MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

 18 സെപ്റ്റംബർ 2021 : ശനിയാശാ :ആൻഡ്രോത് :

 

വിജയത്തിൻറെ വഴികളിൽ ഇമ്പോസ്സിബിൾ എന്ന വാക്കിന് സ്ഥാനമില്ല . മനുഷ്യൻ എത്രത്തോളം അവന്റെ പരിശ്രമങ്ങളിൽ ആത്മാർത്ഥത കാണിക്കുന്നുവോ അത്രത്തോളം നല്ല ഗുണഫലങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും .  തൻറെ സഹപ്രവർത്തകരോടും യാത്രക്കാരോടും തൻ്റെ കപ്പലിനോടും അലിവും കാരുണ്യവും ഉള്ളതിനൊപ്പം തന്നെ താൻ ഉൾപ്പെടുന്ന ഒരു ജനസമൂഹത്തിന്റെ നൊമ്പരങ്ങൾ ഏറ്റു വാങ്ങി അതിനു പരിഹാരം കാണുവാൻ ഏതറ്റം വരെയും പോകുവാൻ ഉള്ള ദൃഢ നിശ്ചയം തന്നെ ആണ്  ലക്ഷദ്വീപുകാരൻ ആയി ആദ്യമായി ലക്ഷദ്വീപ് ഷിപ്പിംഗ് സെക്ടറിൽ കമാൻഡ് എടുത്ത യുവ ക്യാപ്റ്റൻ മൻസൂർ  ഇന്ന് നിർവ്വഹിച്ചിരിക്കുന്നത് . 118 മീറ്റർ നീളവും 19 മീറ്റർ വീതിയും  5.5 മീറ്റർ ഡ്രാഫ്റ്റും ഉള്ള ലക്ഷദ്വീപിലെ ഏറ്റവും വലിയ യാത്ര കപ്പൽ ആന്ഡ്രോത് ബ്രേക്ക് വാട്ടർ വാർഫിൽ അടുപ്പിച്ചിരിക്കുന്നു .

ഇന്ന് ഉച്ചക്ക് കൃത്യം ഒന്ന് പതിനഞ്ചിനു ആന്ദ്രോത് ചാനലിൽ പ്രവേശിച്ച കപ്പൽ 01 :24 നു വാർഫിലേക്ക് ഉള്ള ആദ്യ ലൈൻ ബൊള്ളാർഡിൽ ബന്ധിക്കുകയും 01 :45 ഓടെ എല്ലാ നിലക്കും വാർഫിൽ ബന്ധിച്ചതോടെ  പുതു ചരിത്രം പിറക്കുക ആയിരുന്നു .. നാന്നൂറോളം യാത്രക്കാർ വാർഫിൽ ഇറങ്ങി ആശ്വാസത്തോടെ . 280 ഓളം യാത്രക്കാർ കപ്പലിൻറെ ഗാങ് വേയിൽ കൂടെ നടന്നു കയറി . 

തെക്ക് പടിഞ്ഞാർ ദിശയിൽ വീശുന്ന ഇളം കാറ്റും ശാന്തമായ കടലും കൂടെ ആയപ്പോൾ സുരക്ഷിതമായ സാഹചര്യം വിലയിരുത്തി കപ്പൽ വാർഫിൽ അടുപ്പിക്കുവാൻ കപ്പിത്താൻ തീരുമാനിക്കുകയായിരുന്നു.

സ്വന്തമായി വേലിയേറ്റ വേലിയിറക്ക കണക്കുകളുടെ ചാർട്ട്  ഇല്ലാത്ത ആന്ത്രോത് പോർട്ടിലെ ടൈഡ് കണക്കു കൂട്ടിയത് മിനിക്കോയ്, കൊച്ചി തുടങ്ങിയ മറ്റു പോർട്ടുകളുടെ ടൈഡ് വിശദാംശങ്ങൾ പരിശോധിച്ച് അതെ സമയത്തു ആന്ദ്രോത് ദ്വീപിലെ ടൈഡ് കണക്ക് കൂട്ടുക ആയിരുന്നു . നിരവധി പ്രതിഷേധ സമരങ്ങളുടെ ബാക്കിപത്രമായി ഈ വർഷം വന്നിരിക്കുന്ന ആൻഡമാൻ ലക്ഷദ്വീപ് ഹാർബർ വർക്കിൻറെ ചാർട്ട് പ്രകാരം ആറു മീറ്റർ ആണ് ചാനലിന്റെ ആഴം . അതിൻറെ കൂടെ നിലവിലെ ടൈഡ് കാരണം ഉള്ള വെള്ളവും കൂടി പരിഗണിച്ചപ്പോൾ എം വി കവരത്തി എന്ന അഞ്ചിൽ കൂടുതൽ മീറ്റർ  ഡ്രാഫ്റ്റ് ഉള്ള കപ്പലിന് സുരക്ഷിതമായി കയറുവാൻ ഉള്ള ആഴം ഉണ്ടെന്നു കണക്കു കൂട്ടി . കപ്പലിൻറെ ടാങ്കുകളിലെ കടൽ വെള്ളം നേരത്തെ തന്നെ ഒഴിവാക്കി കപ്പലിന്റെ ഡ്രാഫ്റ്റ് സുരക്ഷക്കായി കുറച്ചിരുന്നു . കൂടാതെ  രീതിയിൽ മാർക്ക് ചെയ്ത ചാനൽ ബോയയും കൂടി ആയപ്പോൾ വഴികൾ എളുപ്പമായി ..

"കടലിൻറെ ഒഴുക്ക് ബ്രേക്ക് വാട്ടർ തടയുന്നത് കാരണം എങ്ങിനെയാണോ കൊച്ചിയിൽ ബെർത്ത് ചെയ്യുന്നത് അതുപോലെയാണ് തോന്നിയത്" എന്ന് ബെർത്തിങ് നു ശേഷം ക്യാപ്റ്റൻ മൻസൂർ പറഞ്ഞു . 140 മീറ്റർ ഉണ്ട് ഫോർവേഡും ആഫ്റ്റിലും ഉള്ള വാർഫിലെ ബൊള്ളാർഡുകൾ ക്കിടയിൽ . അത് കൊണ്ട് തന്നെ മറ്റു ഈസ്റ്റേൺ ജെട്ടികളിൽ ഉള്ളതിനേക്കാളും സൗകര്യപ്രദമായി റോപ് പാസ്സ് ചെയ്തു നിൽക്കുവാൻ സാധിക്കും .. കപ്പലിലെ ചീഫ് എൻജിനീയറും മുഴുവൻ ഡിപ്പാർട്മെന്റും  കപ്പൽ ജീവനക്കാരും പൂർണ്ണ സഹകരണമാണ് നൽകിയത് .ഈ ഉദ്യമം പൂർത്തീകരിക്കുവാൻ സഹായിച്ച എൻ്റെ മുഴുവൻ ക്രൂവിനും പോർട്ട് ജീവനക്കാർക്കും നന്ദി അറിയിക്കുന്നു " അദ്ദേഹം കൂട്ടിച്ചേർത്തു .

ആന്ദ്രോത് ബെർത്തിങ് മായി ബന്ധപ്പെട്ടു ആദ്യം മുതൽ തന്നെ  വേണ്ട സാങ്കേതിക വശങ്ങളും ആവശ്യങ്ങളും നിർദേശിച്ചു കൊണ്ട്  ക്യാപ്റ്റൻ മൻസൂർ ഉണ്ടായിരുന്നു . കവരത്തി പോലുള്ള വലിയ കപ്പലുകൾ ബെർത്ത് ചെയ്യുമ്പോൾ നമ്മുടെ ടഗ്ഗുകളിൽ ഒരെണ്ണം എങ്കിലും സ്റ്റാൻഡ് ബേ ആയി ഉണ്ടെങ്കിൽ കൂടുതൽ നന്നായിരുന്നു . വാർഫിൻറെ നീളം കൂട്ടുന്നതോടെ ബെർത്തിങ് കൂടുതൽ എളുപ്പത്തിലും വേഗത്തിലും ചെയ്യുവാൻ സാധിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . കാലാവസ്ഥ മുഖ്യ ഘടകം തന്നെ .

കപ്പൽ  ൦3 :45 നു പാസഞ്ചർ ഓപ്പറേഷന് ശേഷം കാസ്റ്റ് ഓഫ് ആയി.ശേഷം കൽപേനി ദ്വീപിലേക്ക്‌ തിരിച്ചു .



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യാത്ര കീറാമുട്ടി...