സമരതലേന്ന് നിരോധനാജ്ഞ തലസ്ഥാനത്തു പ്രതിഷേധം ഇരമ്പി..

20.03.2022: കവരത്തി :
ലക്ഷദ്വീപിലെ പത്തു ദ്വീപുകളിലും സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു ദ്വീപ് ഭരണ കൂടം. നാളെ 21. 03.2022 ലക്ഷദ്വീപിലെ പ്രമുഖ പാർട്ടി ആയ എൻ സി പി ബഹുജന പ്രതിഷേധ സമരം വിവിധ കേന്ദ്രങ്ങളിൽ നടത്താൻ ഇരിക്കെ ആണ് ഇന്ന് വൈകുന്നേരം നിരോധനാജ്ഞ ഉത്തരവ് ഇറക്കുന്നത്. ഭരണകൂടത്തിനു എതിരെ ഉള്ള പ്രതിഷേധം കലാപം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നു ഉള്ള ഇന്റലിജിൻസ്   റിപ്പോർട്ട്‌  ഉണ്ടെന്നു കാണിച്ചു നിരോധന ഉത്തരവ് വന്നിരിക്കുന്നത്.
എന്നാൽ രാത്രി പത്തുമണി മുതൽ തുടങ്ങുന്ന നിരോധനാജ്ഞ കണക്കിലെടുത്തു പാർട്ടി പ്രവർത്തകർ യോഗം കൂടുകയും ലക്ഷദ്വീപ് എം പി യുടെ നേതൃത്വത്തിൽ രാത്രി തന്നെ പ്രതിഷേധ പ്രകടനം നടത്തുകയും ആയിരുന്നു. വിവിധ ദ്വീപുകളിൽ നിന്നും എത്തിയ അണികൾ സമരത്തിൽ പങ്കെടുത്തു. സമരത്തെ നേരിടാൻ വൻ സന്നാഹങ്ങൾ ആണ് ലക്ഷദ്വീപ് ഭരണകൂടം ഒരുക്കിയത്.. ആൾകൂട്ട നിയന്ത്രണത്തിന് മുൻകൂട്ടി ഡ്രിൽ നടത്തിയത് വാർത്ത ആയിരുന്നു..
അതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോട പട്ടേലെ വെല്ലുവിളിച്ചു ഫേസ് ബുക്ക്‌ പോസ്റ്റ്‌ ഇട്ടുവെന്നു കാണിച്ചു കവരത്തി വി ഡി പി മെമ്പർ ആസിഫ് അലിയെ പോലീസ് അറസ്റ്റ് ചെയ്തതും പ്രതിഷേധം കനപ്പിച്ചു.. ജനാധിപത്യപരമായി സമരം ചെയ്യുവാൻ പോലും സമ്മതിക്കാത്ത ദ്വീപ് ഭരണകൂടത്തിന്റെ നടപടികൾക്കെതിരിൽ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയരുകയാണ്.. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മൻസൂർ ഇനി ക്യാപ്റ്റൻ..

യാത്ര കീറാമുട്ടി...

തോറ്റു പോവുന്നത് ആര്?? - ജസ് തിങ്ക്