മൻസൂർ ഇനി ക്യാപ്റ്റൻ..
ഒരു കപ്പൽ ജീവനക്കാരൻ നേടാവുന്ന എറ്റവും ഉന്നതമായ പദവിയാണ് കപ്പലിലെ കപ്പിത്താൻ (ക്യാപ്റ്റൻ ) റാങ്ക്.. വർഷങ്ങളോളം വിവിധ റാങ്കുകളിൽ സേവനം ചെയ്തു വിവിധ പരീക്ഷകൾ വിജയിച്ചു വേണം ഒരാൾ ക്യാപ്റ്റൻ പദവിയിൽ എത്തിപ്പെടാൻ.. കഠിനാധ്വാവും പഠനത്തിനുള്ള ഭീമമായ പണച്ചിലവും ഇതിന്റെ ഭാഗം ആണ്.. ഡയരക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ആണ് പരീക്ഷകൾ നടത്തുന്നത്.. പ്രീ സീ ട്രെയിനിങ്, കേഡറ്റ് ട്രെയിനിങ്, പരീക്ഷകൾ, തേർഡ് ഓഫീസർ, പ്രൊമോഷൻ, സെക്കന്റ് ഓഫീസർ, പരീക്ഷകൾ, ചീഫ് ഓഫീസർ, പരീക്ഷകൾ, മാസ്റ്റർ ഇങ്ങനെ നിരവധി ടെസ്റ്റുകളും ഓരോ റാങ്കുകളിലും നിശ്ചിത കാലം കപ്പലിൽ സേവനവും കഴിഞാനു ഒരാൾ ക്യാപ്റ്റൻ ആവുക.. ക്യാപ്റ്റൻ പരീക്ഷ കഴിഞ്ഞു ഒരു കപ്പലിൽ കമാൻഡ് എടുക്കുമ്പോൾ അയാളുടെ പേരിനു മുമ്പിൽ ക്യാപ്റ്റൻ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്താൻ സാധിക്കും.. ലക്ഷദ്വീപ് പോർട്ട് ഡിപ്പാർട്മെന്റ് ആദ്യമായി സ്പോൺസർ ചെയ്തു പഠിക്കാൻ അയച്ചത് മൻസൂർ ടി പി എന്ന ആന്ദ്രോത് ദ്വീപുകാരനെ ആണ്.. 2005 ഇൽ.. മൂന്നു വർഷം ഓഫീസർ റാങ്കിൽ സേവനം ലക്ഷദ്വീപ് കപ്പലുകളിൽ വേണമെന്ന ബോണ്ടും സ്പോൺസർ ഷിപ്പിന്റെ ഭാഗം ആയിരുന്നു. കോഴ്സ് കഴിഞ്ഞു കേഡറ്റ് ആയി ലക്ഷദ്വീപ് കപ്പലുകളിലും എസ്