യാത്ര കീറാമുട്ടി...
ഒരു അടിയന്തിര സാഹചര്യം നേരിടുന്ന രീതി ആണ് എക്കാലവും യാത്ര ക്ലേശം ഉണ്ടാവുമ്പോൾ ലക്ഷദ്വീപ് ഭരണകൂടവും ലക്ഷദ്വീപ് തുറമുഖ കപ്പൽ ഗതാഗത വ്യോമയന വകുപ്പും ചെയ്തു വരുന്നത്.. സാഹചര്യം വരുമ്പോൾ മാത്രം പ്രോഗ്രാം പുന:ക്രമീകരിച്ചും ആൾക്കൊപ്പിച്ചു പ്രോഗ്രാം ഉണ്ടാക്കിയും ഒക്കെ ആണ് ഇത്തരം തീയണക്കൽ നടപടികൾ .. എന്നാൽ ഇത്തരം രീതികളോട് പൊതുവിൽ ജനങ്ങളും പൊരുത്തപ്പെടുകയും ആവശ്യവും തിരക്കുള്ള സീസണും ഒക്കെ കഴിഞ്ഞാൽ ജനങ്ങളും തങ്ങൾ അത്രയും കാലം അനുഭവിച്ചു പോന്നിരുന്ന യാത്രാ ക്ലേശവും ടിക്കറ്റ് ക്ഷാമവും അസൗകര്യങ്ങളും ഒക്കെ മറന്നു പോവുന്നു . ഭരണകൂടവും മറ്റൊരു സീസൺ എത്തും വരെ ഇത്തരം കാര്യങ്ങളിൽ വിസ്‌മൃതി പൂണ്ടു കിടക്കുന്ന കാഴ്ചയാണ് ഇക്കാലങ്ങളിൽ കണ്ടു വരുന്നത്.. ടിക്കറ്റ് ലഭ്യത എന്ന ഒറ്റ പോയിന്റിൽ മാത്രം ചുറ്റി കറങ്ങി എക്കാലവും ലക്ഷദ്വീപ് ജനങ്ങൾ തങ്ങളുടെ പ്രയാസങ്ങളിൽ ഊളിയിട്ട് കൊണ്ടിരിക്കുന്നു.. യഥാർത്ഥത്തിൽ ലക്ഷദ്വീപ് ജനങ്ങളുടെ ആവശ്യത്തിന് അനുബന്ധമായ യാത്രാ യാനങ്ങളുടെ കുറവ് തന്നെ ആണ് ഇത്തരം പ്രതിസന്ധികൾ തുടർച്ചയായി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.. പണ്ട് ടിപ്പുവും ഭാരത് സീമയും മാത്രമുള്ളപ്പോഴും ഇതേ പ്രയാസങ്ങൾ, ഇന്ന് അ