ഗതാഗതം ഗതിമാറുമ്പോൾ - ജസ്തിങ്ക്

മൺസൂൺ തുടങ്ങുമ്പോൾ തന്നെ ഒരു മാതിരി ബോട്ടുകൾ എല്ലാം കരക്ക് കയറ്റി വെക്കുന്ന ശീലം ഉണ്ട് ദ്വീപുകാർക്ക്.. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പൊതുവിൽ കടൽ പ്രഷുബ്ധമായി കിടക്കുന്നത് കൊണ്ട് ബോട്ടുകൾ തീരം വിട്ട് അധിക ദൂരം പോവാറുമില്ല.. എന്നാൽ ജൂൺ പകുതി കഴിഞ്ഞും ഇന്ന് പ്രൈവറ്റ് ബോട്ടുകൾ അടക്കം ചാർട്ടർ ചെയ്തു ഒരു ദ്വീപിൽ നിന്നും മറ്റു ദ്വീപുകളിലേക്ക് ഓടി കൊണ്ടിരിക്കുകയാണ്..പ്രതികൂല കാലാവസ്ഥ ആണെങ്കിൽ കൂടി ദ്വീപുകാർ തങ്ങളുടെ ആവശ്യങ്ങൾ കാരണം ബോട്ടുകൾ ആശ്രയിക്കുന്ന കാലത്തേക്ക് തിരിച്ചു വന്നിരിക്കുന്നു.. ഏതു പ്രതികൂല കാലാവസ്ഥയിലും കടലുകൾ താണ്ടിയ ചരിത്രം ഉള്ള ദ്വീപ് മക്കൾക്ക് ഇതൊന്നും പുതിയ കാര്യം അല്ലെങ്കിൽ കൂടി കഴിഞ്ഞ കുറെ വർഷങ്ങൾ ഇങ്ങിനെ ആയിരുന്നില്ല എന്നു വേണം പറയാൻ.. യാത്ര ദുരിതം ദ്വീപുകളെ അത്ര അധികം വലച്ചിരിക്കുന്നു.. ചുരുങ്ങിയത് നാലു കപ്പലുകൾ എങ്കിലും ഓടിയിരുന്ന മൺസൂൺ കാലങ്ങളിൽ പോലും യാത്രാ ക്ലേഷവും ടിക്കറ്റ് ക്ഷാമവും നേരിട്ടിരുന്ന അവസ്ഥയിൽ നിന്നും കേവലം രണ്ടു കപ്പലുകൾ മാത്രം യാത്രാവശ്യങ്ങൾക്ക് ചുരുങ്ങിയ ഈ മൺസൂൺ കാലം പഴയ യാത്രാ ക്ലേശങ്ങൾ ഇരട്ടി ആക്കിയിട്ടുണ്ട് ഇന്ന്.. ആളുകളുടെ യാത്രാവശ്യങ്ങൾ പതിന്മ...