LSWA ഇഫ്ത്താർ നടത്തി ..

22.07.14: കൊച്ചി : ലക്ഷദ്വീപ് സീമൻ വെൽഫയർ അസോസിയേഷൻ സംഘടിപ്പിച്ച നാലാമത് ഇഫ്താർ സംഗമം കൊച്ചിയിലെ പ്രമുഘ ഹോട്ടൽ ആയ ട്രാവന്കൊർ കോർട്ടിൽ വെച്ച് നടത്തപ്പെട്ടു. മുഖ്യ അതിഥികൾ ആയി ലക്ഷദ്വീപ് എം .പി ശ്രീ പീ പീ മുഹമ്മദ് ഫൈസലും എറണാകുളം ജില്ല കളക്ടർ ശ്രീ .രാജമാണിക്യം ഐ .എ .എസ് ഉം സംബന്ധിച്ചു . ലക്ഷദ്വീപിന്റെ നാഡി സ്പന്ദനമായ ഗതാഗത രംഗം പരിപോഷിപ്പിക്കാൻ കൂട്ടായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകാമെന്നു കപ്പൽ ജീവനക്കാരെ അഭിസംബോധന ചെയ്തു കൊണ്ട് ബഹുമാനപ്പെട്ട എം.പി പറഞ്ഞു . ലക്ഷദ്വീപിന്റെ ദീർഘ കാല ആവശ്യമായ മയ്യിത്ത് മറവു ചെയ്യാനുള്ള സ്ഥലം അനുവദിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു എറണാകുളം ജില്ലാ കലക്ടർ അറിയിച്ചു . ചടങ്ങിൽ എൽ .ഡി .സി .എൽ സൂപ്രണ്ട് മാർ , മറ്റു ജീവനക്കാർ, പോർട്ട് ഹെൽത്ത് ഓഫീസർ ശ്രീ അഷ്‌റഫ് , വിവിധ കപ്പലുകളിലെ ജീവനക്കാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു .