പോസ്റ്റുകള്‍

എഡിറ്റോറിയൽ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചരിത്രത്തിലേക്ക് ഒരു വേദി ബഹിഷ്കരണം - ജസ് തിങ്ക് എഡിറ്റോ റിയൽ

ഇമേജ്
മ്ലാനമായ മനസ്സിന് മേൽ കുളിർ മഴയായി എന്നാണ് പെട്രോൾ പമ്പ് ഉത്ഘാടന വേദിയിൽ നിന്നുള്ള ബഹിഷ്കരണ പ്രതിഷേധം വിശേഷിപ്പിച്ചു കൊണ്ട് പ്രശസ്ത സാഹിത്യകാരൻ ബാഹിർ കുന്നാംഗലം കുറിച്ചത്..യാഥാർഥ്യം അത് തന്നെയാണ്. മ്ലാനതയോടെ മൂക സാക്ഷിയായി പട്ടേലിന്റെ പരിഷ്കാരങ്ങൾ കണ്ട് കൊണ്ടിരുന്ന ഒരു പറ്റം ദ്വീപ് ജനങ്ങളുടെ മനസ്സിൽ കുളിർ മഴയായി പെയ്തിറങ്ങുകയായിരുന്നു ലക്ഷദ്വീപ് തെരെഞ്ഞെടുത്ത ജന പ്രതിനിധിയുടെ പട്ടേലിനെ ഇരുത്തി നാട്ടുകാർക്ക് മുമ്പിൽ എണ്ണി എണ്ണി ഉള്ള പ്രതിഷേധമറിയിച്ചുള്ള പ്രസംഗവും ശേഷം വേദി വിട്ടു ജനക്കൂട്ടത്തോടൊപ്പം ഉള്ള ഇറങ്ങി പോക്കും. കേഗ് കുറിച്ച പോലെ ആ വേദിയിൽ നിന്നും ഇറങ്ങി പോയത് ദ്വീപുകാരുടെ ഉള്ളിൽ അത്രയും നാൾ ഉണ്ടായിരുന്ന ഭയം കൂടി ആയിരുന്നു. ജനങ്ങൾക്കു പ്രതിഷേധിക്കുവാൻ പോലും അവകാശം നല്കാത്ത വിധം ഓരോ പഴുതുകളും അടച്ചു തന്റെ സ്വേച്ഛാധിപത്യ നിലപാടുകൾ തുടർന്ന് പോരുമെന്ന് കരുതിയിരുന്ന പ്രഫുൽ ഘോടാ പട്ടേൽ ഞെട്ടി പോയ സംഭവം.. ജനപ്രതിനിധികളെ കൂട്ടാതെ കൂടിയാലോചിക്കാതെ ലക്ഷദ്വീപ് ജനങ്ങളിൽ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവും ആയ വിവിധ മേഖലകളിൽ പ്രതിസന്ധി തീർക്കുന്ന പരിഷ്കാര നടപടികളും കൊണ്ട് കഴിഞ്ഞ പതിനഞ്ച് ...

തോറ്റു പോവുന്നത് ആര്?? - ജസ് തിങ്ക്

ഇമേജ്
അവകാശങ്ങൾ ഹനിക്കപ്പെടുമ്പോഴും സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയും ഒക്കെ ചെയ്യുമ്പോൾ ആണ് സമരങ്ങൾ ഉണ്ടാവുന്നത്. വിയോജിക്കാനും വിമർശിക്കാനും ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്താനും ഒക്കെ അവകാശം ഉള്ള മഹത്തായ ഭരണ ഘടന നില നിൽക്കുന്ന രാജ്യത്തു നിന്നു കൊണ്ട് വീണ്ടും വീണ്ടും പ്രതിഷേധിക്കാൻ ഉള്ള അവകാശത്തെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കേണ്ടി വരുന്ന ചെറു ദ്വീപ് സമൂഹം അക്ഷരാർത്ഥത്തിൽ നിസ്സഹായതയിലും നിരാശയിലും അകപ്പെട്ടിരിക്കുകയാണ്. അവിടെ പരാജയം സംഭവിച്ചിരിക്കുന്നത് കേവലം കക്ഷികൾക്കോ വ്യക്തികൾക്കോ അല്ല, മറിച്ചു ജനാധിപത്യത്തിൽ ഏറ്റവും പ്രാധാന്യം ഉള്ള ജനങ്ങൾക്ക് തന്നെയാണ്. ജനാധിപത്യ രാജ്യത്തു വികസനം എന്നു പറയുന്നത് വെറും സ്പൂൺ ഫീഡിങ് മാത്രമല്ലെന്നു ഭരണകൂടം മനസ്സിലാക്കണം. പതിനഞ്ച് മാസമായി ലക്ഷദ്വീപ് ജനങ്ങൾ അനുഭവിക്കുന്നത് ജനാധിപത്യ അവകാശങ്ങളെ കണക്കിലെടുക്കാത്ത ജനങ്ങളെ മനസ്സിലാക്കാത്ത ജനങ്ങളിൽ തൃപ്തി ഉണ്ടാക്കാത്ത ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന ഭരണ പരിഷ്കാരങ്ങൾ തന്നെ ആണെന്നതിനു നിലക്കാതെ ഉയർന്നു വരുന്ന ശീതമോ ഉഷ്ണമോ ഒക്കെ വിളിക്കാവുന്ന സമരങ്ങൾ തന്നെ ആണ് തെളിവ്. അവിടെ തെരെഞ്ഞെടുക്കപ്പെട്ട ജന പ്...