കടലിൽ വിഷം കലർത്തുമ്പോൾ ...

(picture courtsey: eco watch.com)
   വെറുതെ എന്തിനാ കപ്പൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നത് ..കടലിൽ കളഞ്ഞാൽ ആർക്കും ബുദ്ധിമുട്ടാവില്ലല്ലോ; ഇങ്ങനെ പരന്നു കിടക്കുകയല്ലേ എന്നൊക്കെ കരുതിയാവണം പ്രിയപ്പെട്ട യാത്രക്കാരിൽ പലരും കടലിലേക്ക് പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും വലിച്ചെറിയുന്നതിനു കാരണം.. എന്താല്ലേ ...? പലപ്പോഴും യാത്രാ വേളകളിൽ കാണുന്ന കാഴ്ചയാണ് ഇത് . പക്ഷെ ഇതിലൂടെ സംഭവിച്ചു കൊണ്ടിരിക്കുന്ന വലിയ വലിയ ദുരന്തങ്ങൾ ഇവർ ചിന്തിച്ചു നോക്കാൻ  ഇടയില്ല . പ്ലാസ്റ്റിക് അടിഞ്ഞു കൂടി മനോഹാരിത നഷ്ടപ്പെട്ടു മാലിന്യ കൂമ്പാരങ്ങളാവുന്ന നമ്മുടെ തീരങ്ങളോ?
    കപ്പലിൽ നിന്നും യാതൊരു മാലിന്യവും കടലിൽ കളയാൻ പാടില്ലെന്ന് അന്താരാഷ്ട്ര നിയമങ്ങൾ അനുശാസിക്കുന്നുണ്ട് . നിബന്ധനകൾക്ക് വിധേയമായി  ചില മാലിന്യങ്ങൾ കളയാം  എന്ന് മാത്രം . എന്നാൽ ഒരു സാഹചര്യത്തിലും കടലിൽ കളയാൻ പാടില്ലാത്ത മാലിന്യം ആണ് പ്ലാസ്റ്റിക് വസ്തുക്കൾ .  പ്ലാസ്റ്റിക് കവറുകൾ , കുപ്പികൾ തുടങ്ങി നാം കടലിലേക്ക് അബോധ പൂർവ്വം വലിച്ചെറിയുന്ന വസ്തുക്കൾ കാരണം ലക്ഷക്കണക്കിന് കടൽ ജീവികൾ വർഷം തോറും ചത്തൊടുങ്ങുന്നു .  കടൽ പക്ഷികൾക്ക് ഇവ നാശം വരുത്തുന്നു . നമ്മുടെ ആമകൾ മറ്റു കടൽ സസ്തിനികൾ ഇവകൾക്കും പ്ലാസ്റ്റിക് വൻ നാശങ്ങൾ ഉണ്ടാക്കുന്നു . കൂടാതെ ആഹാര വസ്തു എന്ന ധാരണയിൽ മൽസ്യങ്ങൾ ഭക്ഷിക്കുന്ന പ്ലാസ്റ്റിക് കഷ്ണങ്ങൾ അവയിൽ അലിഞ്ഞു വിഘടിച്ചു നാശകാരികളായ കെമിക്കൽസ് ഉണ്ടാവുന്നു . അതെ മൽസ്യങ്ങൾ ആയിരിക്കണം നാളെ നമ്മുടെ തീൻ മേശകളിൽ എത്തുന്നതും . അത്  വഴി വിഷം കലർന്ന മൽസ്യങ്ങൾ നമ്മുടെ വയറ്റിൽ എത്താനും മതി . പതിറ്റാണ്ടുകൾ കടലിൽ കിടന്നാലും നാം കളയുന്ന പ്ലാസ്റ്റിക്കുകൾ കടലിൽ തന്നെ കിടക്കും.. നാളെ വരുന്ന നമ്മുടെ തലമുറകളുടെ കാര്യമോ?
      കപ്പലിൽ അങ്ങിങ്ങായി വെച്ചിരിക്കുന്ന ഗാർബേജ് ബിന്നുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക . കഴിയുന്നതും കടലിലേക്ക് യാതൊരു മാലിന്യവും പോവാതെ നാം സൂക്ഷിക്കുക . കപ്പൽ ജീവനക്കാരുടെ ഭാഗത്താണ് തെറ്റ് കാണുന്നതെങ്കിൽ ധൈര്യമായി ചൂണ്ടിക്കാണിക്കാനും മടി കാണിക്കരുത്.നമ്മുടെ കടലുകളും തീരങ്ങളും എക്കാലവും സുരക്ഷിതമായി നിലനിർത്താൻ നാം ഓരോരുത്തരും ശ്രദ്ധിച്ചാൽ മതിയാവും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...