അശ്രദ്ധയും അപകടവും - ഈസ്റ്റേൺ ജെട്ടിയിൽ കപ്പലുകൾ കെട്ടുമ്പോൾ ..

   ഒരു ചെറിയ അശ്രദ്ധ ഒരു പക്ഷെ നമ്മളെ പലപ്പോഴും അപകടത്തിലേക്ക് എത്തിക്കാം. ഈ മൺസൂൺ കാലത്തു ചില ദ്വീപുകളിലെങ്കിലും ഈസ്റ്റേൺ ജെട്ടിയിൽ കപ്പലുകൾ അടുപ്പിക്കാറുണ്ട് . നല്ല കാര്യം തന്നെ . എന്നാൽ തന്നെയും സദാ ഇളകി നിൽക്കുന്ന കടലിൽ ജെട്ടിയിൽ കെട്ടിയിട്ട കപ്പലുകളുടെ കയറിന് വരുന്ന സ്‌ട്രെയിൻ കാരണം പലപ്പോഴും കയറുകൾ പൊട്ടുന്നത് സാധാരണയാണ് . പക്ഷെ ഇതിന്റെ ഗൗരവം അറിയാത്ത പല നാട്ടുകാരും കയർ ജെട്ടിയിൽ കെട്ടിയതിനു അടുത്തായി അശ്രദ്ധരായി നിൽക്കാറുണ്ട് . 6-7 സെന്റീമീറ്ററിൽ കൂടുതൽ വ്യാസമുള്ള കയറുകൾ ശക്തമായ സ്‌ട്രെയിൻ കാരണം പൊട്ടുമ്പോൾ പ്രഹര ഭാഗത്തു ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കു വലിയ അപകടം വരുത്തി വെക്കാൻ അത് മാത്രം മതി. ജനങ്ങൾക്ക് അവബോധം നൽകി അവരെ കയർ കെട്ടിയ ഭാഗങ്ങളിൽ നിന്നും മാറ്റി നിർത്താൻ അധികൃതർ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു . സുരക്ഷിതത്വം ഉറപ്പു വരുത്തി വേണം നാം മുന്നേറേണ്ടതു .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യാത്ര കീറാമുട്ടി...

മൻസൂർ ഇനി ക്യാപ്റ്റൻ..

തോറ്റു പോവുന്നത് ആര്?? - ജസ് തിങ്ക്