ലക്ഷദ്വീപിൽ നിന്നും കപ്പലിൽ കയറി കൊച്ചിയിൽ വരുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ..

പ്രിയപെട്ടവരെ.. 

ദ്വീപുകളിൽ നിന്നും കൊച്ചിയിലേക്ക് ഉള്ള യാത്രകളിൽ ടിക്കറ്റ്,  തിരിച്ചറിയൽ കാർഡ് തുടങ്ങിയവ മാത്രം മതിയായിരുന്നു ഇത് വരെ.  എന്നാൽ കോവിഡ് തുടങ്ങിയപ്പോൾ മുതൽ ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലേക്ക് കപ്പലിൽ  പോവുന്ന യാത്രക്കാർ കുറച്ചു കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. 
മതിയായ അനുമതികളോടെ കൊച്ചിയിലേക്ക് ഉള്ള ടിക്കറ്റ് കിട്ടി കൊച്ചിയിലേക്ക് യാത്ര തിരിക്കുമ്പോൾ നിങ്ങളെ കാത്തു കേരളത്തിൽ ഉള്ള കുറച്ചു ഉദ്യോഗസ്ഥർ വാർഫിൽ ഉണ്ടാവും. അവരുടെ  ഔപചാരികമായ ചില പരിശോധനകൾക്ക് ശേഷം മാത്രമേ കൊച്ചിയിൽ ഇറങ്ങാൻ കഴിയുകയുള്ളു. അവർക്ക് കാണിച്ചു ബോധ്യ പ്പെടുത്താനും അനുവാദം ലഭിക്കാനും 
1. ടിക്കറ്റ് ഉണ്ടായിരിക്കുക. ( കൊച്ചിയിൽ എത്തുമ്പോൾ ടിക്കറ്റിൽ പോർട്ട്‌ ഹെൽത്ത്‌ ഓഫീസർ,  റെവന്യൂ ഡിപ്പാർട്മെന്റ് അധികൃതർ തുടങ്ങിയവർ സീൽ വെക്കേണ്ടതുണ്ട്. ടിക്കറ്റ് കളയാതെ സൂക്ഷിക്കുക)

2. നിങ്ങളുടെ ഐഡന്റിറ്റി കാർഡ്. 

3.പോവുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരം 

4.പോവുന്ന വാഹനം.  സ്വന്തമായി വാഹനം ഒരുക്കിയിട്ടില്ലാത്തവർക്ക് കെ എസ് ആർ ടി സി ബസുകൾ ഒരുക്കിയിട്ടുണ്ടാവും 

5. കേരള സർക്കാരിന്റെ E- പാസ്സ് ഉണ്ടായിരിക്കുക.  

6. സെൽഫ് ഡിക്ലറേഷൻ ഫോം മൂന്നു കോപ്പി  ( മൂന്നു കോപ്പി നിർബന്ധം ആയും ഉണ്ടായിരിക്കണം,  നാല് ഉണ്ടെങ്കിൽ നല്ലത് )
പോർട്ടിൽ വെച്ച് പോർട്ട്‌ ഹെൽത്ത് ഓഫീസറുടെ സംഘം ശരീരോഷ്മാവും മറ്റു പരിശോധനകളും ആവശ്യം ഉണ്ടെങ്കിൽ നടത്തി ടെംപറേറ്റർ ,  ഫോമിൽ രേഖപ്പെടുത്തും. PHO സ്റ്റാമ്പ്‌ വെച്ച് കഴിഞ്ഞാൽ മൂന്നിൽ ഒരു കോപ്പി നിങ്ങളുടെ കൈവശം വെക്കേണ്ടതും ( ഈ കോപ്പി റെവന്യൂ അധികൃതർക്കു കാണിക്കേണ്ട  ആവശ്യം വരും ) മറ്റു രണ്ട് കോപ്പി പോർട്ട്‌ ഹെൽത്ത്‌ ഓഫിസറുടെ ടീമിൽ ഏല്പിക്കേണ്ടതും ആണ്.  അതു കൊണ്ട് മൂന്നു കോപ്പി ഉണ്ടെന്ന് നിങ്ങൾ കപ്പലിൽ കയറും മുമ്പേ തന്നെ ഉറപ്പ് വരുത്തുക. 

7. സ്വന്തമായി വാഹനം ഒരുക്കിയിട്ടുണ്ട് എങ്കിൽ വാഹനത്തിന്റെ നമ്പർ പാസിൽ എഴുതേണ്ടതുണ്ട്. 

8. നിലവിൽ കൊച്ചിയിൽ എത്തുന്നവർ 14 ദിവസം ക്വാറന്റൈൻ ഇരിക്കേണ്ടതുണ്ട്. 

ഈ രേഘകൾ ഒരുക്കി വെക്കുകയാണെങ്കിൽ കൊച്ചിയിൽ എത്തുമ്പോൾ അധിക സമയം എടുക്കാതെ തന്നെ ഇറങ്ങുവാൻ കഴിയും. അല്ലാത്ത പക്ഷം ഒരുപാട് സമയം കാര്യങ്ങൾ ശരിയാവാൻ കപ്പലിൽ ഇരിക്കേണ്ടി വരും. 

കൊച്ചിയിലേക്ക് യാത്ര പ്ലാൻ ചെയ്തിട്ടുള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...