മാരിടൈം ഡേ ആഘോഷത്തിന്റെ ഭാഗമായി പൊതു ജനങ്ങൾക്ക്‌ സന്ദർശിക്കുവാൻ നാളെ ഒരു യാത്ര കപ്പൽ തുറന്നു കൊടുക്കുന്നു.

04.04.2022.:കൊച്ചി : 
        59 മത് നാഷണൽ മരിടൈം ഡേ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ പൊതു ജനങ്ങൾക്കു കപ്പൽ സന്ദർശിക്കുവാൻ അവസരം.
എം വി ലക്ഷദ്വീപ് സീ എന്ന യാത്രക്കപ്പൽ നാളെ 05.04.2022 നു പൊതു ജനങ്ങൾക്ക് സന്ദർശനം നടത്തുവാൻ തുറന്നു കൊടുക്കുന്നു. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം നാല് മണി വരെ ആണ് സന്ദർശന സമയം. പ്രവേശനത്തിനായി ആധാർ കാർഡോ ഇലക്ഷന് ഐ ഡി കാർഡോ തിരിച്ചറിയൽ രേഖ ആയി കരുതുക. കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡിൽ ഉള്ള യു ടി എൽ വാർഫിൽ ആണ് കപ്പൽ ഉള്ളത്..
ലക്ഷദ്വീപ് വാർഫ് അല്ലെങ്കിൽ സ്കാനിംഗ് സെന്റർ ഉള്ള വാർഫ് എന്നൊക്കെ സ്ഥലം മനസ്സിലാക്കി കൊടുക്കുവാൻ ഓർത്തു വെക്കാവുന്നതാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പണി തീരാത്ത ലക്ഷദ്വീപ് ഗസ്റ്റ് ഹൌസ്

എന്നും എന്നെന്നും ...

പോർട്ടിലും വേണ്ടേ മാറ്റങ്ങൾ? - ജസ് തിങ്ക്