ടിക്കറ്റ്‌ പ്രശ്നത്തിന് ഒരു പരിഹാരം

സലാം അഗത്തിയുടെ ഫേസ്ബുക് കുറിപ്പ് :

പ്രിയപ്പെട്ട ലക്ഷദ്വീപ് സുഹൃത്തുക്കളെ കപ്പൽ ടിക്കറ്റ് പ്രശ്നം  വളരെ ലളിതമായി കുറക്കാൻ എനിക്ക് തോന്നിയ ഐഡിയ ഇവിടെ ഷെയർ ചെയ്യട്ടെ നിങ്ങളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക.....
എല്ലാ ദ്വീപുകാരെയും പോർട്ടിന്റെ വെബ്സ്റ്റാർ എന്ന സോഫ്റ്റ്‌വെയർയുമായി ആധാർ കാർഡ് നമ്പർ ചേർത്ത്  ബന്ധിപ്പിച്  പോർട്ട്‌ നൽകുന്ന പ്രതേക കോഡ് ഉപയോഗിച്ച് ടിക്കറ്റ് നൽകുന്ന രീതി ഉറപ്പ് വരുത്തുക ( ഉദാഹരണത്തിന് എനിക്ക് അതായത് അബ്ദുൽ സലാം അഗത്തി പോർട്ടിൽ ആധാർ നൽകി രജിസ്റ്റർ ചെയ്യുമ്പോൾ പോർട്ട്‌ AGX36 എന്ന് നമ്പർ നൽകുന്നു ഞാൻ ടിക്കറ്റ് എടുക്കാൻ പ്രസ്തുത നമ്പറുമായി ടിക്കറ്റ് കൗണ്ടറിൽ ചെന്ന് ഫോമിൽ ഈ നമ്പർ മാത്രം എഴുതുമ്പോൾ ടിക്കറ്റ് സ്റ്റാഫിന് എന്റെ മുഴുവൻ പേരടിക്കുന്നതിന് പകരം കോഡ് അടിച്ചാൽ എന്റെ എല്ലാ വിവരവും സ്‌ക്രീനിൽ തെളിയും കൂടാതെ എല്ലാ വർഷവും വയസ്സ് ഓട്ടോമാറ്റിക് ആയി കമ്പ്യൂട്ടർ ചേഞ്ച്‌ ചെയ്യുന്നതിനാൽ വയസ്സ് പോലും കറക്റ്റ് ആയി പ്രിന്റ് ചെയ്യപ്പെടും) .ഇത് മൂലം ടിക്കറ്റ് അടിക്കുന്ന സമയം ലാഭിക്കാം ടിക്കറ്റിലെ തെറ്റുകൾ ഇല്ലാതാക്കാം സ്കാനിംഗ് സെന്ററിൽ പേര് കറക്റ്റ് ചെയ്യുന്ന പ്രശ്നമേ വരുന്നില്ല ഒരുക്കപ്പലിൽ ഒന്നിൽ കൂടുതൽ ടിക്കറ്റ് ഒരാൾക്ക് എടുക്കുന്നത് ഒഴിവാക്കാം ആധാർകാർഡ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തത് കൊണ്ട് മൊബൈൽ വഴി ക്യാൻസൽ ചെയ്താൽ ക്യാന്സലേഷൻ എമൗണ്ട് യാത്രക്കാരന്റെ അക്കൗണ്ടിലേക്കു തിരിച്ചു അയക്കപ്പെടുന്ന രീതിയിലേക്ക് സോഫ്റ്റ്‌വെയർ സെറ്റപ്പ് ചെയ്താൽ ആളുകൾടിക്കറ്റ് ആവശ്യമില്ലങ്കിൽ ക്യാൻസൽ ചെയ്യുന്ന പ്രവണത കൂടും ഇതുമൂലം കൂടുതൽ ആളുകൾക്ക് യാത്ര ചെയ്യാൻ പറ്റും.ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുത്

സ്നേഹപൂർവ്വം നിങ്ങളുടെ സലാം അഗത്തി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യാത്ര കീറാമുട്ടി...

മൻസൂർ ഇനി ക്യാപ്റ്റൻ..

തോറ്റു പോവുന്നത് ആര്?? - ജസ് തിങ്ക്