കടലിൽ വിഷം കലർത്തുമ്പോൾ ...

(picture courtsey: eco watch.com) വെറുതെ എന്തിനാ കപ്പൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നത് ..കടലിൽ കളഞ്ഞാൽ ആർക്കും ബുദ്ധിമുട്ടാവില്ലല്ലോ; ഇങ്ങനെ പരന്നു കിടക്കുകയല്ലേ എന്നൊക്കെ കരുതിയാവണം പ്രിയപ്പെട്ട യാത്രക്കാരിൽ പലരും കടലിലേക്ക് പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും വലിച്ചെറിയുന്നതിനു കാരണം.. എന്താല്ലേ ...? പലപ്പോഴും യാത്രാ വേളകളിൽ കാണുന്ന കാഴ്ചയാണ് ഇത് . പക്ഷെ ഇതിലൂടെ സംഭവിച്ചു കൊണ്ടിരിക്കുന്ന വലിയ വലിയ ദുരന്തങ്ങൾ ഇവർ ചിന്തിച്ചു നോക്കാൻ ഇടയില്ല . പ്ലാസ്റ്റിക് അടിഞ്ഞു കൂടി മനോഹാരിത നഷ്ടപ്പെട്ടു മാലിന്യ കൂമ്പാരങ്ങളാവുന്ന നമ്മുടെ തീരങ്ങളോ? കപ്പലിൽ നിന്നും യാതൊരു മാലിന്യവും കടലിൽ കളയാൻ പാടില്ലെന്ന് അന്താരാഷ്ട്ര നിയമങ്ങൾ അനുശാസിക്കുന്നുണ്ട് . നിബന്ധനകൾക്ക് വിധേയമായി ചില മാലിന്യങ്ങൾ കളയാം എന്ന് മാത്രം . എന്നാൽ ഒരു സാഹചര്യത്തിലും കടലിൽ കളയാൻ പാടില്ലാത്ത മാലിന്യം ആണ് പ്ലാസ്റ്റിക് വസ്തുക്കൾ . പ്ലാസ്റ്റിക് കവറുകൾ , കുപ്പികൾ തുടങ്ങി നാം കടലിലേക്ക് അബോധ പൂർവ്വം വലിച്ചെറിയുന്ന വസ്തുക്കൾ കാരണം ലക്ഷക്കണക്കിന് കടൽ ജീവികൾ വർഷം തോറും ചത്തൊടുങ...