കവരത്തി ഷിപ്പ് യാർഡിൽ

31.01.2018: കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ യാത്രക്കപൽ കവരത്തി ഷിപ്പ് യാർഡിലെത്തി. വാർഷിക സുരക്ഷാ സർട്ടിഫിക്കറ്റ് കാലാവധി തീർന്നതിനാൽ ജനുവരി മാസം പകുതിയോടെ യാത്രാ സർവ്വീസ് നിർത്തി വെക്കുകയായിരുന്നു. എന്നാൽ കൊച്ചിൻ ഷിപ്പ് യാർഡിൽ സ്ഥലം ഒഴിവില്ലാത്തതിനാൽ ഇവിടെ വരാൻ താമസിച്ചിരുന്നു. രണ്ട് മാസത്തോളം നീണ്ട് നിൽക്കാവുന്ന അറ്റകുറ്റപ്പണികൾക്കായി കപ്പൽ ഇന്ന് ഷിപ്പ് യാർഡ് ബെർത്തിലേക്ക് മാറ്റി..റിപ്പയർ ജോലികളും പെയിന്റിംഗും വിവിധ പരിശോധനകളും പൂർത്തിയാക്കേണ്ടതുണ്ട്..എഴന്നൂറോളം യാത്രക്കാരെ ഉൾക്കൊള്ളാവുന്ന കപ്പൽ സർവ്വീസിൽ നിന്നും അധികം നാൾ വിട്ടു നിൽക്കുന്നത് ലക്ഷദ്വീപിലെ യാത്രക്കാരെ സാരമായി ബാധിക്കും.. (..File Photo..)