ഒരു അടിയന്തിര സാഹചര്യം നേരിടുന്ന രീതി ആണ് എക്കാലവും യാത്ര ക്ലേശം ഉണ്ടാവുമ്പോൾ ലക്ഷദ്വീപ് ഭരണകൂടവും ലക്ഷദ്വീപ് തുറമുഖ കപ്പൽ ഗതാഗത വ്യോമയന വകുപ്പും ചെയ്തു വരുന്നത്.. സാഹചര്യം വരുമ്പോൾ മാത്രം പ്രോഗ്രാം പുന:ക്രമീകരിച്ചും ആൾക്കൊപ്പിച്ചു പ്രോഗ്രാം ഉണ്ടാക്കിയും ഒക്കെ ആണ് ഇത്തരം തീയണക്കൽ നടപടികൾ .. എന്നാൽ ഇത്തരം രീതികളോട് പൊതുവിൽ ജനങ്ങളും പൊരുത്തപ്പെടുകയും ആവശ്യവും തിരക്കുള്ള സീസണും ഒക്കെ കഴിഞ്ഞാൽ ജനങ്ങളും തങ്ങൾ അത്രയും കാലം അനുഭവിച്ചു പോന്നിരുന്ന യാത്രാ ക്ലേശവും ടിക്കറ്റ് ക്ഷാമവും അസൗകര്യങ്ങളും ഒക്കെ മറന്നു പോവുന്നു . ഭരണകൂടവും മറ്റൊരു സീസൺ എത്തും വരെ ഇത്തരം കാര്യങ്ങളിൽ വിസ്മൃതി പൂണ്ടു കിടക്കുന്ന കാഴ്ചയാണ് ഇക്കാലങ്ങളിൽ കണ്ടു വരുന്നത്.. ടിക്കറ്റ് ലഭ്യത എന്ന ഒറ്റ പോയിന്റിൽ മാത്രം ചുറ്റി കറങ്ങി എക്കാലവും ലക്ഷദ്വീപ് ജനങ്ങൾ തങ്ങളുടെ പ്രയാസങ്ങളിൽ ഊളിയിട്ട് കൊണ്ടിരിക്കുന്നു.. യഥാർത്ഥത്തിൽ ലക്ഷദ്വീപ് ജനങ്ങളുടെ ആവശ്യത്തിന് അനുബന്ധമായ യാത്രാ യാനങ്ങളുടെ കുറവ് തന്നെ ആണ് ഇത്തരം പ്രതിസന്ധികൾ തുടർച്ചയായി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.. പണ്ട് ടിപ്പുവും ഭാരത് സീമയും മാത്രമുള്ളപ്പോഴും ഇതേ പ്രയാസങ്ങൾ, ഇന്...
പ്രിയപെട്ടവരെ.. ദ്വീപുകളിൽ നിന്നും കൊച്ചിയിലേക്ക് ഉള്ള യാത്രകളിൽ ടിക്കറ്റ്, തിരിച്ചറിയൽ കാർഡ് തുടങ്ങിയവ മാത്രം മതിയായിരുന്നു ഇത് വരെ. എന്നാൽ കോവിഡ് തുടങ്ങിയപ്പോൾ മുതൽ ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലേക്ക് കപ്പലിൽ പോവുന്ന യാത്രക്കാർ കുറച്ചു കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. മതിയായ അനുമതികളോടെ കൊച്ചിയിലേക്ക് ഉള്ള ടിക്കറ്റ് കിട്ടി കൊച്ചിയിലേക്ക് യാത്ര തിരിക്കുമ്പോൾ നിങ്ങളെ കാത്തു കേരളത്തിൽ ഉള്ള കുറച്ചു ഉദ്യോഗസ്ഥർ വാർഫിൽ ഉണ്ടാവും. അവരുടെ ഔപചാരികമായ ചില പരിശോധനകൾക്ക് ശേഷം മാത്രമേ കൊച്ചിയിൽ ഇറങ്ങാൻ കഴിയുകയുള്ളു. അവർക്ക് കാണിച്ചു ബോധ്യ പ്പെടുത്താനും അനുവാദം ലഭിക്കാനും 1. ടിക്കറ്റ് ഉണ്ടായിരിക്കുക. ( കൊച്ചിയിൽ എത്തുമ്പോൾ ടിക്കറ്റിൽ പോർട്ട് ഹെൽത്ത് ഓഫീസർ, റെവന്യൂ ഡിപ്പാർട്മെന്റ് അധികൃതർ തുടങ്ങിയവർ സീൽ വെക്കേണ്ടതുണ്ട്. ടിക്കറ്റ് കളയാതെ സൂക്ഷിക്കുക) 2. നിങ്ങളുടെ ഐഡന്റിറ്റി കാർഡ്. 3.പോവുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരം 4.പോവുന്ന വാഹനം. സ്വന്തമായി വാഹനം ഒരുക്കിയിട്ടില്ലാത്തവർക്ക് കെ എസ് ആർ ടി സി ബസുകൾ ഒരുക്കിയിട്ടുണ്ടാവും...
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ