പോസ്റ്റുകള്‍

പരിഹാരം ഇല്ലേ?

അറബിക്കടലിൽ ചിതറിക്കിടക്കുന്ന ദ്വീപ്‌ സമൂഹം ആണല്ലോ ലക്ഷദ്വീപ് . ഭൂമി ശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്ന ഈ ദ്വീപ്‌ സമൂഹത്തെ ഉന്നതിയിൽ എത്തിക്കാൻ വിവിധ പദ്ധതികൾ നടന്നു വരുന്നു . എന്നാൽ ഇന്ത്യ മഹാരാജ്യത്തിലെ ഈ കേന്ദ്ര ഭരണ പ്രദേശം ഇന്നും അതിന്റെ വികസനത്തിന്റെ പടവുകളിൽ ഇടറുന്ന പാദവും കൊണ്ട് നടക്കാൻ പഠിക്കുകയാണ് .      അടിസ്ഥാന സൌകര്യങ്ങളിൽ പലതും പാവങ്ങൾക്ക് കിട്ടാക്കനിയായി നാളുകൾ പിന്നിടുന്നു .        രോഗികൾക് നാട്ടിൽ ചികിത്സ ഇല്ല . പോട്ടെ ലക്ഷദ്വീപിന്റെ തലസ്ഥാനത്ത് ചികിത്സയുണ്ടോ ? ഇല്ലെങ്കിലെന്താ രോഗി സീരിയസ് ആണേൽ കൊച്ചിയിലേക്ക് പറക്കാൻ ഹെലികോപ്ടർ റെഡി !!         പക്ഷെ കൊച്ചിയിൽ നിന്നും രോഗിയെ ഹെലികോപ്ടറിൽ ദ്വീപിൽ കൊണ്ട് വരാൻ തടസ്സം എന്താണ് ?       ആ സമയത്ത് കോപ്ടർ കൊച്ചിയിൽ ഉണ്ടാവണം എന്ന് മാത്രം ...       എന്റെ മനസിനെ വല്ലാതെ ഉലച്ച സംഭവം പറയാം..  ഈ കഴിഞ്ഞ 20 .05. 13 നു കപ്പൽ ഭാരത സീമയിൽ വെച്ചുണ്ടായ ആ സംഭവം ദ്വീപുകാരന് ചിന്തക്കുള്ള വക നല്കുന്നതാണ് .     അന്ന് അഗത്തി ദ്വീപ...

കരയിപ്പിച്ച പകൽ ..

ഇടറുന്ന മനസോടെ മാത്രമേ  ആ പ്രഭാതം ഓർമയിൽ ഇനി വരികയുള്ളൂ .ആ വാർത്ത‍ കണ്ണുനീർ അണിയിക്കാത്ത ദ്വീപുകാരൻ ഉണ്ടാവുമോ ? പടച്ചവൻ തന്റെ വിധി നടപ്പിൽ വരുത്തുന്നത് തടയാൻ ഞങ്ങൾ അശക്തരാണ് . എന്നിരുന്നാലും ഈ ദുരന്തം തികച്ചും അപ്രതീക്ഷിതം .      അമിനിയിൽ നിന്നും കടമതിലേക് ഉള്ള യാത്ര ചോദ്യ ചിഹ്നമായപ്പോൾ .. ആ പ്രഭാതത്തിൽ അൽ അമീൻ എന്ന ബോട്ടിൽ കയറി കടമം ലക്ഷ്യമാക്കി നീങ്ങിയ ആ 27 അംഗ സംഘം ഒടുവിൽ കടമം കണ്മുമ്പിൽ കാണ്കെ എന്ട്രൻസ് ഭാഗത്ത് വെച്ച് ശക്തമായ തിരയിൽ കുടുങ്ങി . അസ്രായീൽ എന്ന മാലാഖ (അ ) പടച്ചവന്റെ കൽപന നിറവേറ്റി . 5 ജീവനുകൾ നമ്മെ പിരിഞ്ഞു . അവർക്ക് അള്ളാഹു (സു ) മഗ്ഫിരത് നൽകാൻ ഞങ്ങൾ ദുആ ചെയ്യുന്നു .ആമീൻ .        യാത്രാ സൗകര്യം ഇന്നും ദ്വീപുകാരനു വെല്ലുവിളി യാണ് . 1 8 . 5 .13 ശനി ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കാൻ ആവട്ടെ നമ്മുടെ ഇനിയുള്ള ദിവസങ്ങൾ .

കപ്പൽ ഗതാഗതം .. ചില ചിന്തകൾ

ലക്ഷദ്വീപ് കപ്പൽ ഗതാഗത രംഗത്ത് നാടകീയ രംഗങ്ങൾ . മിനികോയ് കപ്പലിൽ കൂടുതൽ യാത്രക്കാരെ കയറ്റിയ സംഭവത്തിൽ കപ്പിത്താനെ അന്വേഷണ വിധേയമായി കപ്പലിൽ നിന്നും ഇറക്കി. MMD യുടെ നടപടിയിൽ പ്രതിഷേധിച്ചു      ചില ജീവനക്കാർ  കപ്പലിലെ  വെൽഫെയർ ഓഫീസറെ ഇറക്കിപ്പിച്ചു. നേരത്തെ മിനികോയ് കപ്പലിന്റെ ടിക്കറ്റ്‌ നൽകിയതിൽ കള്ളത്തരം കാണിച്ചതിന് ടിക്കറ്റ്‌ കൌണ്ടർ ജീവനക്കാരായ 5 ജീവനക്കാരെ സസ്പെന്ഡ് ചെയ്തിരുന്നു.          ആവശ്യത്തിനു കപ്പലിൽ ടിക്കറ്റ്‌ കിട്ടാത്ത യാത്രക്കാർ വൈറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റിൽ യാത്ര ചെയ്യാൻ നിർബന്ധിതരായി . ആരെ കുറ്റം പറയണം എന്ന് അറിയാതെ കുഴയുകയാണ് ലക്ഷദ്വീപ് ഭരണ കൂടം . എന്തിനും ഏതിനും വൻകരയെ ആശ്രയിക്കുന്ന ദ്വീപുകാർ ഗതികേട് കൊണ്ടാണ് ടിക്കറ്റ്‌ ഇല്ലാതെ യാത്ര ചെയ്യേണ്ടി വരുന്നത്.          എന്നാൽ ഡോക്കിൽ കയറി ഒരു മാസം കഴിഞ്ഞിട്ടും കവരത്തി കപ്പൽ സർവ്വീസ് നടത്താത്തത് യാത്രക്കാരെ വലയ്ക്കുന്നു .700 യാത്രക്കാരെ കയറ്റുന്ന കവരത്തി ഓടിതുടങ്ങിയാൽ യാത്ര പ്രശ്നങ്ങൾ തീരും . എന്നാൽ ഒടുവിൽ കിട്ടിയ വിവര പ്രകാരം ഇനിയും ആഴ്...

കവരത്തിയും കട്ടപ്പുറത്ത് .

01.04.2013: എം വീ കവരത്തി ഡോക്കിൽ കേറി . 15 ദിവസം ഇറങ്ങാൻ എടുക്കും . റ്റൈൽ ഷാഫ്റ്റ് സർവ്വേ ഉണ്ടാവും . വാർഷിക സർട്ടിഫിക്കറ്റ് ജൂണ്‍ മാസത്തോടെ കാലാവധി തീരുന്നതിനാൽ പുതിയ സർട്ടിഫിക്കറ്റ് നു വേണ്ടിയുള്ള സർവ്വേയും ഉണ്ടാവാനാണ് സാധ്യത . കപ്പൽ ഭാരത സീമ ഡോക്കിനു പുറത്തു ബാക്കിയുള്ള റിപയർ ജോലികളുമായി മുന്നോട്ട് പോവുന്നു . ഇതിന്റെയും വാർഷിക സർട്ടിഫിക്കറ്റ് കിട്ടിയിട്ട് മാത്രമേ ഇനി സർവ്വീസ് നടത്തു .  നിലവിൽ യാത്ര പ്രശ്നം ലക്ഷദ്വീപിൽ രൂക്ഷമായ സമയത്താണ് രണ്ടു കപ്പലും അറ്റകുറ്റ ജോലിക്കായി കൊച്ചിൻ ഷിപ്പ് യാർഡിൽ കിടക്കുന്നത് . 

ലക്ഷദ്വീപ് കപ്പൽ ജീവനക്കാർക്ക്‌ ജോലി സമയ വിവര പട്ടിക - പോർട്ട്‌

 ലക്ഷദ്വീപ് പോർട്ട്‌ വകുപ്പ് കപ്പൽ ജീവനക്കാരുടെ ജോലി സമയ വിവരപ്പട്ടിക തയ്യാറാക്കാൻ വിജ്ഞാപനം ഇറക്കി . മാർച്ച്‌ 4 , 2013 ഇൽ ഇറക്കിയ അറിയിപ്പ് പ്രകാരം ദ്വീപുകാരായ എല്ലാ കപ്പൽ ജീവനക്കാരും അവരുടെ ബയോ ടാറ്റയും യോഗ്യത പത്രങ്ങളും സഹിതം തുറമുഗ വകുപ്പ് തയാറാക്കിയ അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചു പോർട്ട്‌ ഷിപ്പിങ്ങ് ആൻഡ്‌ അവിഅശൻ വകുപ്പ് , കവരത്തിയിൽ എത്തിക്കണം.    നിലവിൽ LDCL റോസ്ട്ടരിൽ ഉള്ളവർക്ക് ഇത് ബാധകം അല്ല. അവരുടെ വിവരങ്ങൾ നേരിട്ട് LDCL ഇൽ നിന്നും പോർട്ട്‌ ശേഖരിക്കും. ഓഫീസർ വിഭാഗത്തിന്റെ റോസ്ട്ടർ സംവിധാനം ഇത് വരെ LDCL ഇൽ ഇല്ലായിരുന്നു . പോർട്ടിന്റെ ഈ തീരുമാനം LDCL ഇൽ ജോലി തേടി ചെല്ലുന്ന ലക്ഷദ്വീപുകാർ നേരിടുന്ന അവഗണന തടയാൻ കാരണമാകും എന്ന് പ്രതീക്ഷിക്കുന്നു.      കൂടുതൽ വിവരങ്ങളും അപ്ലിക്കേഷൻ ഫോമുംwww.lakshadweep.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. F.No. 2/2/2011-Port(T) Dated 4th March 2013.

എന്‍റെ സ്വന്തം ലക്ഷദ്വീപ്

ഇമേജ്
                                                            അനന്ത വിശാലമി അറബി തന്‍ - കടലലകളില്‍ .. അതി ദൂരമാം കാലം  വിലസും ലകടീസ്..          പരങ്കിയും അറബിയും അംഗലെയനും           മലബാര്‍ ടിപ്പു അറക്കലും.          പിന്നെ കുലീനമാം ഭാരതത്തിന്‍           അടിയര്‍കളായി ഈ ലക്ഷദ്വീപ് .  ദേഗ ഇത്ക ഇയ്യ ഇത്ക്ക് ..  വാമൊഴികള്‍ പലത് ജസരിയില്‍ .. വൈവിദ്ധ്യമം മലിക്കുവിന്‍ മഹല്‍ ഭാഷ .. ദ്വീപിന്റെ കേളി കേട്ടിടുന്നു..           കരിങ്ങ പതിനെട്ടാം പട്ടയും            ചെങ്ങയും ഈ കേര ദ്വീപില്‍ ..           ചീരാണിയും ചക്കയും കണ്ണി -           ശര്താലവും ആലം ഫാലാലം.  കുര്‍സിയും കടലില്‍ മലഞ്ഞിയും  അലഹനും കൊമ്...

ഇനി കൊപ്രാക്കാലം ..

ദ്വീപിന്‍ കടപ്പുറങ്ങളില്‍ കൊപ്ര വേലികള്‍ ഉയര്‍ന്നു തുടങ്ങി . ഇനി കൊപ്ര ക്കാലം .. ദ്വീപുകാരുടെ മുഖ്യ ഉപജീവന മാര്‍ഗം കൊപ്രയും മത്സ്യ ബന്ധനവും മാത്രമായിരുന്നു ഒരു കാലത്ത് .അന്നൊക്കെ കൊപ്രയും മാസും ഉരുവില്‍ മംഗലാപുരത്ത് എത്തിച്ചു വില്പന നടത്തുകയും പകരം ഒരു വര്‍ഷത്തേക്ക് ആവശ്യമായ പല ചരക്ക് സാധനങ്ങള്‍ ഓരോ കുടുംബവും നാട്ടില്‍ എത്തിച്ചിരുന്നു . കാറ്റിനെയും നക്ഷത്രങ്ങളെയും ആശ്രയിച്ചു ആഴ്ചകളോളം കടലില്‍ ഒഴുകിയാണ് അന്നത്തെ യാത്രകള്‍ . കാലം കടന്നു പോയിട്ടും ഇന്നും ദ്വീപുകാര്‍ കൊപ്രയും മാസും വന്കരയിലെക്ക് അയക്കുന്നു .പക്ഷെ ഇന്ന് വാഹനങ്ങള്‍ നിരവധി . ദ്വീപുകരില്‍ നല്ല ശതമാനം ആളുകള്‍ കച്ചവടത്തിലേക്കും സര്‍ക്കാര്‍ ജോലിയിലേക്കും തിരിഞ്ഞിട്ടും ഇതിനൊന്നും പറ്റാത്ത പാവങ്ങള്‍ കൊപ്ര ആശ്രയിച്ചു ജീവിതം തള്ളി നീക്കുന്നു . അള്ളാഹു (സു ) അവരെ അനുഗ്രഹിക്കട്ടെ . ആമീന്‍... ..