ഭാരത സീമ ഫിഷിംഗ് ബോട്ട് കൊണ്ട് വന്ന കഥ

      


അന്ന് രാത്രി ഒരു പതിനൊന്നു മണി ആയിക്കാണും.. കപ്പലിന്റെ റേഡിയോ സെറ്റിൽ ഒരു സന്ദേശം ഒഴുകി വന്നു .. അഗത്തിയിൽ നിന്നും 3.5 മൈൽ അകലെ ജെട്ടിയിൽ നിന്ന് വടക്ക് കിഴക്ക് ദിശയിൽ ഒരു ഇറാനിയാൻ ഫിഷിംഗ് വെസൽ ഒഴുകി നടപ്പുണ്ട് ..അതിൽ ബാറ്റെരി പവർ ഇല്ലാത്തതിനാൽ ലൈറ്റ് ഒന്നും കാണില്ല  ..സൂക്ഷിക്കുക . സന്ദേശം റേഡിയോ ഓഫീസർ ലോഗ് ചെയ്തു . 
         അന്ന് ഞങ്ങൾ അന്ത്രോത് ദ്വീപിൽ നിന്നും അഗത്തിയിലെക്ക് ലക്ഷ്യം വെച്ച് നീങ്ങി ക്കൊണ്ടിരിക്കുകയായിരുന്നു . അടുത്ത വാച്ചിൽ ഉള്ള സെക്കന്റ്‌ ഓഫീസർ നു സന്ദേശം കൈമാറി വിശ്രമത്തിനായി എന്റെ കാലുകൾ ക്യാബിനിലേക്ക് വെച്ച് പിടിച്ചു .
         പിറ്റേ ദിവസം രാവിലെ വാച്ചിൽ വന്നപ്പോൾ കപ്പൽ അഗത്തി ബോയായിൽ ആയിരുന്നു . കാർഗോ കുറച്ചു ഇറക്കാൻ ബാക്കി . അഗത്തി ടവർ വഴി നിര്ദേശം വന്നു .. കപ്പൽ ഇറാനിയാൻ  വെസ്സേൽ രക്ഷിക്കാൻ പോകാൻ . അഗത്തിയിൽ നിന്നും കയറാനുള്ള യാത്രക്കാരയും കയറ്റി 09:36 നു ഞങ്ങൾ ഫിഷിംഗ് വെസ്സേൽ ലക്ഷ്യമാക്കി നീങ്ങി . കപ്പലിന്റെ റഡാർ ആ ഫിഷിംഗ് വെസ്സേൽ പിറ്റിയുടെ അടുത്ത് ഒഴുകുന്നത് കാട്ടിത്തന്നു .
          ആ ഫിഷിംഗ് വെസ്സെലിന്റെ പേര് മാഷാ അല്ലാഹ്  എന്നായിരുന്നു . ഞങ്ങൾ അതുമായി VHF ഇൽ ബന്ധപ്പെട്ടു . ഒരു മണിക്കൂർ ആവും ഞങ്ങൾ അവരുടെ അടുത്ത്‌ എത്താൻ. കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും ഇല്ലെന്നും ഇന്ധനം തീര്ന്നിരിക്കയാണ് എന്നും അവർ അറിയിച്ചു .മാസങ്ങളായി സോമാലിയൻ കൊള്ളക്കാർ അവരെ തടവിൽ വെച്ചിട്ട് വിട്ടയച്ചതെന്നും അറിഞ്ഞു . കുറച്ചു പേരെങ്കിലും അവശരാണ്‌ എന്നും എത്രയും പെട്ടന്ന് സഹായിക്കാനും അവർ അഭ്യർഥിച്ചു. അവരുടെ ബോട്ടിൽ 12 പേര് ഉണ്ടായിരുന്നു .
          10:30 ആയപ്പോൾ ഞങ്ങൾ അവരുടെ അടുത്ത്‌ എത്തി . എന്നാൽ അഗത്തി പോർട്ട്‌ വിളിച്ചു അറിയിച്ചു .. ഇനിയൊരു അറിയിപ്പ് കിട്ടും വരെ ഇറാനിയാൻ ഫിഷിംഗ് വെസലിന്റെ അടുത്തേക്ക് അടുക്കരുത് . ഒടുവിൽ കപ്പലിലെ യാത്രക്കാർ ക്യാപ്ടനെ കണ്ടു സംസാരിച്ചു . അധികം വൈകാതെ ഡയരക്ടർ ഓഫ് പോർട്ട്‌  , കപ്പിത്താൻ സലിൽ ഉം ആയി ഫോണിൽ ബന്ധപ്പെട്ടു അറിയിച്ചു ' ഇറാനിയാൻ വെസ്സെലിനെ കപ്പിത്താന്റെ ഉത്തരവാദിത്തത്തിൽ കവരത്തിയിൽ എത്തിക്കുക '
         പിന്നെ എല്ലാം പെട്ടെന്നായിരുന്നു . കയർ കൊടുത്ത് ആദ്യം വെള്ളവും ബ്രഡും നല്കി അവരെ ഉഷാറാക്കി. ശേഷം രണ്ടു വലിയ കയർ കൊണ്ട് കെട്ടി അതിസാഹസികമായി 12:30 ഓടെ ഞങ്ങൾ അവരെയും കൊണ്ട് കവരതിയിലെക്ക് യാത്ര തിരിച്ചു .ഉച്ചക്ക് ഒരു 02:44 ആയപ്പോൾ കവരത്തിയിൽ എത്തിച്ചേര്ന്നു .
        എന്നിട്ട് ഇറാനിയാൻ ഫിഷിംഗ് വെസ്സെലിനെ കവരട്ടി പോർട്ട്‌ ബോട്ട് നർമദയെ ഏല്പിച്ചിട്ട് ഞങ്ങൾ കവരത്തി ബോയായിൽ ലക്ഷ്യം വെച്ച് നീങ്ങി .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...