പോസ്റ്റുകള്‍

ജൂലൈ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കടലിൽ വിഷം കലർത്തുമ്പോൾ ...

ഇമേജ്
(picture courtsey: eco watch.com)     വെറുതെ എന്തിനാ കപ്പൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നത് ..കടലിൽ കളഞ്ഞാൽ ആർക്കും ബുദ്ധിമുട്ടാവില്ലല്ലോ; ഇങ്ങനെ പരന്നു കിടക്കുകയല്ലേ എന്നൊക്കെ കരുതിയാവണം പ്രിയപ്പെട്ട യാത്രക്കാരിൽ പലരും കടലിലേക്ക് പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും വലിച്ചെറിയുന്നതിനു കാരണം.. എന്താല്ലേ ...? പലപ്പോഴും യാത്രാ വേളകളിൽ കാണുന്ന കാഴ്ചയാണ് ഇത് . പക്ഷെ ഇതിലൂടെ സംഭവിച്ചു കൊണ്ടിരിക്കുന്ന വലിയ വലിയ ദുരന്തങ്ങൾ ഇവർ ചിന്തിച്ചു നോക്കാൻ  ഇടയില്ല . പ്ലാസ്റ്റിക് അടിഞ്ഞു കൂടി മനോഹാരിത നഷ്ടപ്പെട്ടു മാലിന്യ കൂമ്പാരങ്ങളാവുന്ന നമ്മുടെ തീരങ്ങളോ?     കപ്പലിൽ നിന്നും യാതൊരു മാലിന്യവും കടലിൽ കളയാൻ പാടില്ലെന്ന് അന്താരാഷ്ട്ര നിയമങ്ങൾ അനുശാസിക്കുന്നുണ്ട് . നിബന്ധനകൾക്ക് വിധേയമായി  ചില മാലിന്യങ്ങൾ കളയാം  എന്ന് മാത്രം . എന്നാൽ ഒരു സാഹചര്യത്തിലും കടലിൽ കളയാൻ പാടില്ലാത്ത മാലിന്യം ആണ് പ്ലാസ്റ്റിക് വസ്തുക്കൾ .  പ്ലാസ്റ്റിക് കവറുകൾ , കുപ്പികൾ തുടങ്ങി നാം കടലിലേക്ക് അബോധ പൂർവ്വം വലിച്ചെറിയുന്ന വസ്തുക്കൾ കാരണം ലക്ഷക്കണക്കിന് കടൽ ജീവികൾ വർഷം തോറും ചത്തൊടുങ്ങുന്നു .  കടൽ പക്ഷികൾക്ക് ഇവ നാശം വരുത

അശ്രദ്ധയും അപകടവും - ഈസ്റ്റേൺ ജെട്ടിയിൽ കപ്പലുകൾ കെട്ടുമ്പോൾ ..

   ഒരു ചെറിയ അശ്രദ്ധ ഒരു പക്ഷെ നമ്മളെ പലപ്പോഴും അപകടത്തിലേക്ക് എത്തിക്കാം. ഈ മൺസൂൺ കാലത്തു ചില ദ്വീപുകളിലെങ്കിലും ഈസ്റ്റേൺ ജെട്ടിയിൽ കപ്പലുകൾ അടുപ്പിക്കാറുണ്ട് . നല്ല കാര്യം തന്നെ . എന്നാൽ തന്നെയും സദാ ഇളകി നിൽക്കുന്ന കടലിൽ ജെട്ടിയിൽ കെട്ടിയിട്ട കപ്പലുകളുടെ കയറിന് വരുന്ന സ്‌ട്രെയിൻ കാരണം പലപ്പോഴും കയറുകൾ പൊട്ടുന്നത് സാധാരണയാണ് . പക്ഷെ ഇതിന്റെ ഗൗരവം അറിയാത്ത പല നാട്ടുകാരും കയർ ജെട്ടിയിൽ കെട്ടിയതിനു അടുത്തായി അശ്രദ്ധരായി നിൽക്കാറുണ്ട് . 6-7 സെന്റീമീറ്ററിൽ കൂടുതൽ വ്യാസമുള്ള കയറുകൾ ശക്തമായ സ്‌ട്രെയിൻ കാരണം പൊട്ടുമ്പോൾ പ്രഹര ഭാഗത്തു ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കു വലിയ അപകടം വരുത്തി വെക്കാൻ അത് മാത്രം മതി. ജനങ്ങൾക്ക് അവബോധം നൽകി അവരെ കയർ കെട്ടിയ ഭാഗങ്ങളിൽ നിന്നും മാറ്റി നിർത്താൻ അധികൃതർ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു . സുരക്ഷിതത്വം ഉറപ്പു വരുത്തി വേണം നാം മുന്നേറേണ്ടതു .