പോസ്റ്റുകള്‍

മൻസൂർ ഇനി ക്യാപ്റ്റൻ..

ഇമേജ്
ഒരു കപ്പൽ ജീവനക്കാരൻ നേടാവുന്ന എറ്റവും ഉന്നതമായ പദവിയാണ് കപ്പലിലെ കപ്പിത്താൻ (ക്യാപ്റ്റൻ ) റാങ്ക്.. വർഷങ്ങളോളം വിവിധ റാങ്കുകളിൽ സേവനം ചെയ്തു വിവിധ പരീക്ഷകൾ വിജയിച്ചു വേണം ഒരാൾ ക്യാപ്റ്റൻ പദവിയിൽ എത്തിപ്പെടാൻ.. കഠിനാധ്വാവും പഠനത്തിനുള്ള ഭീമമായ പണച്ചിലവും ഇതിന്റെ ഭാഗം ആണ്.. ഡയരക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ആണ് പരീക്ഷകൾ നടത്തുന്നത്.. പ്രീ സീ ട്രെയിനിങ്, കേഡറ്റ് ട്രെയിനിങ്, പരീക്ഷകൾ, തേർഡ് ഓഫീസർ, പ്രൊമോഷൻ, സെക്കന്റ്‌ ഓഫീസർ, പരീക്ഷകൾ, ചീഫ് ഓഫീസർ, പരീക്ഷകൾ, മാസ്റ്റർ ഇങ്ങനെ  നിരവധി ടെസ്റ്റുകളും ഓരോ റാങ്കുകളിലും നിശ്ചിത കാലം കപ്പലിൽ സേവനവും കഴിഞാനു ഒരാൾ ക്യാപ്റ്റൻ ആവുക.. ക്യാപ്റ്റൻ പരീക്ഷ കഴിഞ്ഞു ഒരു കപ്പലിൽ കമാൻഡ് എടുക്കുമ്പോൾ അയാളുടെ പേരിനു മുമ്പിൽ ക്യാപ്റ്റൻ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്താൻ സാധിക്കും.. ലക്ഷദ്വീപ് പോർട്ട്‌ ഡിപ്പാർട്മെന്റ് ആദ്യമായി സ്പോൺസർ  ചെയ്തു പഠിക്കാൻ അയച്ചത് മൻസൂർ ടി പി എന്ന ആന്ദ്രോത് ദ്വീപുകാരനെ ആണ്.. 2005 ഇൽ.. മൂന്നു വർഷം ഓഫീസർ റാങ്കിൽ സേവനം ലക്ഷദ്വീപ് കപ്പലുകളിൽ വേണമെന്ന ബോണ്ടും സ്പോൺസർ ഷിപ്പിന്റെ ഭാഗം ആയിരുന്നു. കോഴ്സ് കഴിഞ്ഞു കേഡറ്റ് ആയി ലക്ഷദ്വീപ് കപ്പലുക...

ഹൈ സ്പീഡ് ക്രാഫ്റ്റുകൾ ലക്ഷദ്വീപിലേക്ക് തിരിക്കുന്നു..

ഇമേജ്
കൊച്ചി :മൺസൂൺ കഴിഞ്ഞതോടെ ഹൈ സ്പീഡ് ക്രഫ്റ്റുകൾ അറ്റകുറ്റപ്പണിക്ക് ശേഷം ലക്ഷദ്വീപിൽ തിരിച്ചെത്തുന്നു. 150 കപ്പാസിറ്റി ഉള്ള വെസ്സൽ ചെറിയ പാണിയും പരളിയും നാളെ ലക്ഷദ്വീപിലേക്ക് തിരിക്കും.  കൊച്ചിയിൽ നിന്നും ആന്ദ്രോത് കൽപേനി ദ്വീപിലെ യാത്രക്കാർക്ക് ആയി ടിക്കറ്റ്‌ വിതരണം ലക്ഷദ്വീപ് പോർട്ട്‌ നടത്തുകയുണ്ടായി. മറ്റു വെസ്സലുകൾ വരുന്ന ദിവസങ്ങളിൽ തന്നെ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങാനുള്ള തയ്യാറെടുപ്പിൽ ആണ് . ഇതോടെ അന്തർ ദ്വീപ് ഗതാഗതം സജീവമാവുകയാണ്   .. യാത്രക്കാർ ക്ലേശം കൂടാതെ ഒരു ദ്വീപിൽ നിന്നും മറ്റു ദ്വീപുകളിലേക്ക് യഥേഷ്ടം യാത്ര ചെയ്യാൻ സാധിക്കും . സെപ്റ്റംബർ പകുതിയോടെ തന്നെ വെസ്സലുകൾ സർവീസ് നടത്താൻ തയ്യാറാവുന്നത് അപൂർവത ആണെന്ന് നാട്ടുകാർ കരുതുന്നു. 

കവരത്തി കപ്പൽ നോട്ടിലസ് ഏറ്റെടുത്തു

ഇമേജ്
കവരത്തി കപ്പൽ ഇനി നോട്ടിലസ് മാന്നിംങ്‌ ചെയ്യും ..  20. 09. 2018 കവരത്തി കപ്പൽ പുതിയ മാനിംഗ് ഏജന്റ് ആയ നോട്ടിലസ് ഷിപ്പിങ്  ഏറ്റെടുത്തു . നിലവിൽ കവരത്തി കപ്പലിൽ ജോലി ചെയ്യുന്ന ജീവനക്കാരെ നില നിർത്തി കൊണ്ടാണ് കപ്പൽ പുതിയ മാനിങ് കമ്പനി ഏറ്റെടുത്തത് .. LDCL വിവിധ കപ്പലുകളിൽ ഓഫിസർ റാങ്കിൽ ഉള്ളവരെ നിയമിക്കുന്നതിന് മൂന്നാം കക്ഷികളായ മാനിങ് ഏജന്റ് മാരെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നതു  .. കുറച്ചു കാലങ്ങൾ ആയി ABS എന്ന ചെന്നൈ ആസ്ഥാനമായ കമ്പനി ആണ് കവരത്തി കപ്പലിൽ ജീവനക്കാരെ നിയമിക്കുന്നതിൽ കരാർ ഉണ്ടായിരുന്നത്.. പക്ഷെ കരാർ കാലാവധി അവസാനിച്ചിട്ടും അഡ്‌ഹോക് വ്യവസ്ഥയിൽ  ABS തന്നെയായിരുന്നു കപ്പൽ നടത്തി കൊണ്ടിരുന്നത്.  പുതിയ ടെൻഡർ നടപടികളിലൂടെ നോട്ടിലസ് ഷിപ്പിംഗ് എന്ന മാനിങ് കമ്പനിക്ക്‌ കവരത്തി കപ്പലിന്റെ മാനിംഗ് ചുമതല ലഭിക്കുകയും ഔപചാരിക നടപടികൾ പൂർത്തിയാക്കി ABS ഇൽ നിന്നും കപ്പൽ ഏറ്റെടുക്കുകയും ചെയ്തു.

ഹജ്ജ് നിർവഹിച്ചു ലക്ഷദ്വീപ് ഹാജിമാർ തിരിച്ചെത്തി തുടങ്ങി..

ഇമേജ്
വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിച്ചു ലക്ഷദ്വീപ് ഹാജിമാർ ദ്വീപുകളിൽ  എത്തിതുടങ്ങി .. ലക്ഷദ്വീപ് തുറമുഘ വകുപ്പ് വിവിധ കപ്പലുകളിൽ ആയി ഓരോ ദ്വീപിലെയും തീർത്ഥാടകരെ ദ്വീപുകളിൽ എത്തിച്ചു തുടങ്ങി .

ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത..

ഇമേജ്
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത. പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 25 മുതൽ 35 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്‍റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാൻ സാധ്യതയുണ്ടെന്നും അതിനാൽ ഈ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധത്തിന് പോകരുതെന്നും അതോറിറ്റി കർശന നിർദേശം നൽകി. 31/07/2018 ഉച്ച മുതൽ അടുത്ത 24 മണിക്കൂറിലേക്ക് മുന്നറിയിപ്പ് ബാധകമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

നാളെ ചെറിയ പെരുന്നാൾ

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു..

സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം കവരത്തി യിൽ വെച്ചു നടത്തുന്നു.. അപേക്ഷകൾ ക്ഷണിച്ചു എൽ ഡി സീ എൽ..

ലക്ഷദ്വീപ് കാരുടെ സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകു നൽകി കൊണ്ട് വീക്ഷണ രേഖയുമായി ലക്ഷദ്വീപ് വികസന കോർപറേഷൻ.. പ്ലസ്ടു ഫലത്തിൽ ഉന്നത മാർക്ക് കരസ്ഥമാക്കിയ  തെരഞ്ഞെ...