സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം കവരത്തി യിൽ വെച്ചു നടത്തുന്നു.. അപേക്ഷകൾ ക്ഷണിച്ചു എൽ ഡി സീ എൽ..

ലക്ഷദ്വീപ് കാരുടെ സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകു നൽകി കൊണ്ട് വീക്ഷണ രേഖയുമായി ലക്ഷദ്വീപ് വികസന കോർപറേഷൻ..
പ്ലസ്ടു ഫലത്തിൽ ഉന്നത മാർക്ക് കരസ്ഥമാക്കിയ  തെരഞ്ഞെടുക്കപ്പെടുന്ന 100 വിദ്യാർത്ഥികൾക്ക്‌  ഈ മാസം തീയതി 30 മുതൽ കവരത്തി യിൽ വെച്ചു  നടത്തുന്ന " ലൈൻ ഓഫ് സൈറ്റ് " എന്ന  സിവിൽ സർവീസ് ഓറിയന്റേഷൻ പരിപാടിയിൽ പങ്കെടുക്കാം .. താല്പര്യമുള്ള വിദ്യാർത്ഥികൾ ജൂൺ 19 നു മുമ്പായി അപേക്ഷകൾ പ്രസ്തുത സർക്കുലറിനു ഒപ്പമുള്ള അപേക്ഷ ഫോറം പൂരിപ്പിച്ചു എൽ ഡി സീ എൽ ,  കവരത്തി വിലാസത്തിൽ അയക്കേണ്ടതാണ്..
തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായി ലക്ഷദ്വീപിൽ ജോലി ചെയ്യുന്ന വിവിധ ഐ എ എസ് ഉദ്യോഗസ്ഥർക്കൊപ്പം ശ്രീമതി ശിഖ സുരേന്ദ്രൻ  ഐഎസ് (സിവിൽ സർവീസ് 16 ആം റാങ്ക്,  കേരളത്തിൽ ഒന്നാമത് ) അവരുടെ അനുഭവങ്ങൾ പങ്കിടുന്നതാണ്..
ഐഎസ് ഐ പി എസ് സ്വപ്നം കണ്ടു തുടങ്ങിയ പ്രിയ വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ  അവസരം പരമാവധി പ്രയോജനപ്പെടുത്തുക..  കൂടുതൽ വിവരങ്ങളും നിർദേശങ്ങളും എൽ ഡി സീ എൽ ഇറക്കിയ സർക്കുലർ പ്രതിപാദിക്കുന്നു..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...