ഭാരത സീമ ഫിഷിംഗ് ബോട്ട് കൊണ്ട് വന്ന കഥ
അന്ന് രാത്രി ഒരു പതിനൊന്നു മണി ആയിക്കാണും.. കപ്പലിന്റെ റേഡിയോ സെറ്റിൽ ഒരു സന്ദേശം ഒഴുകി വന്നു .. അഗത്തിയിൽ നിന്നും 3.5 മൈൽ അകലെ ജെട്ടിയിൽ നിന്ന് വടക്ക് കിഴക്ക് ദിശയിൽ ഒരു ഇറാനിയാൻ ഫിഷിംഗ് വെസൽ ഒഴുകി നടപ്പുണ്ട് ..അതിൽ ബാറ്റെരി പവർ ഇല്ലാത്തതിനാൽ ലൈറ്റ് ഒന്നും കാണില്ല ..സൂക്ഷിക്കുക . സന്ദേശം റേഡിയോ ഓഫീസർ ലോഗ് ചെയ്തു . അന്ന് ഞങ്ങൾ അന്ത്രോത് ദ്വീപിൽ നിന്നും അഗത്തിയിലെക്ക് ലക്ഷ്യം വെച്ച് നീങ്ങി ക്കൊണ്ടിരിക്കുകയായിരുന്നു . അടുത്ത വാച്ചിൽ ഉള്ള സെക്കന്റ് ഓഫീസർ നു സന്ദേശം കൈമാറി വിശ്രമത്തിനായി എന്റെ കാലുകൾ ക്യാബിനിലേക്ക് വെച്ച് പിടിച്ചു . പിറ്റേ ദിവസം രാവിലെ വാച്ചിൽ വന്നപ്പോൾ കപ്പൽ അഗത്തി ബോയായിൽ ആയിരുന്നു . കാർഗോ കുറച്ചു ഇറക്കാൻ ബാക്കി . അഗത്തി ടവർ വഴി നിര്ദേശം വന്നു .. കപ്പൽ ഇറാനിയാൻ വെസ്സേൽ രക്ഷിക്കാൻ പോകാൻ . അഗത്തിയിൽ നിന്നും കയറാനുള്ള യാത്രക്കാരയും കയറ്റി 09:36 നു ഞങ്ങൾ ഫിഷിംഗ് വെസ്സേൽ ലക്ഷ്യമാക്കി നീങ്ങി . കപ്പലിന്റെ റഡാർ ആ ഫിഷിംഗ് വെസ്സേൽ പിറ്റിയുടെ അടുത്ത് ഒഴുകുന്നത്...