പോസ്റ്റുകള്‍

2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മീനും ഞാനും..

 പണ്ട് മിനികോയ് നഴ്സറി പടിക്കിണ്ട കാലം .. ദ്വീപിള ഏറ്റവും ഗുഡ് ലുകിംഗ് സ്ഥലം.മിനികോയ്.. അവര്‍ക്ക് സ്വന്തമായി ലിപിയുള്ള ഭാഷയുണ്ട് .മഹല്‍ എന്നാണ് അറിയപ്പെടുന്നത്. മിനികോയ് പക്ഷെ അന്നാട്ടുകര്‍ക്കിടയില്‍ മാലിക്കു എന്നാണ് അറിയപ്പെടുന്നത്. പലഹാരം ആയാലും ബിരിയാണി ആയാലും അവിടത്തത് തിന്നണം. ഹ ..ഒന്നൊന്നര ടേസ്റ്റ് .മിനികോയ്ക്കര്‍  പാചക വിദഗ്ധരാണ് . കഥയിലേക്ക് വരാം. അന്ന് ബാപ്പക്ക് മിനികോയില്‍ ആണ് ജോലി. നേഴ്സറിയില്‍ മിനികോയിലെ കുട്ടികള്‍ എപ്പോഴും അച്ചാര്‍ അല്ലെങ്കില്‍ മീന്‍ കൊണ്ട് വരുമായിരുന്നു.ചെറിയ വെറ്റില ചെല്ലം പോലുള്ള പാത്രത്തില്‍ അവര്‍ക്ക് വീട്ടുകാര്‍ കൊടുത്ത് വിടുന്നത്.ഉച്ചക്ക് ചോറിന്റെ സമയത്ത് അവര്‍ അതും കൂട്ടി തട്ടും.നമ്മക്ക് അറിയാവുന്ന മുറി മഹലില്‍ അവരോടു ചോദിക്കും ..മാസ് ദേ എന്ന് .. കിട്ടിയാല്‍ കിട്ടി.എന്തായാലും അപാര ടേസ്റ്റ് ആണ്.അഞ്ചു വയസ്സാണ് അന്ന് എനിക്ക്.നമ്മള്‍ അല്ലറ ചില്ലറ ശാസ്ത്ര ഗവേഷണങ്ങള്‍ ഒക്കെ തുടങ്ങിയ കാലം..മിനികോയ് കുട്ടികളുടെ ഈ സ്പെഷ്യല്‍ മീന്‍ കൊണ്ട് വരല്‍ എനിക്ക് സഹിച്ചില്ല..ഒരു ദിവസം വീട്ടില്‍ കഞ്ഞി ആയിരുന്നു.അന്ന് അതിന്റെ കൂടെ അയക്കുറ അല്ലെങ്കില്‍ നക്ക്...

യാത്രക്കാരന്‍....,..

ഇമേജ്
ഒടുവില്‍ വിവരം കിട്ടി.. നാളെ രാവിലെ ഹോസ്റ്റല്‍ അടക്കും.എല്ലാം ആരോ കോളേജില്‍ പ്രശ്നം ഉണ്ടാക്കുകയും അവസാനം കളി ഹോസ്റ്റലില്‍ ഉള്ള പിള്ളേരും ആയിട്ടു അടിയില്‍ എത്തുകയും ചെയ്തതിന്റെ ഫലം.അന്നേ ഞാന്‍ വീട്ടില്‍ പറഞ്ഞതാ ഈ കോളേജ് വേണ്ടാ എന്ന്  ആരു കേള്‍ക്കാന്‍........ ,.. കൊച്ചിയിലല്ലേ; എപ്പോള്‍ വന്നാലും കാണാല്ലോ എന്നൊക്കെയാണ് ന്യായം. അവസാനം അറിയിപ്പ് വന്നു.15 ദിവസത്തേക്ക് കോളേജും ഹോസ്റെലും അടച്ചിരിക്കുന്നു എന്ന്. ഹോ ..അവര്‍ക്ക് അങ്ങനെ പറഞ്ഞാല്‍ മതിയല്ലോ.. കയ്യിലാണെങ്കില്‍ ഒറ്റ പൈസയില്ല .   നാട്ടിലേക്ക് രണ്ടു ദിവസം കഴിഞ്ഞേയുള്ളൂ കപ്പല്‍.... . ഒടുവില്‍ ഞങ്ങടെ പിള്ളാര്‍ ഇടപെട്ടു. അട്മിനിയുമായി സംസാരിച്ചു.അധ്യാപക ഭവനില്‍ റൂം ശരിയാക്കി. ശേഷം ഞാനും കാച്ചിയും ടിക്കറ്റ്‌ നോക്കാന്‍ കൊച്ചി ഓഫീസില്‍ എത്തി. ഇല്ല എന്ന വാക്ക് കണ്ടുപിടിച്ചത് ആരാണാവോ... DD യെ കണ്ടു സംസാരിച്ചു.പുള്ളി പറഞ്ഞു ടിക്കറ്റ്‌ കിട്ടാന്‍ ഒരു രക്ഷയും ഇല്ല .ടിപ്പൂന കപ്പിത്താന്‍ എക്സ്ട്രാ അളെ ബോര്‍ഡ് ചെയ്യിപ്പിക്കുന്നില്ല.  കഷ്ടം.. ആരെങ്കിലും ക്യാന്‍സല്‍ ചെയ്യുന്നവര്‍ ഉണ്ടോയെന്നും നോക്കി അസര്‍ വരെ കൌണ്ട റില്‍ ...

ചര്‍ച്ചക്ക് വീണ്ടും..

M V KAVARATTI കൊച്ചിയില്‍ എത്തി.ഇന്ന് രാവിലെ ഏഴു മണിയോടെ കപ്പല്‍ മട്ടാഞ്ചേരി വാര്‍ഫില്‍ എത്തി. ഉച്ചയോടെ കപ്പല്‍ ഭാരത്സീമയും കൊച്ചിയില്‍ അടുത്തു . കപ്പല്‍ സമരക്കാരുമായി  അധികാരികള്‍ ഇന്ന് ചര്‍ച്ച നടത്തും. കോഴിക്കോട്ടു ദ്വീപിലേക്കുള്ള ചരക്ക് നീക്കം തടസ്സപ്പെട്ട സാഹചര്യത്തില്‍ നടത്തിയ ചര്‍ച്ച എങ്ങും എത്താതെ പിരിഞ്ഞ സാഹചര്യത്തി ല്‍ ഇന്ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയ്ക്ക പ്രാധാന്യം ഉണ്ട്.

സ്വന്തം ഭാഷ സിന്താബാദ്‌

മോഹങ്ങള്‍ ആവാമല്ലോ അല്ലെ? എന്റെ ആഗ്രഹം ലക്ഷദ്വീപിനു സ്വന്തമായി ഒരു എഴുത്ത് ഭാഷ വേണം. ഔദ്ധ്യോഗിഗമായി സ്ഥിരീകരിക്കാത്ത ദ്വീപുകാരുടെ നാട്ടു ഭാഷ "ജസരി " എന്നാണ് അറിയപ്പെടുന്നത്. ഇത് സംസാര ഭാഷയാണ്.എന്നാല്‍ സര്‍കാര്‍ അംഗീകരിച്ച മാതൃഭാഷയായി കാലങ്ങളായി മലയാളം ദ്വീപില്‍ ഉപയോഗിച്ച് വരുന്നു. എല്ലാ ദേശക്കാരും അവരുടെ ഭാഷയുടെ പരിപാലനത്തിനായി ശ്രമിച്ചു വരുമ്പോള്‍ ദ്വീപിലെ സ്ഥിതി തിരിച്ചാണ്. ജസരി ഭാഷക്ക് ലിപി നിര്‍മിക്കാനുള്ള ഒരു ശ്രമവും ദ്വീപില്‍ നടക്കുന്നില്ല .കൊള്ളാം .. നമുക്ക് അഭിമാനത്തോടെ നടക്കാം. ദ്വീപിന്റെ സാഹിത്യ ലോകം എവിടെ പോയി? ദ്വീപുകാരന്‍ എന്ന് ബോധം ഉള്ളവര്‍ ചിന്തിക്കുക. നമ്മാ നാട്ടക്കും മേണ്ടയാ  ഉരു ഇളുതുണ്ട ഭാഷ?

മണ്‍സൂണ്‍ മണ്‍സൂണ്‍ ....

ഇമേജ്
കാറ്റു മാറി വീശാന്‍ തുടങ്ങി . ഓരോ ദ്വീപുകരന്റെയും മനസ്സില്‍ മണ്‍സൂണ്‍ ഓര്‍മ്മകള്‍ ഒരുപാടു ഉണ്ടാവും. മറക്കാന്‍ ഒക്കുമോ? കീളബയിക് കപ്പല്‍ മന്നാല്‍ ഔട്ട്‌ ബോട്ടിന മേല്  ഏറുവാന്‍ ഫോണ്ടത് .. കഴിക്കാന്‍ മീന്‍ കിട്ടണം എങ്കില്‍ കടപ്പുറത്ത്  പോയി കാവലിരിക്കണം ..പിന്നെ  മേലാവായി വലിയ തിരയുള്ള കടല്‍ കാണാന്‍ പോയതും എത്ര വലിയ കടല്‍ പൊട്ടുന്നുണ്ട് എന്ന് വീട്ടില്‍ പോയി അതിശയത്തോടെ പറഞ്ഞതും എങ്ങന മറക്കാനാ . പ്രതികൂല  സാഹചര്യത്തിലും ഒരു വിധ  ഭയവും കൂടാതെ ദ്വീപുകാര്‍ അങ്ങനെ ജീവിക്കുന്നു. പുറത്തു നിന്നുള്ളവര്‍ക്ക് അത്ഭുതമാണ് ;നാലു ഭാഗവും കടലില്‍ ചുറ്റപ്പെട്ടു ചെറിയ ദ്വീപുകള്‍.. എന്തോ പടച്ചോന്റെ ഖുദ്രത്ത് .. കാലാവസ്ഥയുടെ സ്ഥിതി കണ്ടിട്ട് ഇക്കളം നല്ല ഉഷാറ് മണ്‍സൂണ്‍ ആയിരിക്കും .. ചെറിയ കപ്പലുകള്‍ക്ക് യാത്ര കഠിനമായിരിക്കും. പല കപ്പലുകളും ഈ കാലാവസ്ഥയില്‍ ഓടുവാന്‍ വളരെ പ്രയാസം നേരിടുന്നത്  മണ്‍സൂണ്‍ ശക്തി പ്രാപിക്കുന്നതിന്റെ സൂചനയാണ്. കപ്പലില്‍ കയറുന്നവരുടെ അവസ്ഥ ..ഹോ  തല പൊക്കാന്‍ പോലും പറ്റാതെ ചര്ദിച്ചു തളര്‍ന്നു എത്ര പേര്‍.. കപ്പലില്‍ കേറാന്‍ അല്ലെങ്കില്‍ യാത്രക്ക് ...

DRY DOCK...

ഇമേജ്
മേയ് മാസം അവസാനത്തോടെ കൊച്ചിന്‍ ഷിപ്‌ യാര്‍ഡില്‍ അറ്റകുറ്റപണിക്ക് കയറ്റിയ  M.V KAVARATTI. 700 PASSENGER CAPACITY ഉള്ള ഈ കപ്പലിന്റെ അഭാവം ലക്ഷദ്വീപ് ഗതാഗത മേഘലയില്‍ പ്രതിസന്ധി  ഉണ്ടാക്കുന്നു. ജൂണ്‍ മാസം പകുതിയോടെ കപ്പല്‍ ഓടിതുടങ്ങുമെന്നു നമുക്ക് പ്രതീക്ഷിക്കാം.

വലിയവര്‍.....

ഇമേജ്
 സാഗരം എന്‍ ഹൃദയം...        തെളിനീരിന്‍ നാട്ടിലെ  അതിരില്ലാ വേദന        വലയ്ക്കും എന്നും..  ഉണ്ട് എല്ലാമുണ്ട്;       പക്ഷെ ഇല്ല ; എന്നും ഇല്ല .  എന്ത്?             ടിക്കറ്റ്‌! ടിക്കറ്റ്‌ !!ടിക്കറ്റ്‌!!!  പാവം രോഗികള്‍,              പവന സോദരര്‍,  ചൂഷണം എന്നും എപ്പോഴും..            ഓട്ടോ ഹോട്ടല്‍ എല്ലാരും ... പാവം ദ്വീപുകാര്‍            എന്നും ഇരകള്‍ . എത്തി അവര്‍,             ഈ കൊച്ചു കേരളത്തില്‍..  എന്തിനു?         വിദ്യാഭ്യാസം ഉയരാന്‍   ചികിത്സിക്കാന്‍   ഹ! ഹാ !!            എന്‍ നാടിന അധികാരികളെ  എന്‍ തല മൂത്ത സഹോദരരെ ;            കാണുന്നില്ലേ ഒന്നും? തീരുമോ എന്‍ നൊമ്പരം..       ...

എന്നും എന്നെന്നും ...

ഇമേജ്
 ടിക്കറ്റ്‌ ഇല്ലാതെ യാത്ര  ചെയ്‌ത 80 ഓളം യാത്രക്കാരില്‍  നിന്നും 1000 രൂപ വീതം FINE ഈടാക്കി എന്നാ വാര്‍ത്ത‍ അത്യന്തം ഗൌരവത്തോടെ കാണേണ്ട വിഷയം ആണ്  എന്നാല്‍ ഇനി 1000 എന്നല്ല10000 രൂപ ഫൈന്‍ അടപ്പിച്ചാലും ഗതികേട് കൊണ്ട് ടിക്കെറ്റ് ഇല്ലാതെ യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍ ആണ് ലക്ഷദ്വീപിലെ യാത്രക്കാര്‍. കപ്പലുകള്‍ ഒരുപാടു ഉണ്ടായിട്ടും ടിക്കെറ്റ് ലഭ്യമല്ല. ഈ അടുത്ത് നമ്മുടെ SCANNING CENTRE ഇല്‍  പോയപ്പോള്‍ അവിടെ ടിക്കറ്റ്‌ ഇല്ലാതെ ആളുകള്‍ അലഞ്ഞു നടപ്പുണ്ടായിരുന്നു.വന്‍കരയില്‍ ടിക്കറ്റ്‌ ഇല്ലാതെ യാത്ര തടസ്സപ്പെട്ടു നില്‍ക്കുന്നവരുടെ   അവസ്ഥ കഷ്ടമാണ്.എവിടെയാണ് നമുക്ക് പിഴച്ചത് ? ഈ അവസ്ഥ മാറാന്‍    വ്യക്തമായ പരിഹാരം ആവശ്യമാണ്.രാഷ്ട്രീയക്കാരെ, യുവാക്കളെ ചിന്തിക്കുക   .നമ്മുടെ നാടിന്‍റെ  വികസനത്തിനായി...

തീരാ ദുരിതം ..

ഇമേജ്
അങ്ങനെ വീണ്ടും വര്‍ഷകാലം എത്തി . മെയ്‌  15 ഓടെ  ചെറിയ  കപ്പലുകള്‍ ഓട്ടം നിര്‍ത്തും . അതോടെ  ടിക്കറ്റ്‌ ന്റെ കാര്യത്തില്‍ ഒരു തീരുമാനം ആവും .ദ്വീപുകാര്‍ വീണ്ടും ദുരിതത്തിലേക്ക്  ... ഇപ്പോള്‍ തന്നെ നാട്ടിലെത്താന്‍ ടിക്കറ്റ്‌ ലഭിക്കാതെ  അലയുന്നവര്‍ അനവധി .10 ദിവസത്തിനുള്ളില്‍ M V BHARATSEEMA   ഡോക്കില്‍  നിന്നും ഇറങ്ങും . എന്നാല്‍ M V KAVARATTI ജൂണ്‍ മാസത്തോടെ  ഡ്രൈ ടോക്കില്‍ കേറാനാണു സാധ്യത . അതോടെ  യാത്ര ക്ലേശം കൂടും .വര്‍ഷങ്ങള്‍ ഒരുപാടു ആയിട്ടും ഈ  ഒരു  സ്ഥിതി തുടരുന്നത്  വളരെ  കഷ്ടമാണ് . ഏറ്റവും  ആധുനിക  രീതിയില്‍ സുതാര്യത യോടെ  കപ്പല്‍ യാത്ര  സംവിധാനം ദ്വീപില്‍  ക്രമീകരിക്കേണ്ട  കാലം അതിക്രമിച്ചിരിക്കുന്നു. PLANNING ന്റെ അഭാവം  ഇതില്‍ പ്രകടമായിട്ടുണ്ട്  . 

മദ്യം ഉപേക്ഷിക്കൂ ...

ഇമേജ്
 എല്ലാ തിന്മയുടെയും താക്കോല്‍ ആണ് മദ്യം.ബന്ധങ്ങള്‍ തകര്കുന്നതിലും അസുഘങ്ങള്‍വരുത്തുന്നതിലും ഇതു മുഖ്യ പങ്കു വഹിക്കുന്നു.മദ്യപാനം ഒരു സന്തോഷത്തിന്റെയോ സംഗടതിന്റെയോ ആഘോഷ വസ്തു അല്ല. ചങ്ങാത്തം ഉറപ്പിക്കുന്ന  ഔഷധവും അല്ല .ഒഴിവാക്കുക .... നല്ലൊരു നാളെക്കായി ...

തീരത്തിലാണോ ?

ഇമേജ്
 ഈ തീരത്തിന്‍ മനോഹാരിത എന്നെ എന്നും കൊതിപ്പിക്കും . തൂവെള്ള നിറമുള്ള മണല്‍ തരികള്‍ സ്ഫടിക തുല്യമായ തിരകളാല്‍ നനയ്ക്കപ്പെടുന്നത് കാണാന്‍ എന്ത്  രസമാണ് .ഇന്ത്യയിലെ ഏത് കടല്‍ തീരതെക്കാളും സൌന്ദര്യം ലക്ഷദ്വീപ്  തീരതിനാണ്  എന്നത് ഒരു സ്വകാര്യ അഹങ്കാരമാണ്. 

Lakshadweep

ഇമേജ്
 അറബി കടലിന്റെ നടുവില്‍ ഒറ്റപെട്ടു കിടക്കുന്ന പവിഴതുരുത്തുകള്‍.. ... കുലീനമായ സംസ്കാരത്തിന്റെ ഉടമകളാണ് ലക്ഷദ്വീപ് നിവാസികള്‍. . , കേവലം 70000 ഇല്‍ താഴെ ജനസംഘ്യയുള്ള , 36 ദ്വീപുകള്‍ ഉള്‍പെട്ടതാണ് ലക്ഷദ്വീപ്.