പരസ്യ പ്രതിഷേധവുമായി പെട്രോൾ പമ്പ് ഉത്ഘാടന വേദിയിൽ എം പി മുഹമ്മദ് ഫൈസൽ..
30. 03.2022: കവരത്തി :
ജനങ്ങളെയും ജനങ്ങൾ തെരെഞ്ഞെടുത്ത ജന പ്രതിനിധികളെയും കണക്കിലെടുക്കാതെ ഉള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നയങ്ങൾക്കെതിരിൽ പ്രതിഷേധങ്ങൾ തുടർന്ന് കൊണ്ടിരിക്കും എന്നു പ്രഖ്യാപിച്ചു ലക്ഷദ്വീപ് എം പി വാക് ഔട്ട് നടത്തി. കൂടെ നാട്ടുകാരും..
സ്ഥലം ഐ ഒ സി യുടെ പെട്രോൾ പമ്പ് ഉത്ഘാടനത്തിന്റെ ഭാഗമായി ഒരുക്കിയ വേദി.. വേദിയിൽ സാക്ഷാൽ പ്രഫുൽ ഘോടാ പട്ടേലും ഐ ഒ സി ചെയർ മാനും അടക്കമുള്ള പ്രമുഖർ.
പ്രസംഗത്തിൽ തന്റെ ഊഴം ആയപ്പോൾ എം പി കഴിഞ്ഞ പതിനഞ്ച് മാസത്തെ ജനങ്ങളുടെ പ്രയാസങ്ങളെ സൂചിപ്പിച്ചു സംസാരിച്ചു.. എന്തു കൊണ്ടാണ് പ്രതിഷേധം ഉയരുന്നത് എന്നു വ്യക്തമാക്കി.. ജനപ്രതിനിധികളോട് കൂടി ആലോചിക്കാത്ത ഭരണകൂടത്തിന്റെ വികസന നയത്തെ വിമർശിച്ച എം പി കിരാതവും ഏകാധിപത്യപരവുമായ ഭരണത്തിനെതിരെ പ്രതിഷേധിച്ചു വേദി വിടുന്നു എന്നു അറിയിച്ചു. തന്നോട് ഐക്യപ്പെടുന്ന ജനങ്ങളോടും കൂടെ പോരാൻ ആഹ്വാനം ചെയ്തു കൊണ്ട് വാക് ഔട്ട് നടത്തി. ശേഷം അണികൾക്കൊപ്പം ഗാന്ധി പ്രതിമയുടെ അടുക്കൽ നിന്നു കൊണ്ട് പ്രതിഷേധ മുദ്രവാക്യങ്ങൾ വിളിച്ചു..
ഈ മാസം 21 നു എം പി ഉൾപ്പെടുന്ന പാർട്ടി പ്രഖ്യാപിച്ച സമരം തടയുവാൻ 20 രാത്രി പത്തു മുതൽ എല്ലാ ദ്വീപിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.. അതിനെതിരെ 20 നു രാത്രി തന്നെ പ്രതിഷേധം അറിയിച്ചിരുന്നു.. എന്നാൽ 144 കാരണം 21 ലെ സമരം നിർത്തി വെച്ചിരുന്നു. എന്നാൽ ഇന്ന് കവരത്തിയിൽ പെട്രോൾ പമ്പ് ഉത്ഘാടനം പ്രമാണിച്ചു വേദിയുടെ 500 മീറ്റർ ചുറ്റളവിൽ ആൾ കൂടുന്നതിന് ഉള്ള നിയന്ത്രണം എടുത്തു കളഞ്ഞിരുന്നു.. സ്റ്റേറ്റ് നടത്തുന്ന പരിപാടിയിൽ ജന പ്രതിനിധികൾ അടക്കം പങ്കെടുക്കുവാൻ കളക്ടർ ഉത്തരവ് ഇറക്കിയിരുന്നു..
എന്നാൽ ക്ഷണം ലഭിച്ച എം പി വേദിയിൽ വെച്ച് തന്റെ പ്രതിഷേധം പരസ്യമാക്കുകയും ഇറങ്ങി പോവുകയും ചെയ്തു.പ്രതിഷേധം ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ ആണെന്ന് അദ്ദേഹം ആവർത്തിച്ചു..
എം പി യുടെ പ്രതിഷേധം കക്ഷി ഭേദമന്യേ ലക്ഷദ്വീപ് ജനങ്ങൾ അഭിനന്ദിച്ചു. ലക്ഷദ്വീപ് ജനങ്ങളുടെ പ്രതിഷേധം ശക്തമായ നിലയിൽ അറിയിക്കുവാൻ കഴിഞ്ഞതിൽ ദ്വീപുകാർ സന്തോഷം പ്രകടിപ്പിച്ചു..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ