കപ്പലിലെ സെക്കന്റ്‌ ക്ലാസ്സ്‌ ക്യാന്റീനിൽ ഭക്ഷണം യാത്രക്കാർക്ക് ടേബിളിൽ വിതരണം ചെയ്യുന്നില്ലെന്ന് പരാതി


കടൽ പ്രഷുബ്ധമാണ്, കാലാവസ്ഥ പ്രവചനങ്ങൾക്കപ്പുറം മാറി മാറി വന്നു കൊണ്ടിരിക്കുന്നു. ലക്ഷദ്വീപുകാരുടെ യാത്ര കാറ്റും കോളും നിറഞ്ഞ കടലിൽ കപ്പലിൽ തന്നെ ആണ്. ഓരോ ലക്ഷ്യങ്ങൾക്കായി ഉള്ള യാത്രകൾ.

യാത്രക്കാർക്കുള്ള ഭക്ഷണം ഒന്നാം ക്ലാസ്സ്‌ കാന്റീൻ, രണ്ടാം ക്ലാസ്സ്‌ കാന്റീൻ എന്നിവിടങ്ങളിൽ ആണ് വിതരണം ചെയ്യുന്നത്.. ക്യാബിൻ ടിക്കറ്റ് എടുത്തവർക്ക് ഒന്നാം ക്ലാസ്സ്‌ കാന്റീൻ ബങ്ക് ടിക്കറ്റ് എടുത്തവർക്ക് രണ്ടാം ക്ലാസ്സ്‌ കാന്റീൻ എന്നതാണ് രീതി.
യാത്രക്കാർ അതാത് സമയത്തെ ഭക്ഷണത്തിനു പണമടക്കണം. ശേഷം തീൻ മേശയിൽ ജീവനക്കാർ ഭക്ഷണം വിതരണം ചെയ്തു വരികയായിരുന്നു ഇതു വരെ. എന്നാൽ 2020 ഇൽ കോവിഡ് പശ്ചാത്തലത്തിൽ സമ്പർക്കം കുറക്കുന്നതിന്റെ ഭാഗമായി നടപ്പിൽ വരുത്തിയ ഭക്ഷണം കൗണ്ടറിൽ നിന്നും യാത്രക്കാർ തന്നെ എടുത്ത് കൊണ്ട് പോവുന്ന രീതി ഇപ്പോഴും തുടരുകയാണ് മിക്ക യാത്ര കപ്പലുകളും.
ഫസ്റ്റ് ക്ലാസ്സ്‌ ക്യാന്റീനിൽ ജീവനക്കാർ തന്നെ ടേബിളിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. എന്നാൽ അധികം യാത്രക്കാർ വരുന്ന സെക്കന്റ് ക്ലാസ്സ്‌ ക്യാന്റീനിൽ ഇപ്പോഴും കൗണ്ടറിൽ നിന്നും യാത്രക്കാർ ക്യു നിന്നു ഭക്ഷണം വാങ്ങി തീൻ മേശയിൽ കൊണ്ട് പോവുന്ന സ്ഥിതി തുടരുകയാണ്..
കടൽ പ്രഷുബ്ധമായ ഘട്ടത്തിൽ പോലും യാത്രക്കാർ നീണ്ട ക്യു നിന്ന് ഭക്ഷണം എടുത്തു കൊണ്ടുപോവുന്ന രീതിക്കെതിരെ വ്യാപകമായി പരാതി ഉയർന്നു വരുമ്പോഴും നിരുത്തരവാദിത്തപരമായ നിലപാട് ആണ് കാന്റീൻ ജീവനക്കാർ സ്വീകരിക്കിന്നത്.
ലക്ഷദ്വീപ് ടൂറിസം കോർപറേഷൻ ആണ് കപ്പലിൽ കാന്റീൻ നടത്തുന്നത്. ആവശ്യത്തിന് ജീവനക്കാർ ഉണ്ടായിട്ടും യാത്രക്കാർക്ക് ഭക്ഷണം ടേബിളിൽ സർവീസ് ചെയ്യാത്തത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കപ്പൽ ടിക്കറ്റ് ചാർജ് കുത്തനെ ഉയർത്തിയിട്ടും കപ്പലിൽ യാത്രക്കാർക്ക് ദുരിതങ്ങൾ തീരാത്തതിന്റെ സങ്കടങ്ങൾ ആരോട് ബോധിപ്പിക്കണം എന്നാണ് അവർ ചോദിക്കുന്നത്.
മുൻ കാലങ്ങളിൽ ചെയ്തത് പോലെ യാത്രക്കാർക്ക് ഭക്ഷണം ടേബിളിൽ തന്നെ വിതരണം ചെയ്യുന്ന രീതി തിരിച്ചു കൊണ്ട് വരണം എന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. യാത്രക്കാർ പരാതി കപ്പലിലെ ഉയർന്ന ഉദ്യോഗസ്ഥരോട് അറിയിച്ചിട്ടുണ്ട്. പരിഹാരം ഉണ്ടാവുന്നില്ലെങ്കിൽ പരാതിയുമായി കൂടുതൽ ഉയർന്ന തലങ്ങളിൽ പോവേണ്ടി വരുമെന്നാണ് യാത്രക്കാർ പറയുന്നത്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യാത്ര കീറാമുട്ടി...

മൻസൂർ ഇനി ക്യാപ്റ്റൻ..