പോർട്ടിലും വേണ്ടേ മാറ്റങ്ങൾ? - ജസ് തിങ്ക്

തുറമുഖം എന്നത് ഒരു പ്രദേശത്തിന്റെ വികസത്തിന്റെ പ്രധാന മുഖം ആണ്. പുറം ലോകവുമായുള്ള ബന്ധത്തിന്റെ കവാടം. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ പോർട്ടും ഒരുങ്ങേണ്ടതുണ്ട്. ചെറുതും വലുതുമായ ഇരുപതിലധികം കപ്പലുകൾ സ്വന്തമായി ഉള്ള കേന്ദ്ര ഭരണ പ്രദേശമാണ് ലക്ഷദ്വീപ്.അടുത്തും അകലെയും ഒക്കെ ആയി 36 ദ്വീപുകൾ ഉൾകൊള്ളുന്ന ദ്വീപ് സമൂഹം, ജനവാസമുള്ള പത്തു ദ്വീപിലും യാത്ര ആവശ്യത്തിനും ചരക്ക് നീക്കത്തിനും ഒക്കെ ആയി കിഴക്കും പടിഞ്ഞാറും കൂട്ടിയാൽ വാർഫും ബ്രേക്ക് വാട്ടറും കപ്പലുകൾ അടുപ്പിക്കുന്ന ഈസ്റ്റൺ ജെട്ടികൾ ഉൾപ്പടെ പതിനഞ്ചോളം ജെട്ടികൾ, കമ്മ്യൂണിക്കേഷൻ ആവശ്യങ്ങൾക്ക് ഉള്ള കണ്ട്രോൾ ടവറുകൾ,പല ദ്വീപുകളിലേക്കും സർവീസ് നടത്തുന്ന യന്ത്ര വൽകൃത ഓടങ്ങൾ അല്ലെങ്കിൽ ചരക്ക് മഞ്ചുകൾ, പുറങ്കടലിൽ നിർത്തുന്ന കപ്പലുകളിലേക്ക് യാത്രക്കാരെ ഇറക്കുവാൻ പോകുന്നവയും മീൻ പിടുത്ത ആവശ്യങ്ങൾക്കും ഒക്കെ ഉള്ള നൂറു കണക്കിന് ബോട്ടുകൾ, മനോഹരമായ ലഗൂൺ ഉൾപ്പെടുന്ന വിവിധ തട്ടുകളിൽ ഉള്ള കടൽ ഭാഗങ്ങൾ.. കപ്പലുകൾ തന്നെ എടുത്താൽ വിവിധ തരത്തിൽ.. ചെറുതും വലുതുമായ യാത്ര കപ്പലുകൾ, ഓയിൽ ടാങ്കർ, ഗ്യാസ് ക്യാരിയർ, ടഗ്ഗുകൾ, വിവിധ തരം ജനറൽ കാർഗോ ഷിപ്പുകൾ, അതിവേഗയ...