പോസ്റ്റുകള്‍

എണ്ണയും കൊണ്ട് ഇനി കോടി ത്തല

ഇമേജ്
15.08.2013 : ലക്ഷദ്വീപ് ഗതാഗത രംഗം മുമ്പോട്ട് . 150 മെട്രിക് ടണ്ണ്‍ എണ്ണ ക്കപ്പൽ  ഇനി ലക്ഷദ്വീപിനു സ്വന്തം . ഗുജറാത്തിൽ നിർമ്മിച്ച ഈ കപ്പൽ 2011 ഏപ്രിൽ 29 നു ആണ് കീൽ ഇട്ടത് . നേരത്തെ തന്നെ പണി തീർന്ന കപ്പൽ സാങ്കേതിക കാരണങ്ങളാൽ വീണ്ടും ടോക്കിൽ കേറിയിരുന്നു . ആവശ്യമായ മാറ്റം വരുത്തി കൊച്ചിയിൽ എത്തിയ കപ്പൽ ഇന്നലെ ആണ് ലക്ഷദ്വീപ് വാർഫിൽ കെട്ടിയത് . 2.5 മീറ്റർ ഡ്രാഫ്റ്റ്‌ ഉള്ള ഈ കപ്പൽ മൂന്നു മീറ്റെർ ആഴമുള്ള ലഗൂണിൽ കയറാൻ കഴിയും എന്ന് കരുതുന്നു. നേരത്തെ തന്നെ ദ്വീപുകളിൽ കെട്ടുന്ന നമ്മുടെ ചരക്ക് കപ്പലിന് അടുക്കാൻ പറ്റുന്ന ദ്വീപുകളിൽ ഈ കപ്പലിനും അടുക്കാം .     41 .6 മീറ്റെർ നീളവും 8.4 മീറ്റെർ വീതിയും ഉള്ള ഈ കപ്പലിന് 11 നോട്ട് സ്പീഡ് കിട്ടും എന്നാണ് പ്രതീക്ഷ . അത്യാധുനിക നിയമങ്ങൾ അനുസരിച്ച് നിർമിച്ച കോടിത്തല എന്ന നമ്മുടെ ഓയിൽ ബാർജു ഉത്ഘാടന കർമത്തിനായി ഉടൻ ലക്ഷദ്വീപിലേക്ക് തിരിക്കും .നിലവിൽ കപ്പലിലെ ജീവനക്കാർ ഷിപ്പിങ്ങ് കോർപ്പ റേഷൻ ഓഫ് ഇന്ത്യയിൽ നിന്നും ഉള്ളവരാണ് . അധികം വൈകാതെ എൽ ഡി സീ എൽ  ജീവനക്കാർ കപ്പലിൽ ജോലിയിൽ പ്രവേശിക്കും . 

ഇഫ്ത്താർ പുണ്യം തേടി ഭാരത സീമ ജീവനക്കാർ ...

ഇമേജ്
29.07 .2013  : കൊച്ചി : സംഭവബഹുലമായ സായാഹ്നത്തിൽ ഭാരത സീമ ജീവനക്കാർ യാത്രക്കാർക്കായി ഒരുക്കിയ ഇഫ്താർ വിരുന്നു ചരിത്രമായി . അതുവരെ ശബ്ദ മുഖരിതമായ അന്തരീക്ഷം ശാന്തിയുടെയും സമാധാനത്തിന്റെയും പാതയിൽ എത്തിയത് മനസ്സ് കുളിർപ്പിച്ചു . യാത്രക്കാരെ ഉദ്ദേശിച്ചു ജീവനക്കാർ ഒരുക്കിയ ഇഫതാർ  വിരുന്നു  ലക്ഷദ്വീപ് പോർട്ട്‌ അധികൃധർ , LDCL അധികൃതർ , MMD സർവേയർമാർ ,ക്രമസമാധാന പാലകർ തുടങ്ങിയവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി .     കൊച്ചിയിൽ നിന്നും കവരത്തി, അഗത്തി ,അന്ദ്രോത്ത് ,കല്പേനി തുടങ്ങിയ ദ്വീപുകളിലേക്ക് പുറപ്പെടേണ്ട കപ്പൽ സമയം ആയിട്ടും പുറപ്പെട്ടില്ല . യാത്രക്കാരുടെ ചോദ്യം ഒടുവിൽ പ്രധിഷേധം ആയി മാറി .കാലാവധി കഴിഞ്ഞ വാര്ഷിക സർട്ടിഫിക്കറ്റ് പുതുക്കി ക്കിട്ടാൻ സമയം എടുത്തതാണ് കപ്പൽ പുറപ്പെടുന്നത് വൈകിപ്പിച്ചത് .      കാൻസർ രോഗിയും പ്രസവം കഴിഞ്ഞു നാട്ടിൽ പോവുന്നവരും അടക്കം ഏകദേശം 240 ഓളം യാത്രക്കാർ കപ്പലിൽ ഉണ്ടായിരുന്നു .അധികവും  നോമ്പ് എടുത്തവർ ...       പ്രശ്നം രൂക്ഷമായപ്പോൾ LDCL അധികാരികളും UTL ഉദ്യോഗസ്ഥരും കപ്പലിൽ എത്തി . ഏകദ...

ഇഫ്ത്താർ നടത്തി .

ഇമേജ്
17.07.2013: ലക്ഷദ്വീപ് സീമെൻ വെൽഫയർ അസോസിയേഷൻ നടത്തിയ ഇഫ്താർ വിരുന്നിൽ ലക്ഷദ്വീപ് കപ്പലിലെ ജീവനക്കാർ പങ്കെടുത്തു . സംഘടനയുടെ ക്ഷണം സ്വീകരിച്ചു LDCL  അധികാരികളും പോർട്ട്‌ ഹെൽത്ത് ഓഫീസർ ഡോക്ടർ അഷ്‌റഫ്‌ , മറ്റ് പ്രമുഘരും  സന്നിഹിതരയിരുന്നു . എറണകുളം  MG റോഡിൽ ഉള്ള ഹോട്ടൽ സാഗറിൽ വെച്ചായിരുന്നു ഇഫ്താർ സംഘടിപ്പിച്ചത് . 

ഭാരത സീമ ഫിഷിംഗ് ബോട്ട് കൊണ്ട് വന്ന കഥ

ഇമേജ്
       അന്ന് രാത്രി ഒരു പതിനൊന്നു മണി ആയിക്കാണും.. കപ്പലിന്റെ റേഡിയോ സെറ്റിൽ ഒരു സന്ദേശം ഒഴുകി വന്നു .. അഗത്തിയിൽ നിന്നും 3.5 മൈൽ അകലെ ജെട്ടിയിൽ നിന്ന് വടക്ക് കിഴക്ക് ദിശയിൽ ഒരു ഇറാനിയാൻ ഫിഷിംഗ് വെസൽ ഒഴുകി നടപ്പുണ്ട് ..അതിൽ ബാറ്റെരി പവർ ഇല്ലാത്തതിനാൽ ലൈറ്റ് ഒന്നും കാണില്ല  ..സൂക്ഷിക്കുക . സന്ദേശം റേഡിയോ ഓഫീസർ ലോഗ് ചെയ്തു .           അന്ന് ഞങ്ങൾ അന്ത്രോത് ദ്വീപിൽ നിന്നും അഗത്തിയിലെക്ക് ലക്ഷ്യം വെച്ച് നീങ്ങി ക്കൊണ്ടിരിക്കുകയായിരുന്നു . അടുത്ത വാച്ചിൽ ഉള്ള സെക്കന്റ്‌ ഓഫീസർ നു സന്ദേശം കൈമാറി വിശ്രമത്തിനായി എന്റെ കാലുകൾ ക്യാബിനിലേക്ക് വെച്ച് പിടിച്ചു .          പിറ്റേ ദിവസം രാവിലെ വാച്ചിൽ വന്നപ്പോൾ കപ്പൽ അഗത്തി ബോയായിൽ ആയിരുന്നു . കാർഗോ കുറച്ചു ഇറക്കാൻ ബാക്കി . അഗത്തി ടവർ വഴി നിര്ദേശം വന്നു .. കപ്പൽ ഇറാനിയാൻ  വെസ്സേൽ രക്ഷിക്കാൻ പോകാൻ . അഗത്തിയിൽ നിന്നും കയറാനുള്ള യാത്രക്കാരയും കയറ്റി 09:36 നു ഞങ്ങൾ ഫിഷിംഗ് വെസ്സേൽ ലക്ഷ്യമാക്കി നീങ്ങി . കപ്പലിന്റെ റഡാർ ആ ഫിഷിംഗ് വെസ്സേൽ പിറ്റിയുടെ അടുത്ത് ഒഴുകുന്നത്...

പരിഹാരം ഇല്ലേ?

അറബിക്കടലിൽ ചിതറിക്കിടക്കുന്ന ദ്വീപ്‌ സമൂഹം ആണല്ലോ ലക്ഷദ്വീപ് . ഭൂമി ശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്ന ഈ ദ്വീപ്‌ സമൂഹത്തെ ഉന്നതിയിൽ എത്തിക്കാൻ വിവിധ പദ്ധതികൾ നടന്നു വരുന്നു . എന്നാൽ ഇന്ത്യ മഹാരാജ്യത്തിലെ ഈ കേന്ദ്ര ഭരണ പ്രദേശം ഇന്നും അതിന്റെ വികസനത്തിന്റെ പടവുകളിൽ ഇടറുന്ന പാദവും കൊണ്ട് നടക്കാൻ പഠിക്കുകയാണ് .      അടിസ്ഥാന സൌകര്യങ്ങളിൽ പലതും പാവങ്ങൾക്ക് കിട്ടാക്കനിയായി നാളുകൾ പിന്നിടുന്നു .        രോഗികൾക് നാട്ടിൽ ചികിത്സ ഇല്ല . പോട്ടെ ലക്ഷദ്വീപിന്റെ തലസ്ഥാനത്ത് ചികിത്സയുണ്ടോ ? ഇല്ലെങ്കിലെന്താ രോഗി സീരിയസ് ആണേൽ കൊച്ചിയിലേക്ക് പറക്കാൻ ഹെലികോപ്ടർ റെഡി !!         പക്ഷെ കൊച്ചിയിൽ നിന്നും രോഗിയെ ഹെലികോപ്ടറിൽ ദ്വീപിൽ കൊണ്ട് വരാൻ തടസ്സം എന്താണ് ?       ആ സമയത്ത് കോപ്ടർ കൊച്ചിയിൽ ഉണ്ടാവണം എന്ന് മാത്രം ...       എന്റെ മനസിനെ വല്ലാതെ ഉലച്ച സംഭവം പറയാം..  ഈ കഴിഞ്ഞ 20 .05. 13 നു കപ്പൽ ഭാരത സീമയിൽ വെച്ചുണ്ടായ ആ സംഭവം ദ്വീപുകാരന് ചിന്തക്കുള്ള വക നല്കുന്നതാണ് .     അന്ന് അഗത്തി ദ്വീപ...

കരയിപ്പിച്ച പകൽ ..

ഇടറുന്ന മനസോടെ മാത്രമേ  ആ പ്രഭാതം ഓർമയിൽ ഇനി വരികയുള്ളൂ .ആ വാർത്ത‍ കണ്ണുനീർ അണിയിക്കാത്ത ദ്വീപുകാരൻ ഉണ്ടാവുമോ ? പടച്ചവൻ തന്റെ വിധി നടപ്പിൽ വരുത്തുന്നത് തടയാൻ ഞങ്ങൾ അശക്തരാണ് . എന്നിരുന്നാലും ഈ ദുരന്തം തികച്ചും അപ്രതീക്ഷിതം .      അമിനിയിൽ നിന്നും കടമതിലേക് ഉള്ള യാത്ര ചോദ്യ ചിഹ്നമായപ്പോൾ .. ആ പ്രഭാതത്തിൽ അൽ അമീൻ എന്ന ബോട്ടിൽ കയറി കടമം ലക്ഷ്യമാക്കി നീങ്ങിയ ആ 27 അംഗ സംഘം ഒടുവിൽ കടമം കണ്മുമ്പിൽ കാണ്കെ എന്ട്രൻസ് ഭാഗത്ത് വെച്ച് ശക്തമായ തിരയിൽ കുടുങ്ങി . അസ്രായീൽ എന്ന മാലാഖ (അ ) പടച്ചവന്റെ കൽപന നിറവേറ്റി . 5 ജീവനുകൾ നമ്മെ പിരിഞ്ഞു . അവർക്ക് അള്ളാഹു (സു ) മഗ്ഫിരത് നൽകാൻ ഞങ്ങൾ ദുആ ചെയ്യുന്നു .ആമീൻ .        യാത്രാ സൗകര്യം ഇന്നും ദ്വീപുകാരനു വെല്ലുവിളി യാണ് . 1 8 . 5 .13 ശനി ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കാൻ ആവട്ടെ നമ്മുടെ ഇനിയുള്ള ദിവസങ്ങൾ .

കപ്പൽ ഗതാഗതം .. ചില ചിന്തകൾ

ലക്ഷദ്വീപ് കപ്പൽ ഗതാഗത രംഗത്ത് നാടകീയ രംഗങ്ങൾ . മിനികോയ് കപ്പലിൽ കൂടുതൽ യാത്രക്കാരെ കയറ്റിയ സംഭവത്തിൽ കപ്പിത്താനെ അന്വേഷണ വിധേയമായി കപ്പലിൽ നിന്നും ഇറക്കി. MMD യുടെ നടപടിയിൽ പ്രതിഷേധിച്ചു      ചില ജീവനക്കാർ  കപ്പലിലെ  വെൽഫെയർ ഓഫീസറെ ഇറക്കിപ്പിച്ചു. നേരത്തെ മിനികോയ് കപ്പലിന്റെ ടിക്കറ്റ്‌ നൽകിയതിൽ കള്ളത്തരം കാണിച്ചതിന് ടിക്കറ്റ്‌ കൌണ്ടർ ജീവനക്കാരായ 5 ജീവനക്കാരെ സസ്പെന്ഡ് ചെയ്തിരുന്നു.          ആവശ്യത്തിനു കപ്പലിൽ ടിക്കറ്റ്‌ കിട്ടാത്ത യാത്രക്കാർ വൈറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റിൽ യാത്ര ചെയ്യാൻ നിർബന്ധിതരായി . ആരെ കുറ്റം പറയണം എന്ന് അറിയാതെ കുഴയുകയാണ് ലക്ഷദ്വീപ് ഭരണ കൂടം . എന്തിനും ഏതിനും വൻകരയെ ആശ്രയിക്കുന്ന ദ്വീപുകാർ ഗതികേട് കൊണ്ടാണ് ടിക്കറ്റ്‌ ഇല്ലാതെ യാത്ര ചെയ്യേണ്ടി വരുന്നത്.          എന്നാൽ ഡോക്കിൽ കയറി ഒരു മാസം കഴിഞ്ഞിട്ടും കവരത്തി കപ്പൽ സർവ്വീസ് നടത്താത്തത് യാത്രക്കാരെ വലയ്ക്കുന്നു .700 യാത്രക്കാരെ കയറ്റുന്ന കവരത്തി ഓടിതുടങ്ങിയാൽ യാത്ര പ്രശ്നങ്ങൾ തീരും . എന്നാൽ ഒടുവിൽ കിട്ടിയ വിവര പ്രകാരം ഇനിയും ആഴ്...