പോർട്ടിലും വേണ്ടേ മാറ്റങ്ങൾ? - ജസ് തിങ്ക്

തുറമുഖം എന്നത് ഒരു പ്രദേശത്തിന്റെ വികസത്തിന്റെ പ്രധാന മുഖം ആണ്. പുറം ലോകവുമായുള്ള ബന്ധത്തിന്റെ കവാടം. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ പോർട്ടും ഒരുങ്ങേണ്ടതുണ്ട്.

ചെറുതും വലുതുമായ ഇരുപതിലധികം കപ്പലുകൾ സ്വന്തമായി ഉള്ള കേന്ദ്ര ഭരണ പ്രദേശമാണ് ലക്ഷദ്വീപ്.അടുത്തും അകലെയും ഒക്കെ ആയി 36 ദ്വീപുകൾ ഉൾകൊള്ളുന്ന ദ്വീപ് സമൂഹം, ജനവാസമുള്ള പത്തു ദ്വീപിലും യാത്ര ആവശ്യത്തിനും ചരക്ക് നീക്കത്തിനും ഒക്കെ ആയി കിഴക്കും പടിഞ്ഞാറും കൂട്ടിയാൽ വാർഫും ബ്രേക്ക്‌ വാട്ടറും കപ്പലുകൾ അടുപ്പിക്കുന്ന ഈസ്റ്റൺ ജെട്ടികൾ ഉൾപ്പടെ പതിനഞ്ചോളം ജെട്ടികൾ, കമ്മ്യൂണിക്കേഷൻ ആവശ്യങ്ങൾക്ക് ഉള്ള കണ്ട്രോൾ ടവറുകൾ,പല ദ്വീപുകളിലേക്കും സർവീസ് നടത്തുന്ന യന്ത്ര വൽകൃത ഓടങ്ങൾ അല്ലെങ്കിൽ ചരക്ക് മഞ്ചുകൾ, പുറങ്കടലിൽ നിർത്തുന്ന കപ്പലുകളിലേക്ക് യാത്രക്കാരെ ഇറക്കുവാൻ പോകുന്നവയും മീൻ പിടുത്ത ആവശ്യങ്ങൾക്കും ഒക്കെ ഉള്ള നൂറു കണക്കിന് ബോട്ടുകൾ, മനോഹരമായ ലഗൂൺ ഉൾപ്പെടുന്ന വിവിധ തട്ടുകളിൽ ഉള്ള കടൽ ഭാഗങ്ങൾ..
കപ്പലുകൾ തന്നെ എടുത്താൽ വിവിധ തരത്തിൽ.. ചെറുതും വലുതുമായ യാത്ര കപ്പലുകൾ, ഓയിൽ ടാങ്കർ, ഗ്യാസ് ക്യാരിയർ, ടഗ്ഗുകൾ, വിവിധ തരം ജനറൽ കാർഗോ ഷിപ്പുകൾ, അതിവേഗയാനങ്ങൾ..

നല്ലൊരു പോർട്ട്‌ ആക്കി മാറ്റിയെടുക്കുവാൻ വ്യത്യസ്തത അടങ്ങിയ എല്ലാ ഘടകങ്ങളും അടങ്ങിയിട്ടുണ്ട് ലക്ഷദ്വീപ് എന്ന പ്രദേശത്തു.. ഇത്രയും വ്യത്യസ്തതകൾ നില നിൽക്കുന്ന പോർട്ട് നടത്തി കൊണ്ടു പോകുവാൻ വേണ്ട സാങ്കേതിക സംവിധാനങ്ങളും ക്വാളിഫൈഡ് മാൻ പവറും അന്താരാഷ്ട്ര മാന ദണ്ഡങ്ങളും ചട്ടങ്ങളും ഒക്കെ നേരാം വിധം പ്രയോഗത്തിൽ കൊണ്ടു വരും വിധം കോമ്പിട്ടൻസി ഉള്ള ഉദ്യോഗസ്ഥ സംവിധാനവും ഒരുക്കിയിട്ടുണ്ടോ എന്നത് പ്രസക്തമായ ചോദ്യം ആണ്..
വ്യത്യസ്തതകൾ ഉൾക്കൊള്ളുന്നത് കൊണ്ടു തന്നെ അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചു ഓടുന്ന കപ്പലുകൾ, കടൽ ഉൾപ്പെടെ ഉള്ള പരിസ്ഥിതി , യാത്രക്കാരുടെ അവകാശങ്ങൾ, ചരക്കുകൾ കൈകാര്യം ചെയ്യപ്പെടേണ്ട വിധം തുടങ്ങി ഓരോ മേഖലകളിലും പ്രൊഫഷണൽ നടത്തിപ്പ് ആവശ്യമാണ്..

തുറമുഖ വകുപ്പിൽ കാലത്തിന്റെ മാറ്റം ഉൾക്കൊള്ളുന്ന അന്താരാഷ്ട്ര മാന ദണ്ഡങ്ങളും നിയമങ്ങളും ഒക്കെ നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്ന കപ്പലുകളും പോർട്ടുകളും കാലാവസ്ഥയും കടലും മറ്റു സാങ്കേതിക വശങ്ങളും ഒക്കെ പഠിച്ചും സർവീസ് നടത്തിയും ഒക്കെ കോമ്പിറ്റൻസി നേടിയ ക്യാപ്റ്റൻമാർ അടങ്ങിയ  സംവിധാനം വരേണ്ടത് അത്യാവശ്യം ആണ്..
പോർട്ട്‌ ഒരു പ്രത്യേക അതോറിറ്റി ആക്കി മാറ്റി ഓരോ തരത്തിലും പ്രോഫഷണൽ വിദ്യാഭ്യാസമുള്ളവരെയും പ്രവർത്തി പരിചയം ഉള്ളവരെയും ഒക്കെ നിയമിക്കുവാൻ നിലവിലെ ചട്ടങ്ങൾ മാറ്റി എഴുതണം.. അയൽ സംസ്ഥാനത്തെ പോർട്ടുമായി ഉള്ള ബന്ധം അത്തരം ഒരു പ്രൊഫഷണൽ പോർട്ട്‌ സംവിധാനത്തിലേക്ക് ലക്ഷദ്വീപ് പോർട്ടിനെയും മാറ്റി എടുക്കുവാൻ ഉള്ള വഴി തുറക്കട്ടെ.

ലക്ഷദ്വീപിൽ നിന്നും പുറത്തു നിന്നും ഒക്കെ ആയി പോർട്ടിനെ ശക്തിപ്പെടുത്തുന്ന ഒരു ടീമിനെ തന്നെ ഉയർത്തി കൊണ്ടു വരണം..
കപ്പൽ ബെർത്തിങ് ക്യാപ്റ്റന്റെ ചുമലിൽ മാത്രം വെക്കാതെ പൈലറ്റും ട്ടഗ്ഗ് സംവിധാനവും ഒക്കെ ഉൾക്കൊള്ളിച്ചു തികച്ചും പ്രൊഫഷണൽ സമീപനങ്ങൾ കൊണ്ട് വരേണ്ടതുണ്ട്.. ടഗ്ഗുകൾ ഉപയോഗിക്കുന്നില്ലെങ്കിലും ഇന്ന് വിവിധ ദ്വീപുകളിൽ അതാതു കപ്പലിന്റെ ക്യാപ്റ്റൻമാരുടെ സ്വന്തം റിസ്കിൽ കപ്പലുകൾ ബെർത്ത്‌ ചെയ്യുന്നുണ്ട്.

യാത്രക്കും യാത്ര സംവിധാനങ്ങൾക്കും പരിശോധനകൾക്കും ഒക്കെ വേണ്ട ചട്ട നിർമ്മാണങ്ങളും വേണം.. കപ്പലിൽ എത്തുന്ന ബോട്ടിനു വരെ വേണ്ടുന്ന മിനിമം സുരക്ഷാ മാനദണ്ഡങ്ങൾ വരെ ചിട്ടപ്പെടുത്തുവാൻ ഇത്തരം അതോറിറ്റിക്ക് സാധിക്കണം. അതിനെ ശരിയായ വിധം പ്രയോഗ വൽക്കരിക്കുവാനും.  ബെർത്തിങ് പ്രൊഫഷണൽ ആയ പൈലറ്റ് സംവിധാനങ്ങൾ പോർട്ടിനു അത്യാവശ്യം ആണ്..

യാത്രക്കാർക്കും ചരക്കു നീക്ക സംവിധാനത്തിനും ഒക്കെ ബാധകമായ നിയമങ്ങൾ, അവകാശങ്ങൾ തുടങ്ങി സകല കാര്യങ്ങളിലും എഴുതപ്പെട്ട ചട്ടങ്ങൾ ഉണ്ടായിരിക്കണം.
ദിവസവും മാറി മാറി ടിക്കറ്റ് വിതരണത്തിനും മറ്റും ഒക്കെ ചൂടപ്പം ചുടുന്ന പോലുള്ള ഉത്തരവുകൾക്ക് പകരം വ്യക്തതയും ജനങ്ങൾക്ക്‌ സ്വീകാര്യത ഉള്ളതും  എളുപ്പത്തിൽ ഉള്ളതും ആയുള്ള  സ്ഥിരം സംവിധാനങ്ങൾ വരണം.

നടത്തിപ്പിന് മറ്റൊരു ഏജൻസിക്ക് നൽകാതെ കപ്പലുകളുടെ മുഴുവൻ നടത്തിപ്പും ലക്ഷദ്വീപ് പോർട്ട്‌ തന്നെ നടത്തും വിധം സാങ്കേതികമായി പുരോഗതി പ്രാപിച്ച മാൻ പവർ ഉൾകൊള്ളുന്ന സംരംഭം ആക്കി ലക്ഷദ്വീപ് പോർട്ടിനു മാറ്റം വരണം..
ആ മാറ്റം ലക്ഷദ്വീപ് തിരിച്ചറിയുക തന്നെ വേണം.. കഴിവുള്ളവർ അവസരം നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവരുത്. തിരുത്തി എഴുതേണ്ട ആർ ആറുകൾ തിരുത്തുക തന്നെ വേണം. കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട്‌ കൊണ്ടു ലക്ഷദ്വീപ് പോർട്ട്‌ പഴമയിൽ നിന്നും അപ്ഡേറ്റ് ചെയ്യപ്പെടണം..

ലക്ഷദ്വീപുകാരുടെ ക്ഷേമത്തിനും യാത്രക്കാരുടെ ക്ഷേമത്തിനും ഒക്കെ പ്രവർത്തിക്കുന്ന ബഹുജന സംഘടനകൾ ഉയർത്തി കൊണ്ടു വരുന്ന വിഷയങ്ങളിൽ ഇത്തരം കാര്യങ്ങൾ സജീവമായി ഉണ്ടാവുകയും പുതിയ പോർട്ടും പുതിയ സംവിധാനങ്ങളും ഉൾക്കൊള്ളിച്ചു ലക്ഷദ്വീപിന്റെ യഥാർത്ഥ വികസനം അത് ലക്ഷദ്വീപ് തുറമുഖത്തിന്റെ വികസനം ആണെന്ന് തിരിച്ചറിയുകയും വേണം..

കപ്പലുകളുടെ സുഗമവും കാര്യക്ഷമവും ആയ പ്രവർത്തനങ്ങൾ ക്ക് പ്രയത്നിക്കുന്ന ഭരണകൂടം ലക്ഷദ്വീപ് പോർട്ടിന്റെ മുഖഛായ തന്നെ മാറ്റി വികസനം തുടിക്കുന്ന പോർട്ട്‌ ആക്കി മാറ്റുവാൻ ഉള്ള നടപടികൾ സ്വീകരിക്കണം..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യാത്ര കീറാമുട്ടി...

മൻസൂർ ഇനി ക്യാപ്റ്റൻ..