ്ങളെ കുറിച്ചും പുതിയ പദ്ധതികളെ കുറിച്ചും സംസാരിച്ചു . ശേഷം വിവിധ ഗ്രൂപ്പുകളുടെ വർണ്ണ ശബളം ആയ കാഴ്ചകൾ ജനങ്ങൾക്ക് വിരുന്നായി ..കുട്ടികൾ അവതരിപ്പിച്ച  മാസ്സ് ഡിസ്പ്ലേ ശ്രദ്ധേയം ആയി .അഡ്മിനിസ്ട്രേറ്റർ 5 ലക്ഷം രൂപ ക്യാഷ് പ്രൈസ് കുട്ടികൾക്കായി പ്രഖ്‌യാപിച്ചു . സ്ത്രീ ശക്തി വിളിച്ചോതി ബാംഗ്ലൂരിൽ നിന്നും എത്തിയ വനിതാ ബറ്റാലിയൻ അവതരിപ്പിച്ച പരിപാടി മനോഹരം . കളരി പയറ്റും ധോലി പ്പാട്ട് വിത്ത് സൂഫീ ഡാൻസ് എന്നിവയും അവതരിപ്പിച്ചു .തുടർന്ന് വിവിധ വകുപ്പുകൾ ഒരുക്കിയ നിശ്ചല ദൃശ്യങ്ങളും കാണികളുടെ മനസ്സ് കവർന്നു .

കിൽത്താൻ ജെട്ടി പരിസര ശുചീകരണം നടത്തി

ഇമേജ്
കിൽത്താൻ :കിസ്വ യുടെ ദ്വിദിന ശുചീകരണ പരിപാടി നടത്തി .കിൽത്താൻ സീമെൻ സംഘടന കിൽത്താൻ ദ്വീപ് ജെട്ടിയുടെ പരിസരം ശുചിയാക്കി.19,20 തീയതികളിൽ നടത്തിയ പരിപാടിയിൽ കിസ്വ അംഗങ്ങൾ പങ്കെടുത്തു .

ക്യാപ്റ്റന് സ്വീകരണം ഒരുക്കി ദ്വീപു ജനങ്ങൾ ...

ചരിത്രം രചിച്ചു കൊണ്ട് ക്യാപ്റ്റൻ മൻസൂർ എം വി ലഗൂൺ എന്ന ലക്ഷദ്വീപ് യാത്ര കപ്പലിൽ ക്യാപ്റ്റൻ ആയി കമാൻഡ് ഏറ്റെടുത്തു ..2019 ജനുവരി മാസം അഞ്ചാം തീയതി കൊച്ചിയിൽ വെച്ച് കപ്പലിന്റെ ക്യാപ്റ്റൻ പദവി ഏറ്റെടുത്തതോടെ ലക്ഷദ്വീപ് വാസികൾ അവരുടെ ചിരകാല സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിൽ ആണ് . നിരവധി കപ്പലുകൾ സ്വന്തമായുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കപ്പലിൽ ഇതാദ്യമായി ആണ് ലക്ഷദ്വീപ് കാരൻ ക്യാപ്റ്റൻ ആയി യോഗ്യത പരീക്ഷകൾ പൂർത്തിയാക്കി എത്തുന്നത് ..സ്വപ്ന നേട്ടം കൈവരിച്ച മുപ്പതു വയസ്സ് മാത്രം പ്രായമുള്ള മൻസൂർ ടി പി യെന്ന ലക്ഷദ്വീപ് കാരൻ ക്യാപ്റ്റന് സ്വീകരണം ഒരുക്കുന്ന തിരക്കിൽ ആണ് ഓരോ ദ്വീപും .