ഇനി കൊപ്രാക്കാലം ..


ദ്വീപിന്‍ കടപ്പുറങ്ങളില്‍ കൊപ്ര വേലികള്‍ ഉയര്‍ന്നു തുടങ്ങി . ഇനി കൊപ്ര ക്കാലം .. ദ്വീപുകാരുടെ മുഖ്യ ഉപജീവന മാര്‍ഗം കൊപ്രയും മത്സ്യ ബന്ധനവും മാത്രമായിരുന്നു ഒരു കാലത്ത് .അന്നൊക്കെ കൊപ്രയും മാസും ഉരുവില്‍ മംഗലാപുരത്ത് എത്തിച്ചു വില്പന നടത്തുകയും പകരം ഒരു വര്‍ഷത്തേക്ക് ആവശ്യമായ പല ചരക്ക് സാധനങ്ങള്‍ ഓരോ കുടുംബവും നാട്ടില്‍ എത്തിച്ചിരുന്നു . കാറ്റിനെയും നക്ഷത്രങ്ങളെയും ആശ്രയിച്ചു ആഴ്ചകളോളം കടലില്‍ ഒഴുകിയാണ് അന്നത്തെ യാത്രകള്‍ . കാലം കടന്നു പോയിട്ടും ഇന്നും ദ്വീപുകാര്‍ കൊപ്രയും മാസും വന്കരയിലെക്ക് അയക്കുന്നു .പക്ഷെ ഇന്ന് വാഹനങ്ങള്‍ നിരവധി . ദ്വീപുകരില്‍ നല്ല ശതമാനം ആളുകള്‍ കച്ചവടത്തിലേക്കും സര്‍ക്കാര്‍ ജോലിയിലേക്കും തിരിഞ്ഞിട്ടും ഇതിനൊന്നും പറ്റാത്ത പാവങ്ങള്‍ കൊപ്ര ആശ്രയിച്ചു ജീവിതം തള്ളി നീക്കുന്നു . അള്ളാഹു (സു ) അവരെ അനുഗ്രഹിക്കട്ടെ . ആമീന്‍... .. 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യാത്ര കീറാമുട്ടി...

മൻസൂർ ഇനി ക്യാപ്റ്റൻ..

തോറ്റു പോവുന്നത് ആര്?? - ജസ് തിങ്ക്