ലക്ഷദ്വീപ് യാത്രക്കാരുടെ ദുരിതത്തിൽ വിശദീകരണ പത്ര കുറിപ്പ് ഇറക്കി ലക്ഷദ്വീപ് ഭരണകൂടം..
കപ്പലുകളുടെ സുഗമവും കാര്യക്ഷമവും ആയ പ്രവർത്തനം ഉറപ്പു വരുത്തുന്നുണ്ട് എന്ന് ലക്ഷദ്വീപ് ഭരണ കൂടം. എസ്. അസ്‌കർ അലി ഐ എ എസ് , സെക്രട്ടറി (ഐ പി ആർ ), യു ടി എൽ എ ഇറക്കിയ പത്രകുറിപ്പിൽ ആണ് വിശദീകരണം..
സമീപകാലത്ത് രണ്ടു കപ്പലുകൾ മാത്രം ആയിരുന്നു ലക്ഷദ്വീപ് യാത്ര ക്കാർക്ക് വേണ്ടി സർവീസിന് ഉണ്ടായിരുന്നത്. കൊച്ചിയിലും മറ്റു ദ്വീപുകളിലും യാത്രക്കാർ ടിക്കറ്റ് കിട്ടുവാനും കപ്പൽ കിട്ടുവാനും ഒക്കെ ഉള്ള ബുദ്ധിമുട്ടിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഹൈ കോടതിയിൽ പൊതു താല്പര്യ ഹർജി നൽകുകയും യാത്ര ദുരിതം തീർക്കുന്നതിൽ കോടതി ഇടപെടുകയും ചെയ്തിരുന്നു.. തുടർന്ന് എം വി ലഗൂൺ കൂടി അറ്റ കുറ്റ പണി കഴിഞ്ഞു ഇറങ്ങി സർവീസിൽ എത്തിയതോടെ മൂന്നു കപ്പലുകൾ ലഭ്യമായി.
ലക്ഷദ്വീപ് ഭരണം ഇറക്കിയ വാർത്ത കുറിപ്പിൽ ഈ മാസം എട്ടിനും, പതിനേഴിനും, പത്തൊമ്പതിനും ഒക്കെ പുറപ്പെട്ട അറേബ്യൻ സീ, കോറൽ കപ്പലുകളിൽ 11 ഉം 75ഉം 47 ഉം ഒക്കെ സീറ്റുകൾ ബാക്കി വന്നിട്ടുള്ളത് ലക്ഷദ്വീപ് ഭരണകൂടം നടത്തിയ കൃത്യമായ പ്ലാനിങ് കൊണ്ടാണ് എന്ന് അവകാശപ്പെടുന്നു..
കൂടാതെ ഹജ്ജ് യാത്രക്കാരുടെ തിരിച്ചു വരവിനും മതിയായ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും വിദ്യാർത്ഥികളുടെ യാത്രകൾക്കും സൗകര്യം ചെയ്തിട്ടുണ്ടെന്നും പറയുന്നു.
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ എല്ലാ കാലാവസ്ഥയിലും ഓടുന്ന അഞ്ച് വലിയ കപ്പലുകളിൽ മൂന്നു കപ്പലുകൾ ഇപ്പോൾ സർവീസിൽ ഉണ്ടെന്നും ഡിസംബറിൽ അഗ്നിബാധ സംഭവിച്ച കവരത്തി കപ്പലിന്റെ പ്രധാനപ്പെട്ട അറ്റകുറ്റ പണികൾ നടന്നു കൊണ്ടിരിക്കുകയാണെന്നും പറയുന്നു.. സ്റ്റബിളിറ്റി സംബന്ധിച്ച് ഉള്ള പ്രശ്നങ്ങൾ പഠിച്ചു കൊണ്ടു എം വി ലക്ഷദ്വീപ് സീ എന്ന കപ്പൽ പുറത്ത് ഇറക്കുവാൻ വേണ്ടിയുള്ള ശ്രമങ്ങളും നടക്കുന്നു. കപ്പലിന്റെ ഡ്രൈ ഡോക്ക് സമയം ആയതിനാൽ അതിനു വേണ്ടിയുള്ള സംവിധാനം ഒരുക്കുന്നുമുണ്ട്..
കപ്പലുകൾ ഡയരക്ടർ ജനറൽ ഷിപ്പിങ് മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്നവയും സമയാസമയങ്ങളിൽ ഡ്രൈഡോക്കും അറ്റ കുറ്റ പണികളും നടത്തുകയും ചെയ്യുന്നുണ്ട്. നിലവിൽ കപ്പലുകൾ നടത്തിക്കുന്നതും അറ്റക്കുറ്റ പണികൾ നടത്തിക്കുന്നതും ഷിപ്പിങ് കോര്പറേഷൻ ഓഫ് ഇന്ത്യ ആണെന്നും വാർത്ത കുറിപ്പ് വ്യക്തമാക്കുന്നുണ്ട്..
ലക്ഷദ്വീപ് ഭരണകൂടം നിരന്തരം യാത്ര സംവിധാനങ്ങൾ ഇമ്പ്രൂവ് ചെയ്യുവാൻ പ്രയത്നിക്കുമ്പോഴും ചിലർ സമൂഹത്തിൽ വെറുപ്പും പരിഭ്രാന്തിയും പടർത്തുവാൻ ദുരുദ്ദേശപരമായ വാർത്തകൾ പ്രചരിപ്പിക്കുകയാണ് എന്ന് കുറ്റപ്പെടുത്തുന്നു.
കപ്പലുകളുടെ സുഗമവും കാര്യക്ഷമാവുമായ നടത്തിപ്പിന് ലക്ഷദ്വീപ് ഭരണകൂടം എല്ലാ വിധ പ്രയത്നങ്ങളും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിർദേശ പ്രകാരം നടത്തി വരുന്നുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടത്തിനു വേണ്ടി ഇറക്കിയ വാർത്ത കുറിപ്പിൽ പറഞ്ഞു വെക്കുന്നുണ്ട്..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ