എന്‍റെ സ്വന്തം ലക്ഷദ്വീപ്

                                                           
അനന്ത വിശാലമി അറബി തന്‍ -
കടലലകളില്‍ ..
അതി ദൂരമാം കാലം 
വിലസും ലകടീസ്..
         പരങ്കിയും അറബിയും അംഗലെയനും 
         മലബാര്‍ ടിപ്പു അറക്കലും.
         പിന്നെ കുലീനമാം ഭാരതത്തിന്‍ 
         അടിയര്‍കളായി ഈ ലക്ഷദ്വീപ് .
 ദേഗ ഇത്ക ഇയ്യ ഇത്ക്ക് ..
 വാമൊഴികള്‍ പലത് ജസരിയില്‍ ..
വൈവിദ്ധ്യമം മലിക്കുവിന്‍ മഹല്‍ ഭാഷ ..
ദ്വീപിന്റെ കേളി കേട്ടിടുന്നു..
          കരിങ്ങ പതിനെട്ടാം പട്ടയും 
          ചെങ്ങയും ഈ കേര ദ്വീപില്‍ ..
          ചീരാണിയും ചക്കയും കണ്ണി -
          ശര്താലവും ആലം ഫാലാലം.
 കുര്‍സിയും കടലില്‍ മലഞ്ഞിയും
 അലഹനും കൊമ്പും ശൂരയും 
മഞ്ഞന്‍ മെട്ടി സൂപ്പി കദിയ..
എണ്ണം മുന്നൂര്‍ തരം മീനും ..
          തൂവെള്ള മണലാം തീരവും 
          അതി വെള്ള മനസ്സാം ദ്വീപനും ..
          അടിയില്ല കുടിയില്ല കള്ളനും ..
          അറിയില്ല കൊല്ലാന്‍ മര്‍ത്യനെ .
 ഒരു നാളില്‍ അറേബ്യ മണല്‍ കാട്ടില്‍ നിന്നും 
 വീശിയ ആ നല്ല കാറ്റിനാല്‍ ..
 തുടി കൊട്ടും ഈ ദ്വീപിന്‍ ഖല്ബകം 
 വീഴും സുജൂദില്‍ റബ്ബിനായി .
.sabeejasari.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...