ഈസ്റ്റേൺ ജെട്ടിയിൽ കപ്പൽ അടുപ്പിക്കാൻ - സർക്കുലർ

കര  ഭാഗങ്ങളാൽ ചുറ്റപ്പെട്ട ശാന്തമായ കായലിലെ  വാർഫുകളിൽ കപ്പൽ അടുപ്പിക്കാനും വിട്ടു  പോകാനും ഒന്നോ രണ്ടോ ടഗ്ഗുകൾ സഹായിക്കുമ്പോഴാണു  ടഗ്ഗോ പൈലറ്റോ ഇല്ലാതെ  തന്നെ നമ്മുടെ  ഇളകി നിൽക്കുന്ന  കടലിൽ അത്യാവശ്യം കാറ്റുള്ളപ്പോൾ പോലുംകപ്പൽ ഈസ്റ്റേൺ ജെട്ടിയിൽ  അടുപ്പിക്കാറുള്ളത്. അതിനു കപ്പിത്താനെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ജെട്ടിയിൽ നിന്നും കപ്പലിൽ നേരിട്ട് കയറാനും  ഇറങ്ങാനും സാധിക്കുന്നു വെന്നത്  യാത്രക്കാർക്കും രോഗികൾക്കും വളരെയധികം ആശ്വാസം  നൽകുന്ന കാര്യമാണ്.  വളരെ നാളത്തെ  നമ്മുടെ  സ്വപ്നവും.  എന്നാൽ ചില സമയത്ത്  കടലിന്റെ  മട്ടും ഭാവവും പന്തിയല്ലെന്നു കണ്ടാൽ  കപ്പിത്താൻ  ജെട്ടിയിൽ  കപ്പൽ അടുപ്പിക്കാൻ  തയ്യാറാകില്ല .. അല്ലെങ്കിൽ  അടുപ്പിച്ച കപ്പൽ തന്നെ  നിൽക്കാൻ  ആവില്ലെന്ന്  കണ്ടാൽ  പെട്ടെന്ന്  തന്നെ  അഴിക്കേണ്ടിയും  വരുന്നു. തീരുമാനം എടുക്കാനുള്ള  അധികാരത്തിൽ ആർക്കും  കൈ കടത്താൻ പാടില്ല തന്നെ.  കാരണം കപ്പ ലിന്റെയും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കപ്പിത്താനിൽ നിക്ഷിപ്തമാണ്.  പക്ഷേ  അങ്ങനെയുള്ള   സാഹചര്യങ്ങളിൽ  നാട്ടുകാരുടെ  പ്രതിഷേധം  ഉണ്ടാവുന്നത് ദുഖകരമായ  അവസ്ഥയാണ്. കപ്പലിൽ  ബോട്ട്  അയക്കാതെ  സമ്മർദ്ദത്തിൽ അകപ്പെടുത്തകയും ചെയ്യാറുണ്ട്.   അതുകൊണ്ട്  ഉണ്ടാവുന്ന സമയ നഷ്ടം കാരണം അടുത്ത  പോർട്ട് എത്താനും താമസിക്കുന്നു.
ഈയടുത്ത് മിനിക്കോയി ദ്വീപിൽ അറേബ്യ ൻ സീ സമ്മർദ്ദം ചെലുത്തി ജെട്ടിയിൽ  അടുപ്പിച്ച്  കയർ  അഴിച്ചു വിടാൻ  പോലും തയ്യാറാവാത്ത  അവസ്ഥ വന്നത് നമുക്ക്  വളരെ നാണക്കേടായി.   എന്തായാലും നമ്മുടെ തുറമുഖ വകുപ്പ് ഈ കാര്യത്തിൽ ഇടപെട്ടത് ആശ്വാസ്യമാണ്. പോർട്ട് 10.08.2016  ൽ ഇറക്കിയ  സർക്കുലർ പ്രകാരം കപ്പലിന്റെയും യാത്രക്കാരുടെയും  ജീവനക്കാരുടെയും സുരക്ഷിതത്വവും കപ്പിത്താന്റെ വിവേചനാധികാരവും മുൻപ് നിർത്തി  കപ്പൽ അടുപ്പിക്കണോ വേണ്ടയോ എന്ന് കാര്യത്തിൽ അന്തിമ തീരുമാനം കപ്പിത്താന്റെയാണെന്നും അതിൽ സമ്മർദ്ദം ചെലുത്തരുതെന്നും പറയുന്നു. കൂടാതെ കപ്പൽ അടുപ്പിക്കാത്ത സാഹചര്യങ്ങളിൽ ഉടൻ  തന്നെ  ആവശ്യത്തിന്  ബോട്ടുകളും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കാൻ ബന്ധപ്പെട്ട   PA/SDO/DC/BDO തുടങ്ങിയവ രോട് നിർദ്ദശിച്ചുമുണ്ട്. അല്ലാത്തപക്ഷം പക്ഷം അടുത്ത പോർട്ടിലേക്ക് യാത്ര തുടരാനും കപ്പിത്താനു സ്വാതന്ത്ര്യം ഉണ്ട്.
എന്തായാലും കെട്ടാൻ പറ്റിയ സമയത്ത്  കപ്പൽ കെട്ടുന്നത് തന്നെയായിരിക്കും അഭികാമ്യം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...