സാങ്കേതിക കാരണം - കവരത്തി യാത്ര മാറ്റി വെച്ചു

26. 04. 18: കൊച്ചി : നാളെ പുറപ്പെടേണ്ടിയിരുന്ന എംവി കവരത്തി കപ്പൽ യാത്ര റദ്ധാക്കിയതായി ലക്ഷദ്വീപ് തുറമുഖ വകുപ്പ് അറിയിച്ചു. ഏഴോളം നാടുകളിലേക്ക് യാത്രക്കാരെയും കൊണ്ട് പുറപ്പെടാൻ ഉള്ള കപ്പൽ യാത്ര റദ്ധാക്കിയ കാര്യം ഇന്ന് വൈകുന്നേരം ആണ് അറിയിച്ചിരിക്കുന്നത്. കപ്പലിന്റെ  പ്രൊപ്പല്ലർ ഷാഫ്ട് ബെയറിങ്ങിൽ ഉണ്ടായിരിക്കുന്ന ചെറിയ ക്ഷതം ആണ്‌ യാത്ര ക്യാൻസൽ ചെയ്യുന്നതിലേക്ക് എത്തിച്ചിരിക്കുന്നത് എന്ന് തുറമുഖ വകുപ്പും എൽ ഡി സി എലും സൂചന നൽകുന്നു.. വിവിധ ദ്വീപുകളിലേക്ക് പോവേണ്ട ടൂർ വിദ്യാർത്ഥികളും ടൂറിസ്റ്റുകളും അടക്കം മുഴുവൻ ടിക്കറ്റും വിതരണം ചെയ്ത ശേഷം കപ്പൽ റദ്ധാക്കിയ അറിയിപ്പ് വന്നത് യാത്രക്കാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
മൂന്നു മാസം ഡോക്കിൽ കിടന്ന കപ്പൽ രണ്ടു സെയ്‌ലിംഗ് കഴിഞ്ഞപ്പോയെക്കും യാത്ര മുടങ്ങിയത് നാട്ടുകാരെ ചൊടിപ്പിച്ചിട്ടുണ്ട്. ഊഹാപോഹങ്ങളിലേക്കും ചർച്ചകളിലേക്കും സമൂഹ മാധ്യമങ്ങൾ കടന്നിരിക്കുന്നു..
യാത്രക്കിടെ ഉണ്ടായ ചെറിയ തകരാർ പരിഹരിക്കാതെ വീണ്ടും വീണ്ടും യാത്ര തുടരുമ്പോൾ ഉണ്ടായേക്കാവുന്ന ഗുരുതര തകരാറുകൾ ഒഴിവാക്കാൻ വേണ്ടിയാണു ഒന്നോ രണ്ടോ ദിവസം എടുത്താലും തകരാറുകൾ പരിഹരിച്ച ശേഷം മതി സെയ്‌ലിംഗ് എന്ന തീരുമാനിച്ചതെന്ന് നാവിക വൃത്തങ്ങൾ അറിയിക്കുന്നു..  ഒരുപാട് കാലം ഓടേണ്ട കപ്പൽ ചെറിയ തകരാറുകൾ പോലും ഗൗരവമായി തന്നെ കണ്ട് റിപ്പയർ ചെയ്തു പോവുന്നതാണ് ഉചിതം.. എന്തായാലും ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ തന്നെ കപ്പൽ യാത്ര സജ്ജമാവുമെന്നു തന്നെയാണ് പ്രതീക്ഷ..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...