കിൽത്താൻ ദ്വീപിനോടുള്ള അവഗണന -പഞ്ചായത്ത് സംഘം അഡ്മിനിസ്ട്രേറ്ററെ കണ്ടു..

കവരത്തി : കിൽത്താൻ ദ്വീപിനോട് കപ്പൽ പ്രോഗ്രാം കാര്യത്തിൽ തുടരുന്ന അവഗണന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ. ഫാറൂഖ് ഖാന്റെ ശ്രദ്ധയിൽ പെടുത്തി  കൊണ്ട് കിൽത്താൻ ദ്വീപ് പഞ്ചായത്ത്‌ ചെയർ പേഴ്സൺ ന്റെ നേതൃത്വത്തിലുള്ള സംഘം കൂടിക്കാഴ്ച നടത്തി. അഡ്മിനിസ്ട്രേറ്റർ ബംഗ്ലാവിൽ വെച്ചു ഇന്നലെ 02.05.2018 ആയിരുന്നു കൂടിക്കാഴ്ച്ച. പാവപ്പെട്ട രോഗികൾക്കും മറ്റു നാട്ടുകാർക്കും ഏറെ ഉപകാര പ്രദമായിരുന്ന കിൽത്താൻ ദ്വീപിൽ നിന്നും കവരത്തി അഗതിയിലേക്കും തിരിച്ചും ഉള്ള പ്രോഗ്രാമുകൾ പുതിയ മൺസൂൺ ഷെഡ്യൂളിൽ നിന്നും ഒഴിവാക്കിയത് വളരെയധികം ജന ദ്രോഹകരമായി മാറിയിരിക്കുന്നു ..മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി കിൽത്താൻ ദ്വീപിനെ പാടെ അവഗണിച്ചു കൊണ്ട് പ്രസിദ്ധീകരിച്ച കപ്പൽ പ്രോഗ്രാമിനെതിരിൽ ജനരോക്ഷം ശക്തമായതായി പഞ്ചായത്ത്‌ സംഘം അഡ്മിനിസ്ട്രേറ്ററെ അറിയിച്ചു. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം അദ്ദേഹത്തിനു മുമ്പിൽ സമർപ്പിച്ചു. കിൽത്താൻ ദ്വീപ് ഡി പി മെമ്പർമാരും പഞ്ചായത്ത്‌ മെമ്പർമാരും അടങ്ങിയ സംഘമാണ് അഡ്മിനിസ്ട്രേറ്റർക്കു മുമ്പിൽ നാട്ടുകാരുടെ ആവശ്യം അറിയിച്ചു കൊണ്ട് തലസ്ഥാനത്തു എത്തിയത് . വിഷയത്തിൽ അനുഭാവപൂർവം ഇടപെടൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. 







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...