പോസ്റ്റുകള്‍

ദുരിതമീ യാത്ര

കൊച്ചിയിലെ സ്കാനിങ്ങ് സെന്റർ തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്നു. വെയിലും മഴയുമൊന്നും അവന്റെ പ്രൗഢിക്ക് ഇതുവരെ ഭംഗം വരുത്തിയില്ല. ലക്ഷദ്വീപുകാരന്റെ ദുരിതയാത്രയിൽ ഒരു വില്ലന്റെ പരിവേഷമുണ്ട് ഈ സമുച്ചയത്തിന് .ദ്വീപുകാരന്റെ കണ്ണുനീരിൽ കുതിർന്ന മണ്ണിൽ ചവിട്ടി പ്രതീക്ഷയുടെ കണ്ണുമായി സ്കാനിങ്ങിന്റെ വിശാലമായ മുറിക്കകത്തേക്ക് നോക്കി. ഒരു പാട് പേർ തലങ്ങും വിലങ്ങും ഓടുന്നു. അവരിൽ പലരുടേയും മുഖങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു. പലരും അടുത്തറിയുന്നവർ, പരിചിതർ. എന്താണ് ഇത്ര തിരക്ക് എന്ന എന്റെ ചോദ്യത്തിന് അവർ കണ്ണുകൾ കൊണ്ട് മറുപടി പറഞ്ഞു. അവരുടെ മുഖത്തിൽ മിന്നി മറിഞ്ഞ ഭാവങ്ങളിൽ നിന്നും എന്റെ ഉത്തരം കണ്ടെത്തി.സ്കാനിങ്ങിന്റെ ഒരറ്റത്ത് ചില്ലുകൊണ്ട് മേഞ്ഞ ഒരു ഒറ്റമുറിക്കകത്ത് കമ്പ്യൂട്ടറിൽ വിരല് കുത്തിക്കളിക്കുന്ന ഒരു സർക്കാർ ജീവനക്കാരനെ കണ്ടു. അയാളുടെ നേർക്ക് കുറേ കൈകൾ പ്രതീക്ഷയോടെ ആരൊക്കെയോ നീട്ടുന്നു. ടിക്കറ്റ് കിട്ടാത്തവരും ടിക്കറ്റിൽ പേര് മാറിയവരും ആ കൂട്ടത്തിലുണ്ട്. യുദ്ധഭൂമിയിൽ നിന്നും സർവ്വവും ഉപേക്ഷിച്ച് വന്ന അഭയാർത്തികൾ വിശപ്പടക്കാൻ അപ്പക്കഷ്ണത്തിന് വേണ്ടിയാജിക്കുന്നത് ഓർമ്മപ്പെടുത്തുന്നു ഈ രംഗം. കമ്പ്യ...

ഈസ്റ്റേൺ ജെട്ടിയിൽ കപ്പൽ അടുപ്പിക്കാൻ - സർക്കുലർ

ഇമേജ്
കര  ഭാഗങ്ങളാൽ ചുറ്റപ്പെട്ട ശാന്തമായ കായലിലെ  വാർഫുകളിൽ കപ്പൽ അടുപ്പിക്കാനും വിട്ടു  പോകാനും ഒന്നോ രണ്ടോ ടഗ്ഗുകൾ സഹായിക്കുമ്പോഴാണു  ടഗ്ഗോ പൈലറ്റോ ഇല്ലാതെ  തന്നെ നമ്മുടെ  ഇളകി നിൽക്കുന്ന  കടലിൽ അത്യാവശ്യം കാറ്റുള്ളപ്പോൾ പോലുംകപ്പൽ ഈസ്റ്റേൺ ജെട്ടിയിൽ  അടുപ്പിക്കാറുള്ളത്. അതിനു കപ്പിത്താനെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ജെട്ടിയിൽ നിന്നും കപ്പലിൽ നേരിട്ട് കയറാനും  ഇറങ്ങാനും സാധിക്കുന്നു വെന്നത്  യാത്രക്കാർക്കും രോഗികൾക്കും വളരെയധികം ആശ്വാസം  നൽകുന്ന കാര്യമാണ്.  വളരെ നാളത്തെ  നമ്മുടെ  സ്വപ്നവും.  എന്നാൽ ചില സമയത്ത്  കടലിന്റെ  മട്ടും ഭാവവും പന്തിയല്ലെന്നു കണ്ടാൽ  കപ്പിത്താൻ  ജെട്ടിയിൽ  കപ്പൽ അടുപ്പിക്കാൻ  തയ്യാറാകില്ല .. അല്ലെങ്കിൽ  അടുപ്പിച്ച കപ്പൽ തന്നെ  നിൽക്കാൻ  ആവില്ലെന്ന്  കണ്ടാൽ  പെട്ടെന്ന്  തന്നെ  അഴിക്കേണ്ടിയും  വരുന്നു. തീരുമാനം എടുക്കാനുള്ള  അധികാരത്തിൽ ആർക്കും  കൈ കടത്താൻ പാടില്ല തന്നെ.  കാരണം കപ്പ ലിന്റെയും യാത്രക്കാരുടെയു...

കടലിൽ വിഷം കലർത്തുമ്പോൾ ...

ഇമേജ്
(picture courtsey: eco watch.com)     വെറുതെ എന്തിനാ കപ്പൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നത് ..കടലിൽ കളഞ്ഞാൽ ആർക്കും ബുദ്ധിമുട്ടാവില്ലല്ലോ; ഇങ്ങനെ പരന്നു കിടക്കുകയല്ലേ എന്നൊക്കെ കരുതിയാവണം പ്രിയപ്പെട്ട യാത്രക്കാരിൽ പലരും കടലിലേക്ക് പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും വലിച്ചെറിയുന്നതിനു കാരണം.. എന്താല്ലേ ...? പലപ്പോഴും യാത്രാ വേളകളിൽ കാണുന്ന കാഴ്ചയാണ് ഇത് . പക്ഷെ ഇതിലൂടെ സംഭവിച്ചു കൊണ്ടിരിക്കുന്ന വലിയ വലിയ ദുരന്തങ്ങൾ ഇവർ ചിന്തിച്ചു നോക്കാൻ  ഇടയില്ല . പ്ലാസ്റ്റിക് അടിഞ്ഞു കൂടി മനോഹാരിത നഷ്ടപ്പെട്ടു മാലിന്യ കൂമ്പാരങ്ങളാവുന്ന നമ്മുടെ തീരങ്ങളോ?     കപ്പലിൽ നിന്നും യാതൊരു മാലിന്യവും കടലിൽ കളയാൻ പാടില്ലെന്ന് അന്താരാഷ്ട്ര നിയമങ്ങൾ അനുശാസിക്കുന്നുണ്ട് . നിബന്ധനകൾക്ക് വിധേയമായി  ചില മാലിന്യങ്ങൾ കളയാം  എന്ന് മാത്രം . എന്നാൽ ഒരു സാഹചര്യത്തിലും കടലിൽ കളയാൻ പാടില്ലാത്ത മാലിന്യം ആണ് പ്ലാസ്റ്റിക് വസ്തുക്കൾ .  പ്ലാസ്റ്റിക് കവറുകൾ , കുപ്പികൾ തുടങ്ങി നാം കടലിലേക്ക് അബോധ പൂർവ്വം വലിച്ചെറിയുന്ന വസ്തുക്കൾ കാരണം ലക്ഷക്കണക്കിന് കടൽ ജീവികൾ വർഷം തോറും ചത്തൊടുങ...

അശ്രദ്ധയും അപകടവും - ഈസ്റ്റേൺ ജെട്ടിയിൽ കപ്പലുകൾ കെട്ടുമ്പോൾ ..

   ഒരു ചെറിയ അശ്രദ്ധ ഒരു പക്ഷെ നമ്മളെ പലപ്പോഴും അപകടത്തിലേക്ക് എത്തിക്കാം. ഈ മൺസൂൺ കാലത്തു ചില ദ്വീപുകളിലെങ്കിലും ഈസ്റ്റേൺ ജെട്ടിയിൽ കപ്പലുകൾ അടുപ്പിക്കാറുണ്ട് . നല്ല കാര്യം തന്നെ . എന്നാൽ തന്നെയും സദാ ഇളകി നിൽക്കുന്ന കടലിൽ ജെട്ടിയിൽ കെട്ടിയിട്ട കപ്പലുകളുടെ കയറിന് വരുന്ന സ്‌ട്രെയിൻ കാരണം പലപ്പോഴും കയറുകൾ പൊട്ടുന്നത് സാധാരണയാണ് . പക്ഷെ ഇതിന്റെ ഗൗരവം അറിയാത്ത പല നാട്ടുകാരും കയർ ജെട്ടിയിൽ കെട്ടിയതിനു അടുത്തായി അശ്രദ്ധരായി നിൽക്കാറുണ്ട് . 6-7 സെന്റീമീറ്ററിൽ കൂടുതൽ വ്യാസമുള്ള കയറുകൾ ശക്തമായ സ്‌ട്രെയിൻ കാരണം പൊട്ടുമ്പോൾ പ്രഹര ഭാഗത്തു ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കു വലിയ അപകടം വരുത്തി വെക്കാൻ അത് മാത്രം മതി. ജനങ്ങൾക്ക് അവബോധം നൽകി അവരെ കയർ കെട്ടിയ ഭാഗങ്ങളിൽ നിന്നും മാറ്റി നിർത്താൻ അധികൃതർ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു . സുരക്ഷിതത്വം ഉറപ്പു വരുത്തി വേണം നാം മുന്നേറേണ്ടതു .

കപ്പലിലെ ഓഫീസർമാരുടെ ശമ്പളം - ചർച്ചയിൽ പുരോഗതി !!!

25 .04.2015: കൊച്ചി : ലക്ഷദ്വീപ് കപ്പലുകളിൽ ജോലി ചെയ്യുന്ന ഓഫീസർമാരോടുള്ള അവഗണനയ്ക്ക് പരിഹാരം കാണാനായി ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് ഓഫീസിൽ വെള്ളിയാഴ്ച  നടന്ന ചർച്ചയിൽ പുരോഗതി . LDCL അധികൃതരും മാന്നിംഗ് ഏജൻസി (തേർഡ് പാർട്ടി ) കളുമായി നടത്തിയ ചർച്ചയിൽ ആണ് തീരുമാനം . ചർച്ചയിൽ ദ്വീപിൽ നിന്നുള്ള സെക്കന്റ്‌ ഓഫീസർ മാരായ ശ്രീ . മുഹമ്മദ്‌ നസീം , ശ്രീ . അബ്ദുൽ സലാം, ശ്രീ. സൽമാനുൽ ഫാരിസ്‌ എന്നിവർ ലക്ഷദ്വീപ് കപ്പലുകളിലെ ഓഫീസർ വിഭാഗത്തെ  പ്രധിനിധീകരിച്ചു പങ്കെടുത്തു .        ദ്വീപിലെ ഓഫീസർ വിഭാഗത്തെ കപ്പലുകളിൽ നിയമിക്കുന്നത് നിലവിൽ തേർഡ്  പാർട്ടി മാനിംഗ് എജന്റ്റ്മാരാണ് . കപ്പലുകളിലേക്ക് ആവശ്യമുള്ള ഓഫീസർമാരെ ഇവർ റിക്രൂട്ട് ചെയ്യുന്നതിന് കമ്മീഷൻ അടക്കം ഓരോ മാസവും ഓഫീസർ വിഭാഗങ്ങൾക്ക് ശമ്പളം നൽകാൻ ലക്ഷക്കണക്കിന്‌ രൂപയും LDCL നൽകുന്നു . എന്നാൽ നടത്തിപ്പിനുള്ള കമ്മീഷൻ ഉണ്ടായിട്ടു കൂടി ഓരോ ഓഫീസർമാരും കപ്പലിൽ ജോയിൻ ചെയ്യാൻ എത്തുന്ന അവസരങ്ങളിൽ കോണ്ട്രാക്റ്റ് സൈൻ ചെയ്യിപ്പിക്കുന്നത് യഥാർത്ഥത്തിൽ നൽകേണ്ട തുകയിൽ നിന്നും നല്ല ശതമാനം കുറച്ചിട്...

LSWA ഇഫ്ത്താർ നടത്തി ..

ഇമേജ്
22.07.14: കൊച്ചി : ലക്ഷദ്വീപ് സീമൻ വെൽഫയർ അസോസിയേഷൻ സംഘടിപ്പിച്ച നാലാമത് ഇഫ്താർ സംഗമം കൊച്ചിയിലെ പ്രമുഘ ഹോട്ടൽ ആയ ട്രാവന്കൊർ കോർട്ടിൽ വെച്ച് നടത്തപ്പെട്ടു. മുഖ്യ അതിഥികൾ  ആയി ലക്ഷദ്വീപ് എം .പി ശ്രീ പീ പീ മുഹമ്മദ്‌ ഫൈസലും എറണാകുളം ജില്ല കളക്ടർ ശ്രീ .രാജമാണിക്യം ഐ .എ .എസ് ഉം സംബന്ധിച്ചു .       ലക്ഷദ്വീപിന്റെ നാഡി സ്പന്ദനമായ ഗതാഗത രംഗം പരിപോഷിപ്പിക്കാൻ കൂട്ടായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകാമെന്നു  കപ്പൽ ജീവനക്കാരെ അഭിസംബോധന ചെയ്തു കൊണ്ട് ബഹുമാനപ്പെട്ട എം.പി പറഞ്ഞു . ലക്ഷദ്വീപിന്റെ ദീർഘ കാല ആവശ്യമായ മയ്യിത്ത് മറവു ചെയ്യാനുള്ള സ്ഥലം അനുവദിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു എറണാകുളം ജില്ലാ കലക്ടർ അറിയിച്ചു .       ചടങ്ങിൽ എൽ .ഡി .സി .എൽ സൂപ്രണ്ട് മാർ , മറ്റു ജീവനക്കാർ, പോർട്ട്‌ ഹെൽത്ത് ഓഫീസർ ശ്രീ അഷ്‌റഫ്‌ , വിവിധ കപ്പലുകളിലെ ജീവനക്കാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു .

കോറൽ വരാൻ ഇനിയും കാത്തിരിക്കണം ..

ഇമേജ്
 20.07.2014 : കൊച്ചി :  പെരുന്നാളിനു ദ്വീപുകാരെ സേവിക്കാൻ എത്തുമെന്നായിരുന്നു കരുതിയിരുന്നത് , പക്ഷെ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന . നമ്മുടെ കപ്പൽ എം  വീ  കോറൽ ജൂലായ്‌ മാസം 15 നു കൊളംബോ കപ്പൽ ശാല അധിക്ര്തരിൽ  നിന്നും ഏറ്റെടുക്കുവാൻ ആണ് നിശ്ചയിച്ചിരുന്നത്   . അതിനായി കപ്പൽ ജീവനക്കാരുടെ ഒരു സംഘം ഈ മാസം 11 നു ശ്രീ ലങ്കയിൽ എത്തിയിരുന്നു. എന്നാൽ കപ്പലിലെ വിശദ പരിശോധനയിൽ സാങ്കേതികമായ ചില തകരാറുകൾ കണ്ടെത്തിയതിനാൽ അവ പരിഹരിച്ചതിന് ശേഷം മാത്രമേ ലക്ഷദ്വീപ് ഭരണകൂടവും LDCL ഉം കപ്പൽ ഏറ്റെടുക്കുകയുള്ളൂ . ചുരുങ്ങിയത് രണ്ടാഴ്ച്ച എങ്കിലും വേണ്ടി വരും ഇവ പരിഹരിക്കുവാൻ എന്ന് കപ്പലുമായി ബന്ധപ്പെട്ടവർ അറിയിച്ചു . കപ്പൽ ഏറ്റെടുക്കുവാൻ പോയ സംഘം ഇന്ന് വൈകുന്നേരം കൊച്ചിയിൽ വിമാനമിറങ്ങി .