മണ്‍സൂണ്‍ മണ്‍സൂണ്‍ ....
കാറ്റു മാറി വീശാന്‍ തുടങ്ങി . ഓരോ ദ്വീപുകരന്റെയും മനസ്സില്‍ മണ്‍സൂണ്‍ ഓര്‍മ്മകള്‍ ഒരുപാടു ഉണ്ടാവും. മറക്കാന്‍ ഒക്കുമോ? കീളബയിക് കപ്പല്‍ മന്നാല്‍ ഔട്ട് ബോട്ടിന മേല് ഏറുവാന്‍ ഫോണ്ടത് .. കഴിക്കാന്‍ മീന്‍ കിട്ടണം എങ്കില്‍ കടപ്പുറത്ത് പോയി കാവലിരിക്കണം ..പിന്നെ മേലാവായി വലിയ തിരയുള്ള കടല്‍ കാണാന്‍ പോയതും എത്ര വലിയ കടല്‍ പൊട്ടുന്നുണ്ട് എന്ന് വീട്ടില്‍ പോയി അതിശയത്തോടെ പറഞ്ഞതും എങ്ങന മറക്കാനാ . പ്രതികൂല സാഹചര്യത്തിലും ഒരു വിധ ഭയവും കൂടാതെ ദ്വീപുകാര്‍ അങ്ങനെ ജീവിക്കുന്നു. പുറത്തു നിന്നുള്ളവര്‍ക്ക് അത്ഭുതമാണ് ;നാലു ഭാഗവും കടലില്‍ ചുറ്റപ്പെട്ടു ചെറിയ ദ്വീപുകള്‍.. എന്തോ പടച്ചോന്റെ ഖുദ്രത്ത് .. കാലാവസ്ഥയുടെ സ്ഥിതി കണ്ടിട്ട് ഇക്കളം നല്ല ഉഷാറ് മണ്‍സൂണ്‍ ആയിരിക്കും .. ചെറിയ കപ്പലുകള്‍ക്ക് യാത്ര കഠിനമായിരിക്കും. പല കപ്പലുകളും ഈ കാലാവസ്ഥയില്‍ ഓടുവാന്‍ വളരെ പ്രയാസം നേരിടുന്നത് മണ്‍സൂണ്‍ ശക്തി പ്രാപിക്കുന്നതിന്റെ സൂചനയാണ്. കപ്പലില്‍ കയറുന്നവരുടെ അവസ്ഥ ..ഹോ തല പൊക്കാന്‍ പോലും പറ്റാതെ ചര്ദിച്ചു തളര്‍ന്നു എത്ര പേര്‍.. കപ്പലില്‍ കേറാന്‍ അല്ലെങ്കില്‍ യാത്രക്ക് മനസ്സ് വെച്ചാല്‍ മതി ചര്ദിക്കാന്‍ തുടങ്ങും പണ്ട് ഞാനും... പരീക്ഷണങ്ങള്‍ ...യാത്ര ഒരു വിധം ശിക്ഷയാണെന്ന് മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വാ സല്ലം പറഞ്ഞത് എത്ര ശരി എന്ന് കടല്‍ യാത്രയിലൂടെ മനസ്സിലാവും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ