അടുക്കള തോട്ടത്തിലെ ഗണിത ശാസ്ത്രം

മാസങ്ങൾക് മുൻപ് ഈ ചെറുപ്പക്കാരൻ കളിയായി തുടങ്ങിയതല്ല ഈ അടുക്കള കൃഷി ; മറിച്ച് തികഞ്ഞ ലക്ഷ്യ ബോധവും കഠിനധ്വാനവും കൊണ്ട് തന്റെ കൊച്ചു അടുക്കള തോട്ടത്തിൽ വിജയഗാഥ രചിക്കുവാൻ ഈ യുവാവിനു സാധിച്ചു. ഇന്ന് ഇദ്ദേഹത്തിന്റെ തോട്ടത്തിൽ നിന്നും തക്കാളി ,വെണ്ട, കാബാജ്,മുളക് ,വഴുതന ,ചീര ,പയർ തുടങ്ങി ഒരു വിധം വീട്ടാവശ്യത്തിനുള്ള എല്ലാ പച്ചക്കറികളും വിളവെടുക്കാൻ സാധിച്ചിട്ടുണ്ട് . അന്ത്രോത്ത് ദ്വീപ് സ്വദേശിയും TGT ഗണിത ശാസ്ത്ര അധ്യാപകനും ആയ മുഹമ്മദ് ഖാസിം എന്ന ഈ ചെറുപ്പക്കാരന്റെ മാതൃക നമുക്കെല്ലാവര്ക്കും പിന്തുടരാം കഴിയട്ടെ .