യാത്രക്കാരന്‍....,..
ഒടുവില്‍ വിവരം കിട്ടി.. നാളെ രാവിലെ ഹോസ്റ്റല്‍ അടക്കും.എല്ലാം ആരോ കോളേജില്‍ പ്രശ്നം ഉണ്ടാക്കുകയും അവസാനം കളി ഹോസ്റ്റലില്‍ ഉള്ള പിള്ളേരും ആയിട്ടു അടിയില്‍ എത്തുകയും ചെയ്തതിന്റെ ഫലം.അന്നേ ഞാന്‍ വീട്ടില്‍ പറഞ്ഞതാ ഈ കോളേജ് വേണ്ടാ എന്ന്
ആരു കേള്‍ക്കാന്‍........ ,.. കൊച്ചിയിലല്ലേ; എപ്പോള്‍ വന്നാലും കാണാല്ലോ എന്നൊക്കെയാണ് ന്യായം.
അവസാനം അറിയിപ്പ് വന്നു.15 ദിവസത്തേക്ക് കോളേജും ഹോസ്റെലും അടച്ചിരിക്കുന്നു എന്ന്.
ഹോ ..അവര്‍ക്ക് അങ്ങനെ പറഞ്ഞാല്‍ മതിയല്ലോ.. കയ്യിലാണെങ്കില്‍ ഒറ്റ പൈസയില്ല .
നാട്ടിലേക്ക് രണ്ടു ദിവസം കഴിഞ്ഞേയുള്ളൂ കപ്പല്‍.... .
ഒടുവില്‍ ഞങ്ങടെ പിള്ളാര്‍ ഇടപെട്ടു. അട്മിനിയുമായി സംസാരിച്ചു.അധ്യാപക ഭവനില്‍ റൂം ശരിയാക്കി. ശേഷം ഞാനും കാച്ചിയും ടിക്കറ്റ് നോക്കാന്‍ കൊച്ചി ഓഫീസില്‍ എത്തി.
ഇല്ല എന്ന വാക്ക് കണ്ടുപിടിച്ചത് ആരാണാവോ...
DD യെ കണ്ടു സംസാരിച്ചു.പുള്ളി പറഞ്ഞു ടിക്കറ്റ് കിട്ടാന്‍ ഒരു രക്ഷയും ഇല്ല .ടിപ്പൂന കപ്പിത്താന്‍ എക്സ്ട്രാ അളെ ബോര്‍ഡ് ചെയ്യിപ്പിക്കുന്നില്ല.
കഷ്ടം..
ആരെങ്കിലും ക്യാന്‍സല്‍ ചെയ്യുന്നവര്‍ ഉണ്ടോയെന്നും നോക്കി അസര്‍ വരെ കൌണ്ടറില്‍ നിന്നു .എവട..
ഉച്ചക്ക് ചോറും തിന്നേല ..
വീ ലൈന്റെ അടുത്ത് ബെച് ഇക്കാക്കായ എത്തുവാന്‍ കാലത്തും അച്ചങ്ങാതിയ കയ്യിണ്ട് കിട്ടിയ 500 രൂപയുണ്ട് കയ്യില്‍.. .,. കടം.. പക്ഷെ എന്തു ചെയ്യാനാ..
സോദേശിയില്‍ കേറി രണ്ടു ചിക്കെന്‍ ബിരിയാണി വാങ്ങിച്ചു തിന്നു...
കാച്ചി പറഞ്ഞു.. ഏതായാലും നാളെ കപ്പലക്കടെക്ക് പോവാം. എറുവാം കഴിഞ്ഞാല്‍ ഭാഗ്യം.
വര്‍ഫിന അടുത്ത് പിറ്റേ ദിവസം എത്തി.. അപ്പോയേക്കും ആളിക എറുവാന്‍ തുടങ്ങിയിരുന്നു. അന്ത്രോത്ത് ദ്വീപിലെ ടൂര്‍ പിള്ളാര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ ക്യു നിന്നതിന്റെ ഇടയില്‍ കേറി. എന്‍റെ മുമ്പില്‍ ആയിരുന്നു കാച്ചി,..ടൂര്‍ കുട്ടികള്‍ ഓരോരുത്തരായി കേറി പോയി.ഇടയില്‍ കാച്ചിയും. ഞാന്‍ ഗേറ്റില്‍ എത്തി.എന്‍റെ കയ്യില്‍ രണ്ടു കെട്ട് ഉണ്ടായിരുന്നു.അതുമായി പ്രയാസപ്പെട്ട് ഗേറ്റ് കടക്കുമ്പോള്‍ ടൂര്‍ മാഷ് എന്നെ കണ്ടു.അവിടെ നിന്ന ഡ്യൂട്ടിക്കാരോട് അയാള്‍ പറഞ്ഞു.,ഇയാള്‍ അവരുടെ കൂട്ടക്കാരന്‍ അല്ലാ എന്ന്...
ടെ ടുഡേ ട്ടേ ..
കിട്ടിയതും കൊണ്ട് ദൂരെ മാറി നിന്നു ...
ഇന്നു യാത്ര ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു...
അവസാനം കീറാത്ത ഒരു ടിക്കറ്റ് കാച്ചി ഗേറ്റില്‍ കൊടുത്ത് വിട്ടു.അതും കാട്ടി കപ്പലില്‍ കയറി പറ്റി ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ