സുരക്ഷാ കണ്ണുകളോടെ കവരത്തി

കൊച്ചി : നീണ്ട മൂന്ന് മാസത്തെ റിപ്പയർ /ഡോക്ക് കഴിഞ്ഞു ഈ മാസം 14 ഓടെ കവരത്തി കപ്പൽ ഓടി തുടങ്ങി.  മേജർ ഡോക്ക് കഴിഞ്ഞിറങ്ങിയ കപ്പലിൽ കെട്ടിലും മട്ടിലും പുതുമ ദർശിക്കാവുന്നതാണ്..  പ്രധാനപ്പെട്ട അഴിച്ചു പണികളും സ്റ്റീൽ വർക്കും മറ്റു അലങ്കാരങ്ങളും നടത്തിയതായി കപ്പലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നു..  കപ്പലിൽ യാത്ര ചെയ്ത ലേഖകന് പക്ഷെ കൗതുകം തോന്നിയത് പുതുതായി ഘടിപ്പിച്ചിരിക്കുന്ന ക്യാമറ കണ്ണുകളിൽ ആണ്..  35 ഓളം സി സി ടി വി  ക്യാമറയുടെ വലയത്തിലാണ് കപ്പൽ മുഴുവനും..  പൊതു വഴികളിലും തന്ത്ര പ്രധാന മേഖലകളും ക്യാമറ വലയത്തിലാണ്.. എഴുനൂറോളം പേര് യാത്ര ചെയ്യുന്ന കപ്പലിൽ ലഗേജ് മാറി പോവുന്നതും സാമഗ്രികൾ മോഷണം പോവുന്നതും പലപ്പോഴും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്..  കൂടാതെ അനധികൃത കടന്നു കയറ്റങ്ങളും.. പത്തു വർഷത്തോളം സേവന രംഗത്ത് ഇറങ്ങിയിട്ടും ഇപ്പോഴാണ് കപ്പൽ സുരക്ഷാ ക്യാമറകളുടെ അധിക സുരക്ഷയിലേക്ക് എത്തിയിട്ടുള്ളത്.. ഇനി എന്തായാലും യാത്രക്കാർ ഇട വഴികളിലും നട വഴികളിലും കാണുന്ന ക്യാമറകളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ മറക്കണ്ട..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യാത്ര കീറാമുട്ടി...

Lakshadweep

മൻസൂർ ഇനി ക്യാപ്റ്റൻ..