കാലാവസ്ഥ പ്രവചനം കാറ്റിൽ പറത്തുമ്പോൾ..

ആർക്കു വേണ്ടിയാണ് കപ്പലുകൾ ഇങ്ങിനെ ഓടിക്കുന്നത്? അപ്രായോഗിക രീതികൾ മാറ്റി പ്രായോഗികതയിലേക് എന്ന് വരും നമ്മുടെ ഗതാഗത സംവിധാനം??ജൂലൈ 31 നാണ് ലക്ഷദ്വീപ് ദുരന്ത നിവാരണ വകുപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ബുള്ളറ്റിൻ അനുസരിച്ചു ജാഗ്രത നിർദേശം പുറപ്പെടുവിക്കുകയും കനത്ത മഴയും കാറ്റും കടലും എല്ലം ഉണ്ടാവുമെന്ന് ഉള്ള മുന്നറിയിപ്പ് നൽകുകയും ചെയ്തത് . അതെ സമയം കേരളത്തിൽ മഴ ശക്തമാവുകയും വിവിധ ജില്ലകളിൽ റെഡ് അലർട്ട് നൽകുകയും തീര പ്രദേശങ്ങൾക്കും മത്സ്യ തൊഴിലാളികൾക്കും എല്ലാം വേണ്ട നിർദേശങ്ങൾ നൽകി തുടങ്ങുകയും ചെയ്തിരുന്നു.എം വി അറേബ്യൻ സീ ഓഗസ്റ്റ് 1 അതിരാവിലെ ആണ് ആന്ത്രോത്തു എത്തുന്നത്. അതി ശക്തമായ കാറ്റും മഴയും അതിനൊപ്പിച്ചുള്ള കടലും. ക്യാപ്റ്റൻ നാലു പ്രാവശ്യം എങ്കിലും ശ്രമിച്ചു കാണണം. കപ്പൽ ബ്രേക്ക്‌ വാട്ടർ വാർഫിൽ ബെർത്ത്‌ ചെയ്യിക്കാൻ. എന്നാൽ പ്രതികൂല കാലാവസ്ഥ അത്തരം ശ്രമങ്ങൾ അപകടത്തിലാക്കുമെന്ന് കണ്ടു നാടിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തേക്ക്‌ നീങ്ങുകയും വളരെ നേരത്തെ പരിശ്രമം നടത്തി അറുപതോളം യാത്രക്കാരെ അതി സാഹസികമായി ബോട്ടുകളിൽ ഇറക്കുകയും ചെയ്തു.. വെള്ളത്തിന്റെ ലെവലിൽ നിന്നും അരമീറ്റർ പോലും ഇല്ല കപ്പലിന്റെ എമ്പാർക്കേഷൻ വാതിലിനു. യാത്രക്കാരെ ഇറക്കുന്ന ശ്രമത്തിൽ പല തവണ വാതിലിൽ കൂടെ വെള്ളം ഇരച്ചെത്തി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ അതി സഹസികമയാണ് ബോട്ടിൽ ഇറക്കിയത്.ഉച്ച ആയപ്പോഴേക്കും കാലാവസ്ഥ കൂടുതൽ പ്രതികൂലമായി. യാത്രക്കാരെ കപ്പലിൽ കയറ്റുന്നത് തല്ക്കാലം നിർത്തി വെക്കുകയും വൈകുന്നേരം കപ്പൽ കൽപ്പേനി ദ്വീപിലേക്കു തിരിക്കുകയും ചെയ്തു. എന്നാൽ അവിടെയും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. കൂടാതെ ഇരുട്ട് വീണു തുടങ്ങിയതോടെ ഓപ്പറേഷൻ പിറ്റേ ദിവസം രാവിലത്തേക്ക് മാറ്റി. രാവിലെ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്തു കപ്പൽ വീണ്ടും ആന്ത്രൊത്തിലേക്ക് തിരിച്ചു. അവിടെ കൊച്ചിയിലേക്ക് പോകുവാൻ ഉള്ള യാത്രക്കാർ ഉണ്ട്.. സുരക്ഷിതമായി ഓപ്പറേഷൻ നടത്തുവാൻ പറ്റിയാൽ യാത്രക്കാരെ കയറ്റിയാൽ മതി എന്നും അല്ലെങ്കിൽ ഉള്ള യാത്രക്കാരെയും വെച്ച് കപ്പൽ കൊച്ചിയിലേക്ക് തിരിക്കാം എന്നുള്ള നിർദേശം കിട്ടിയിരുന്നു. എന്നാൽ നാടിന്റെ ഒരു മൂലയിൽ കിട്ടിയ ഷെൽട്ടറിൽ ആൾക്കാരെയും കയറ്റി വൈകുന്നേരം കപ്പൽ കൊച്ചിയിലേക്ക് പുറപ്പെട്ടു.കാലാവസ്ഥ കപ്പലിനെ ചുറ്റിച്ചതു കൊണ്ട് ഒരു ദിവസം വൈകി ആണ് കപ്പൽ കൊച്ചിയിൽ എത്തുന്നത്.കേരളത്തിൽ നല്ല മഴയുണ്ട്. ലക്ഷദ്വീപിലും. എന്നാൽ രണ്ടാം തീയതി ഓഗസ്റ്റ് എം വി കോറൽസ് എന്ന യാത്ര കപ്പൽ കപ്പൽ കൊച്ചിയിൽ എത്തിയ അന്ന് തന്നെ കാർഗോയും യാത്രക്കാരെയും കയറ്റി പുറപ്പെട്ടു. കപ്പൽ കടമത്തിൽ എത്തി. കൊടുത്ത സമയത്തിലും വളരെ വൈകി ഉച്ചക്ക് ആണ് കപ്പൽ എത്തുന്നത്.. കടൽ പ്രതികൂമാവുമ്പോൾ കപ്പലിന്റെ സ്പീഡും കുറയുമല്ലോ.. മഴയത്തും കാറ്റത്തും കിട്ടിയ തക്കത്തിൽ യാത്രക്കാരെ ചെറു വള്ളങ്ങളിൽ ഇറക്കി. എന്നാൽ മഴ കാരണം കാർഗോ ഇറക്കുവാൻ കഴിഞ്ഞില്ല. കപ്പൽ വൈകുന്നേരത്തോടെ അമിനിക്ക് തിരിച്ചു. അമിനിയിലേക്കും ഉണ്ട് യാത്രക്കാരും ചരക്കുമൊക്കെ. രണ്ടു ദ്വീപിലെയും കാർഗോ ഇറക്കി തീരാൻ മഴ മാറി നിന്നെ മതിയാവുകയുള്ളു. മൂന്നാം തീയതി കംപ്ലീറ്റ് ചെയ്യേണ്ടതു കാലാവസ്ഥ കാരണം നാലാം തീയതിയിലേക്ക് നീണ്ടു.മറ്റൊരു കപ്പൽ എം വി ലഗൂൺസ് സൈലിംഗ് ഒരു ദിവസം വൈകി കൊച്ചിയിൽ നിന്നും നാലിനാണ് പുറപ്പെടുന്നത്. അത് തന്നെ നിർബന്ധങ്ങൾക്ക് വഴങ്ങി ആണ് ഡിലേ ചെയ്യുന്നത്.അല്ലെങ്കിലും ഈ കാലാവസ്ഥ ഒന്നു രണ്ടു ദിവസം കൊണ്ട് മാറുമെന്ന് പ്രവചനം ഉണ്ട്. അതിനു അനുസരിച്ചു പ്രയോഗികമായി ചിന്തിക്കുന്നതിനു പകരം ഈ യാത്രക്കാരെയും ചരക്കും കൊണ്ട് പ്രതികൂല കാലാവസ്ഥയിലേക്ക് തള്ളി വിടുന്നതിൽ എന്തു കാര്യമാണ് ഉള്ളത്? സംഗതി ആൾ വെതർ ഷിപ് എന്നത് ശരി തന്നെ, എന്നാൽ യാത്രക്കാരുടെ കാര്യമോ?മഴയത്തു യാത്രക്കാരെ ഇറക്കിയാലും കച്ചവടത്തിനുള്ള ചരക്കു സാധനങ്ങൾ ഇറക്കുക ബുദ്ധിമുട്ട് ആണ്. അങ്ങിനെ വരുമ്പോൾ കപ്പൽ ഒന്നോ രണ്ടോ ദിവസം അതെ ദ്വീപിൽ തന്നെ കാത്തു കിടക്കേണ്ടിയും വരും. കഷ്ടപ്പെടുക മറ്റു ദ്വീപുകളിലേക്ക് കൊച്ചിയിൽ നിന്നും കയറിയ യാത്രക്കാർ ആയിരിക്കും..കാലാവസ്ഥ കൃത്യമായി പഠിച്ചു അതിനു അനുസരിച്ചു റൂട്ട് വരെ പ്ലാൻ ചെയ്യുന്ന സംവിധാനങ്ങൾ ഉണ്ട്..അത്ര യൊന്നും വേണ്ട, പ്രവിചിക്കപ്പെട്ടതും ജാഗ്രത നിർദേശം നൽകിയതും ആയ കാലാവസ്ഥയിലും യാത്രക്കാരെയും ചരക്കും കയറ്റി കപ്പലുകൾ ഒന്നും രണ്ടും ദിവസം ദ്വീപുകളിൽ ഡിലേ വന്നാലും കുഴപ്പമില്ല, കൃത്യമായി കൊച്ചിയിൽ നിന്നും പുറപ്പെടണം എന്ന നിർബന്ധം കൊണ്ട് ആത്യന്തികമായി കഷ്ടപ്പെടുന്നത് യാത്രക്കാർ തന്നെ ആണ്. മുഴുവൻ ദ്വീപുകളിലെയും അപ്ഡേറ്റ് കിട്ടുന്ന കറന്റ് വെതർ അപ്ഡേറ്റ് സംവിധാനവും കാലാവസ്ഥ മുൻകൂട്ടി പ്രവചിക്കുന്ന സിസ്റ്റവും ദ്വീപുകളിൽ ഓപ്പറേഷൻ സാധ്യമാണോ അല്ലയോ എന്ന് ഒക്കെ ഉൾകൊള്ളിച്ചു കൊണ്ട് ലക്ഷദ്വീപ് പോർട്ടിനു സംവിധാനങ്ങൾ ഉണ്ടാവണം..കാലാവസ്ഥ നോക്കി യാത്ര കപ്പലിൽ ചരക്കു കയറ്റണോ വേണ്ടയോ എന്ന് മുൻകൂട്ടി തീരുമാനിക്കുവാൻ കഴിയണം. പ്രത്യേകിച്ചും മൂന്നിലധികം ദ്വീപുകളിലേക്ക് ഷെഡ്യൂൾ ഉണ്ടാവുമ്പോൾ.യാത്രക്കാർക്ക് പ്രയോരിറ്റി നൽകി കപ്പലിൽ ഉള്ള യാത്രക്കാരെ പ്രോഗ്രാം പ്രകാരം മറ്റു ദ്വീപുകളിൽ എത്തിക്കുവാൻ കഴിയണം..കാലാവസ്ഥ പ്രവചനങ്ങളും ജാഗ്രത മുന്നറിയിപ്പുകളും ഉണ്ടാവുമ്പോൾ കപ്പൽ പുറപ്പെടുന്നത് ഒന്ന് രണ്ടു ദിവസം താമസിച്ചായാലും കുഴപ്പമില്ല. യാത്രക്കാരെ സുരക്ഷിതമായി കൊണ്ട് പോകുവാനും ലക്ഷ്യസ്ഥാനത്തു എത്തിക്കുവാനും കഴിയണം. കപ്പൽ പുറപ്പെട്ടിട്ടും മോശം കാലാവസ്ഥ കാരണം കൊണ്ടും മറ്റും ബോട്ട് വിടാതെയും യാത്രക്കാരെ ഇറക്കുവാൻ കഴിയാതെയും കപ്പലിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധമുള്ള ഓപ്പറേഷനിലേക്ക് എത്തുന്നതും അങ്ങിനെ കപ്പൽ ഡിലേ വരുന്നതും ഒക്കെ മുൻകൂട്ടി കണ്ടു പ്രവർത്തിക്കുവാനും കഴിയണം. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

പോർട്ടിലും വേണ്ടേ മാറ്റങ്ങൾ? - ജസ് തിങ്ക്