കപ്പലിലെ ഓഫീസർമാരുടെ ശമ്പളം - ചർച്ചയിൽ പുരോഗതി !!!
25 .04.2015: കൊച്ചി : ലക്ഷദ്വീപ് കപ്പലുകളിൽ ജോലി ചെയ്യുന്ന ഓഫീസർമാരോടുള്ള അവഗണനയ്ക്ക് പരിഹാരം കാണാനായി ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് ഓഫീസിൽ വെള്ളിയാഴ്ച നടന്ന ചർച്ചയിൽ പുരോഗതി . LDCL അധികൃതരും മാന്നിംഗ് ഏജൻസി (തേർഡ് പാർട്ടി ) കളുമായി നടത്തിയ ചർച്ചയിൽ ആണ് തീരുമാനം . ചർച്ചയിൽ ദ്വീപിൽ നിന്നുള്ള സെക്കന്റ് ഓഫീസർ മാരായ ശ്രീ . മുഹമ്മദ് നസീം , ശ്രീ . അബ്ദുൽ സലാം, ശ്രീ. സൽമാനുൽ ഫാരിസ് എന്നിവർ ലക്ഷദ്വീപ് കപ്പലുകളിലെ ഓഫീസർ വിഭാഗത്തെ പ്രധിനിധീകരിച്ചു പങ്കെടുത്തു .
ദ്വീപിലെ ഓഫീസർ വിഭാഗത്തെ കപ്പലുകളിൽ നിയമിക്കുന്നത് നിലവിൽ തേർഡ് പാർട്ടി മാനിംഗ് എജന്റ്റ്മാരാണ് . കപ്പലുകളിലേക്ക് ആവശ്യമുള്ള ഓഫീസർമാരെ ഇവർ റിക്രൂട്ട് ചെയ്യുന്നതിന് കമ്മീഷൻ അടക്കം ഓരോ മാസവും ഓഫീസർ വിഭാഗങ്ങൾക്ക് ശമ്പളം നൽകാൻ ലക്ഷക്കണക്കിന് രൂപയും LDCL നൽകുന്നു . എന്നാൽ നടത്തിപ്പിനുള്ള കമ്മീഷൻ ഉണ്ടായിട്ടു കൂടി ഓരോ ഓഫീസർമാരും കപ്പലിൽ ജോയിൻ ചെയ്യാൻ എത്തുന്ന അവസരങ്ങളിൽ കോണ്ട്രാക്റ്റ് സൈൻ ചെയ്യിപ്പിക്കുന്നത് യഥാർത്ഥത്തിൽ നൽകേണ്ട തുകയിൽ നിന്നും നല്ല ശതമാനം കുറച്ചിട്ടായിരിക്കും .ഇതു മാനിംഗ് പാർട്ടിക്കു വൻ ലാഭം കൊയ്യാനുള്ള അവസരമായി ഇത്രയും കാലം തുടർന്ന് പോന്നിരുന്നു . എതിർപ്പ് പ്രകടിപ്പിക്കുന്ന ഓഫീസർമാർ ന്യായമായ ശമ്പളം കിട്ടുന്നതിനു വേണ്ടി LDCL ഓഫീസിൽ കയറിയിറങ്ങി അവസാനം കിട്ടുന്ന ശമ്പളത്തിന് കപ്പലിൽ ജോലിക്ക് കയറും. യഥാർത്ഥത്തിൽ ഇന്ത്യയിൽ ഒട്ടാകെ അംഗീകരിക്കപ്പെട്ട MUI -INSA അഗ്രീമെന്റ് പ്രകാരമുള്ള മിനിമം തുക നൽകണമെന്ന് LDCL - മാനിംഗ് എജന്റ്റ്മാർ തമ്മിലുള്ള കരാറിൽ നിർദേശം ഉണ്ടെങ്കിലും തേർഡ് പാർട്ടി ഇതു പാലിക്കുന്നതിൽ പലപ്പോഴും അലംഭാവം കാണിക്കുന്നു. അതു കാരണം ഓരോ ഓഫീസർമാരും എല്ലാ പ്രാവശ്യവും കപ്പലിൽ ജോയിൻ ചെയ്യുമ്പോഴും ശമ്പളത്തിനായി പ്രതികരിക്കേണ്ട അവസ്ഥ വരുന്നു . കൂടാതെ പല കപ്പലുകളിലും ഓഫീസർ മാരുടെ മാസ ശമ്പളം അടുത്ത മാസം പകുതി ആയാലും അക്കൗണ്ടിൽ എത്താറില്ല .LDCL നൽകുന്ന തുക കുറച്ചു ദിവസം ബാങ്കിൽ ഇട്ടു അതിന്റെ പലിശ വാങ്ങിക്കുന്നുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു . ഈ പ്രശ്നം പല പ്രാവശ്യമായി സീമാൻ യൂണിയനുകൾ LDCL അധികാരികൾക്ക് മുമ്പിൽ എത്തിച്ചിട്ടും ശാശ്വത പരിഹാരത്തിനായി LDCL ശ്രമിച്ചിരുന്നില്ല .
നിലവിൽ കപ്പലിൽ ജോയിൻ ചെയ്യാനുള്ളവർക്കും ശമ്പളം കുറച്ചു നൽകാനുള്ള തേർഡ് പാർട്ടികളുടെ ശ്രമത്തെ ദ്വീപിലെ ഓഫീസർമാർ ഒരുമിച്ചു നിന്ന് എതിർക്കുകയും LSWA ,FSUI എന്നീ യൂണിയനുകളുടെ സഹായത്തോടെയും രാഷ്ട്രീയ തലത്തിലെ ശക്തമായ ഇടപെടലുകളാലും മുന്നോട്ടു പോയതിന്റെ ഫലമായി ഒരു മേശക്കു ചുറ്റും LDCL അധികാരികളും മാനിംഗ് എജന്റുകളും ദ്വീപിലെ ഓഫീസർമാരും കൂടിയിരുന്നു ചർച്ച നടത്തുന്നതിലേക്ക് കാര്യങ്ങൾ ചെന്നെത്തി .. മാനിംഗ് എജന്റ്റ്കളുടെ വാദങ്ങളെ വ്യക്തമായ തെളിവുകളുടെ സഹായത്താൽ ദ്വീപിലെ ഓഫീസർമാർ എതിർത്തു തോൽപ്പിച്ചു . അവസാനം വിവിധ വിഭാഗങ്ങളിലുള്ള ഓഫീസർ മാരുടെ ശമ്പളം MUI -INSA പ്രകാരം കണക്കു കൂട്ടിയ വിധത്തിൽ നൽകാൻ LDCL നിർദേശിച്ചു . കൂടാതെ വെള്ളിയാഴ്ച നടന്ന മീറ്റിങ്ങിലെ തീരുമാനങ്ങൾ LSWA , FSUI എന്നീ സംഘടനകൾക്ക് എഴുതി നൽകാനും തേർഡ് പാർട്ടികളോട് LDCL കമ്പനി സെക്രട്ടറി നിർദേശിച്ചു . ഇതൊരു ഭാഗികമായ വിജയം മാത്രമാണെന്നും ഇനിയും ചിലകാര്യങ്ങൾ കൂടി ശരിയായി വരണം എന്നും ചർച്ചയിൽ പങ്കെടുത്ത ഓഫീസർമാർ ജസരി ന്യൂസ് ലൈനിനെ അറിയിച്ചു .

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ