യാത്രക്കാർക്ക് ആശ്വാസം. ലഗൂൺ റെഡി ആവുന്നു. പ്രോഗ്രാം ഉടൻ...

11.03.2022 : ലക്ഷദ്വീപ് യാത്രക്കാർക്ക് ആശ്വാസം നൽകുന്ന വാർത്ത പുറത്തു വരുന്നു. എം വി ലഗൂൺസ് യാത്രകൾക്ക് തയ്യാറാവുന്നു. വാർഷിക സർവ്വേ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ലഭ്യമായതോടെ കപ്പൽ യാത്രകൾക്ക് സജ്ജമായി.
ജനുവരി പകുതിയോടെ  കപ്പലിൽ കോവിഡ് റിപ്പോർട്ട്‌ വന്നതിനെ തുടർന്ന്  ഓട്ടം നിർത്തുക ആയിരുന്നു. വാർഷിക സർട്ടിഫിക്കറ്റ് തീരുവാൻ ദിവസങ്ങൾ ബാക്കി ഉള്ളപ്പോൾ ആയിരുന്നു ഇത്. തുടർന്ന്  കപ്പൽ ആരോഗ്യം വീണ്ടെടുത്തപ്പോഴേക്കും സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞിരുന്നു. തുടർന്ന് സർവ്വേ നടപടികൾ പൂർത്തിയാക്കി മാർച്ച്‌ ആദ്യം തന്നെ ഓടിക്കുവാൻ ശ്രമങ്ങൾ നടന്നെങ്കിലും ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് സർട്ടിഫിക്കറ്റ് കിട്ടുവാൻ താമസം വന്നു.
 നിലവിൽ ഏപ്രിൽ മാസം പകുതി വരെ സർവീസ് നടത്തുവാൻ ഉള്ള അനുമതി ആണ് നൽകിയിരിക്കുന്നത്.. ശേഷം ഡ്രൈ ഡോക്ക് നടത്തിയ ശേഷം സർട്ടിഫിക്കറ്റ് പുതുക്കി നൽകും..
പ്രോഗ്രാം ഉടനെ തന്നെ പുറത്തുവിടുമെന്നാണ് സൂചന.. ഒരു കപ്പൽ മാത്രം ഓടികൊണ്ടിരുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ആശ്വാസം ആണ് ലഗൂൺ തിരികെ സർവീസിൽ വരുമ്പോൾ.. സർവ്വേ നടപടികൾ പൂർത്തിയാക്കി രണ്ടാഴ്ചക്കുള്ളിൽ അറേബ്യൻ സീ എന്ന യാത്ര കപ്പലും സർവീസിൽ തിരികെ എത്തുമെന്ന് പോർട്ടുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മൻസൂർ ഇനി ക്യാപ്റ്റൻ..

യാത്ര കീറാമുട്ടി...

തോറ്റു പോവുന്നത് ആര്?? - ജസ് തിങ്ക്