ചരിത്രത്തിലേക്ക് ഒരു വേദി ബഹിഷ്കരണം - ജസ് തിങ്ക് എഡിറ്റോ റിയൽ

മ്ലാനമായ മനസ്സിന് മേൽ കുളിർ മഴയായി എന്നാണ് പെട്രോൾ പമ്പ് ഉത്ഘാടന വേദിയിൽ നിന്നുള്ള ബഹിഷ്കരണ പ്രതിഷേധം വിശേഷിപ്പിച്ചു കൊണ്ട് പ്രശസ്ത സാഹിത്യകാരൻ ബാഹിർ കുന്നാംഗലം കുറിച്ചത്..യാഥാർഥ്യം അത് തന്നെയാണ്. മ്ലാനതയോടെ മൂക സാക്ഷിയായി പട്ടേലിന്റെ പരിഷ്കാരങ്ങൾ കണ്ട് കൊണ്ടിരുന്ന ഒരു പറ്റം ദ്വീപ് ജനങ്ങളുടെ മനസ്സിൽ കുളിർ മഴയായി പെയ്തിറങ്ങുകയായിരുന്നു ലക്ഷദ്വീപ് തെരെഞ്ഞെടുത്ത ജന പ്രതിനിധിയുടെ പട്ടേലിനെ ഇരുത്തി നാട്ടുകാർക്ക് മുമ്പിൽ എണ്ണി എണ്ണി ഉള്ള പ്രതിഷേധമറിയിച്ചുള്ള പ്രസംഗവും ശേഷം വേദി വിട്ടു ജനക്കൂട്ടത്തോടൊപ്പം ഉള്ള ഇറങ്ങി പോക്കും. കേഗ് കുറിച്ച പോലെ ആ വേദിയിൽ നിന്നും ഇറങ്ങി പോയത് ദ്വീപുകാരുടെ ഉള്ളിൽ അത്രയും നാൾ ഉണ്ടായിരുന്ന ഭയം കൂടി ആയിരുന്നു. ജനങ്ങൾക്കു പ്രതിഷേധിക്കുവാൻ പോലും അവകാശം നല്കാത്ത വിധം ഓരോ പഴുതുകളും അടച്ചു തന്റെ സ്വേച്ഛാധിപത്യ നിലപാടുകൾ തുടർന്ന് പോരുമെന്ന് കരുതിയിരുന്ന പ്രഫുൽ ഘോടാ പട്ടേൽ ഞെട്ടി പോയ സംഭവം.. ജനപ്രതിനിധികളെ കൂട്ടാതെ കൂടിയാലോചിക്കാതെ ലക്ഷദ്വീപ് ജനങ്ങളിൽ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവും ആയ വിവിധ മേഖലകളിൽ പ്രതിസന്ധി തീർക്കുന്ന പരിഷ്കാര നടപടികളും കൊണ്ട് കഴിഞ്ഞ പതിനഞ്ച് ...