ലക്ഷദ്വീപ് കപ്പലുകൾ- വിശാല വികസന തൊഴിൽ മേഘല ,ഒരു വിശകലനം ..

   
ഒരു കാലത്ത് കപ്പലുകളിലെ ജോലിക്കാരെ കൌതുകത്തോടെ വീക്ഷിച്ചവരായിരുന്നു ലക്ഷദ്വീപുകാർ . എന്നാൽ ഇന്ന് നമ്മുടെ കപ്പലുകളിൽ സകല മേഘലകളിലും ദ്വീപുകാർ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരിക്കുന്നു . കഷ്ടപ്പാടും സാഹസികതയും നിറഞ്ഞ നാവിക തൊഴിൽ മേഘലയിലേക്ക് ലക്ഷദ്വീപുകാർ കൂട്ടം കൂട്ടമായി വരുന്ന കാഴ്ചയാണ് ഈ വർഷങ്ങളിൽ നാം സാക്ഷ്യം വഹിക്കുന്നത് .
     വൈറ്റ് കോളർ ജോലികൾ കാത്തിരിക്കാതെ കപ്പലിൽ ജോലി തേടി ദ്വീപിലെ യുവാക്കൾ  ജനറൽ പർപസ് റേറ്റഇങ്ങ് , നോട്ടിക്കൽ  സയൻസ് , മറൈൻ എന്ജിനീയറിംഗ് തുടങ്ങിയ കോഴ്സുകൾ പാസ്സായി കപ്പലിൽ കേറുകയും ചെയ്യുന്നു . 
    ഇന്ന് അഞ്ഞൂറിലധികം ദ്വീപുകാർ ലക്ഷദ്വീപിലെ കപ്പലുകളിൽ ജോലി ചെയ്യുന്നു . അതിൽ തന്നെ ക്രൂ വിഭാഗം LDCL  വഴി നേരിട്ടുള്ള നിയമനത്തിലും ഓഫീസർ വിഭാഗം മൂന്നാം കക്ഷിയായ മാനിംഗ് ഏജൻസി വഴിയും ജോലി ചെയ്യുന്നു .
    സീമൻ ,ബോസൻ , ഫിറ്റർ ,കുക്ക് ,കാറ്റെരിംഗ് ഓഫീസർ എന്നീ വിഭാഗങ്ങളിൽ ദ്വീപുകാർ മാത്രം ആയതിനാൽ LDCL നേരിട്ടാണ് നിയമനം .
എലെക്റ്റ്രിക്കൽ ഓഫീസർ , റേഡിയോ ഓഫീസർ എന്നീ തസ്തികകളിലും ദ്വീപുകാർ ഫുള്ളായി കഴിഞ്ഞു .എന്നാൽ നിലവിൽ മാനിംഗ് ഏജൻസി വഴിയാണ് ഈ വിഭാഗങ്ങളിൽ നിയമനം . മറ്റു റാങ്കുകളിൽ അതായത് തേർഡ് ഓഫീസർ,സെക്കന്റ്‌ ഓഫീസർ , ചീഫ് ഓഫീസർ ,ക്യാപ്ടൻ , തേർഡ് എൻജിനീയർ , സെക്കന്റ്‌ എൻജിനീയർ ,ചീഫ് എൻജിനീയർ എന്നീ വിഭാഗങ്ങളിൽ ദ്വീപുകാർ തങ്ങളുടെ സാന്നിധ്യം അറിയിച്ചു കൊണ്ടിരിക്കുന്നു. ചീഫ് ഓഫീസർ ,ചീഫ് എൻജിനീയർ ,ക്യാപ്റ്റൻ എന്നീ റാങ്കുകളിൽ വരും വർഷങ്ങളിൽ തന്നെ ദ്വീപുകാർ എത്തുമെന്നാണ് പ്രതീക്ഷ .
       നിലവിൽ കപ്പൽ ജോലിക്കാർ നേരിടുന്ന പ്രതിസന്ധികൾ ഒരുപാടാണ്‌ . ശമ്പള വർദ്ധന , തൊഴിൽ തർക്കം , അവസര നിഷേധം തുടങ്ങി പ്രശ്നങ്ങൾ പലതുണ്ട് . ഓഫീസർ വിഭാഗങ്ങളിൽ ജോലിക്കായി മാസങ്ങൾ ദ്വീപുകാർ കാത്തിരിക്കേണ്ടി വരുന്നു . ആറ് മാസത്തെ കോണ്ട്രാക്റ്റ് കഴിഞ്ഞിറങ്ങുന്ന ദ്വീപുകാരായ  ഓഫീസർമാർ അടുത്ത  അവസരത്തിന് വേണ്ടി മാനിംഗ് ഏജൻസി കളുടെ ഓഫീസിൽ മാസങ്ങൾക്ക് മുമ്പേ കയറി ഇറങ്ങണം . അല്ലെങ്കിൽ  ഉള്ള അവസരം നഷ്ടപ്പെടും . കപ്പലുകളിൽ ഒഴിവു വരുന്നതിനനുസരിച്ച് ഓഫീസർ വിഭാഗത്തിന് വിവരം നൽകാൻ നിലവിൽ സംവിധാനങ്ങൾ ഇല്ല . ദ്വീപുകാരുടെ പ്രശ്നങ്ങൾ നോക്കാൻ LDCL ഇൽ ചുമതലപ്പെട്ടവർ അതിനു മെനക്കെടാറുമില്ല . അവരുടെ അഭിപ്രായത്തിൽ ദ്വീപുകാരായ ക്രൂ വിഭാഗത്തിന്റെ കാര്യം മാത്രമേ LDCL പരിഗണിക്കൂ. ദ്വീപിലെ ഓഫീസർ മാരെ LDCL നേരിട്ട് നിയമിക്കാനുള്ള തീരുമാനം ഇതുവരെ ഇല്ല . അതു കൊണ്ട് ദ്വീപിലെ ഓഫീസർ മാരുടെ കാര്യങ്ങൾ നോക്കാൻ ഒരു വെൽഫയർ ഓഫീസർ തസ്തിക LDCL ഉടൻ നിയമിക്കണം. പക്ഷെ പല വാതിലുകൾ മുട്ടിയിട്ടും ഫലം കിട്ടിയില്ല . 
   എന്തായാലും ഈ ഓഫീസർ മാർ ആറു മാസം ജോലി ചെയ്തിറങ്ങി മൂന്നു മാസം നാട്ടിൽ നിൽക്കാതെ  അടുത്ത അവസരത്തിനായി വീണ്ടും കൊച്ചിയിൽ വന്നു അവന്റെ സമ്പാദ്യം ആഴ്ചകളോളം ജോലി തേടി ചെലവാക്കേണ്ട അവസ്ഥ. കുടുംബത്തോട് കൂടെ നടക്കേണ്ട ഒഴിവുകാലം  അടുത്ത അവസരത്തിന് വിളി വരാത്തതിനാൽ നഷ്ടപ്പെടുത്തേണ്ടി വരുന്നു . രണ്ടോ മൂന്നോ മാസം കഴിഞ്ഞാൽ കമ്പനി വിളിക്കുമെന്ന ഉറപ്പുണ്ടെങ്കിൽ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നു . എന്നാൽ അഞ്ഞൂറോളം ക്രൂ വിനെ നേരിട്ട് വിളിച്ചു അടുത്ത അവസരം എന്നാണെന്ന് അറിയിക്കാൻ ഒരാളെ കൊണ്ട് പറ്റുന്ന LDCL നൂറിൽ കുറവ് വരുന്ന ദ്വീപുകാരായ ഓഫീസർ വിഭാഗത്തോട് തികച്ചും  നിരാശാജനകമായി പെരുമാറുന്നു.  മാനിംഗ് ഏജൻസി വഴി ശമ്പളം നല്കുക വഴി ഓരോ വിഭാഗത്തിനും അർഹമായ ശമ്പളം നൽകാനും അതു സംബന്ധമായ പ്രശ്നങ്ങളിൽ തലയിടാനും മടി കാണിക്കുന്ന സ്ഥിതിയാണ് ഇന്ന് നിലവിൽ LDCL വെച്ച് പുലർത്തുന്നത് എന്ന് പറയാതെ വയ്യ. 
  എത്രയും പെട്ടെന്ന് തന്നെ ദ്വീപിലെ ഓഫീസർ വിഭാഗത്തെ നേരിട്ട് നിയമിക്കാനും അവരുടെ പ്രശ്നങ്ങൾ പഠിക്കാനും ഉയർന്ന റാങ്കുകൾ കരസ്ഥമാക്കാൻ ദ്വീപുകാരെ പ്രോത്സാഹിപ്പിക്കാനും ലക്ഷദ്വീപ് വികസന കോർപറേഷൻ അനുഭാവ പൂർവമായി നിലകൊള്ളും എന്ന പ്രതീക്ഷയോടെ നിർത്തുന്നു .
  (  ഈ പോസ്റ്റ്‌ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക )

  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യാത്ര കീറാമുട്ടി...

മൻസൂർ ഇനി ക്യാപ്റ്റൻ..

തോറ്റു പോവുന്നത് ആര്?? - ജസ് തിങ്ക്